Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഹൃദയത്തെ സംരക്ഷിക്കും ശീലങ്ങള്‍
ഹൃദയത്തോട് അല്പം കൂടുതല്‍ ഇഷ്ടമാണ് നമുക്കെല്ലാവര്‍ക്കും. നമുക്കിഷ്ടമുള്ള പലതിനേയും ഇത്തരത്തില്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഹൃദയത്തിന്റെ കാര്യത്തില്‍ നമ്മളല്പം ശ്രദ്ധാലുക്കളാവുന്നതും. എല്ലാ ലക്ഷണങ്ങളും ഹൃദയാഘാതമല്ല
എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയില്‍ നിന്നും നമ്മുടെ ഹൃദയത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇപ്പോള്‍ നമുക്കാവുന്നില്ലെന്നതാണ് കൂടിക്കൊണ്ടിരിക്കുന്ന ഹൃദയഘാത നിരക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ആരോഗ്യമുള്ള ഒരു ഹൃദയത്തിനായി നമ്മള് പിന്തുടരേണ്ട ചില ജീവിത ശൈലികളുണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ജോലി ഹൃദയാരോഗ്യം നശിപ്പിക്കാതിരിക്കാന്‍

ശാരീരികമായ സന്തോഷം
മാനസിക സന്തോഷമുള്ള ഒരാളാണെങ്കിലും ശാരീരികമായ സന്തോഷമാണ് എല്ലാത്തിന്റേയും അടിസ്ഥാനം. അതുകൊണ്ടു തന്നെ ശാരീരികമായി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക.

കൊളസ്ട്രോള്‍ നിയന്ത്രിക്കുക
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി കൊഴുപ്പ് കുറഞ്ഞ് ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും വ്യായാമം സ്ഥിരമാക്കുകയും ചെയ്യുക.

കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍
ഹൃദയാരോഗ്യത്തിന് ആദ്യം വേണ്ടത് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുക എന്നതാണ്. മാത്രമല്ല കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കുക.

അമിതവണ്ണം കുറയ്ക്കുക
അമിതവണ്ണം കുറയ്ക്കേണ്ടത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും അത്യാവശ്യമാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക
രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്തേണ്ടതും ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്.

പുകവലി ഉപേക്ഷിക്കുക
ആരോഗ്യമുള്ള ഹൃദയമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ പുകവലി എന്ന ദു:ശ്ശീലത്തെ ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ഹൃദയാഘാതം പാരമ്പര്യം
പലര്‍ക്കും ഹൃദയാഘാതം പാരമ്പര്യമായി ഉണ്ടാകാം. അതുകൊണ്ടു തന്നെ ആദ്യം കുടുംബത്തിന്റെ ഹൃദയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കണം.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
മനുഷ്യന് മാനസിക സമ്മര്‍ദ്ദം ഇല്ലാതിരിക്കില്ല. എന്നാല്‍ മാനസിക സമ്മര്‍ദ്ദം പരമാവധി കുറച്ച് ടെന്‍ഷന്‍ ഫ്രീ ആയി ഇരിക്കാന്‍ ശ്രമിക്കുക. ഇത് ഹൃദയത്തെ ഒരു വിധം പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കും.

കാപ്പി ഉപയോഗം ശ്രദ്ധിക്കുക
സ്ഥിരമായി കാപ്പി കുടിയ്ക്കുന്നവരില്‍ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ കാപ്പിയുടെ ഉപയോഗം കുറയ്ക്കുക.

ജങ്ക്ഫുഡ് വേണ്ട
ജങ്ക്ഫുഡുകളും പാക്കേജ്ഡ് ഫുഡുകളും പരമാവധി ഒഴിവാക്കുക. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കും.



Click it and Unblock the Notifications
