Latest Updates
-
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ്
ഹാര്‍ട്ട് അറ്റാക്കിന് മുന്‍പും പിന്‍പും
ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടി വരികയാണ്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ്. 30-40 വയസ്സിനുള്ളില്‍ മിക്കവര്‍ക്കും ഹൃദയത്തിന് തകരാറുകള്‍ വരുന്ന അവസ്ഥയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് പിന്നീടുള്ള ജീവിതം പേടിച്ചു തീര്‍ക്കുന്നവരും ഉണ്ട്.
'ശ്വാസകോശം സ്പോഞ്ചു പോലെയാണ്..'
ഹാര്‍ട്ട് അറ്റാക്കിന്റെ ആഘാതത്തില്‍നിന്ന് മോചിതരാകാന്‍ കഴിയാത്തവരുണ്ട്. എന്നാല്‍, ഹാര്‍ട്ട് അറ്റാക്കിനുശേഷമോ, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും കഴിഞ്ഞെന്ന് കരുതിയോ ജീവിതാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മറിച്ചൊന്നു നിങ്ങള്‍ ചിന്തിച്ചു നോക്കൂ, ജീവിതശൈലിയില്‍ ചില ചിട്ടകള്‍ പാലിച്ചാല്‍ ജീവിതം തുടര്‍ന്നും ആസ്വദിക്കാം..

ഹാര്‍ട്ട് അറ്റാക്ക് തിരിച്ചറിയാം
ഹൃദയത്തിന് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഹൃദയപേശികളിലേക്ക് രക്തം തടസ്സങ്ങളില്ലാതെ ഒഴുകണം. കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്ട്രോളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുന്നു. അങ്ങനെ ഹൃദയ പ്രവര്‍ത്തനം താളം തെറ്റുന്നു. ഇതാണ് ഹാര്‍ട്ട് അറ്റാക്കിന് വഴിവെക്കുന്നതും.

ലക്ഷണങ്ങള്‍
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം.

ലക്ഷണങ്ങള്‍
നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന വേദന തോളിലേക്കും കൈകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും പുറം ഭാഗത്തേക്കും വയറിന്റെ മുകള്‍ഭാഗത്തും പടരാം.

ലക്ഷണങ്ങള്‍
നെഞ്ചിനുമുകളില്‍ ഭാരം കയറ്റിവച്ചതുപോലെയോ, പുകച്ചിലോ ഉണ്ടാകാം.

ലക്ഷണങ്ങള്‍
നെഞ്ചുവേദനയോടൊപ്പം അമിതമായി ശരീരം വിയര്‍ക്കാനും ഇടയുണ്ട്.

ലക്ഷണങ്ങള്‍
നെഞ്ചിടിപ്പ് കൂടുകയും ശ്വാസം മുട്ടലും അനുഭവപ്പെടാം.

ലക്ഷണങ്ങള്‍
നെഞ്ചുവേദനയോടൊപ്പം ഛര്‍ദ്ദിയും ഉണ്ടാകാം.

വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക്
നെഞ്ചുവേദനയില്ലാതെയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാം. ഇതിനെയാണ് ഭയക്കേണ്ടതും. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുള്ളവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ച് ഇതുണ്ടാകുന്നത്.

വേദനയില്ലാത്ത ഹാര്‍ട്ട് അറ്റാക്ക്
സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹൃദയാഘാതം ഒരുതവണ ഉണ്ടായാല്‍ പിന്നീടുള്ള ജീവിതത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കണം. ഭക്ഷണത്തിലും വ്യായാമത്തിലും ക്രമീകരണങ്ങള്‍ ആവശ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. അതുകൊണ്ട് പൊരിച്ചതും വറുത്തതുമായ ആഹാരങ്ങള്‍ ഒഴിവാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഒഴിവാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊഴുപ്പ് അധികമുള്ള ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ പൂര്‍ണമായും ഒഴിവാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന് ഗുണം ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവയിലടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകള്‍ രക്തക്കുഴലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു ഗ്ലാസ് പാല് ദിവസവും പാടനീക്കി കുടിക്കുന്നതും നല്ലതാണ്.

ലൈംഗിക ജീവിതം
ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ ലൈംഗികബന്ധം പാടില്ല എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ആദ്യത്തെ മൂന്നു മാസം കഴിഞ്ഞാല്‍ പേടിക്കാനില്ല. സ്നേഹപൂര്‍ണമായ ലൈംഗികജീവിതം ഹൃദയാരോഗ്യത്തിന് നല്ലതാണ്.

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍
ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്‍തന്നെ മലര്‍ത്തി കിടത്തണം. ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം.

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍
അബോധാവസ്ഥയിലായ രോഗിയുടെ ശ്വാസക്കുഴല്‍ അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് തടയാനായി തല അല്പം പിറകോട്ടാക്കി കീഴ്ത്താടി ഉയര്‍ത്തിപ്പിടിക്കണം.

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍
ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് രണ്ടു കൈപ്പത്തിയും ചേര്‍ത്ത് വച്ച് ശക്തിയായി താഴേക്ക് അമര്‍ത്തി കൊടുക്കുക.

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍
രോഗിയുടെ മൂക്ക് അടച്ച് പിടിക്കണം. വായയുടെ മുകളിലായി ഒരു ടൗവല്‍ ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്‍ത്ത് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കുക. ഈ പ്രക്രിയ തുടരുക. ആശുപത്രിയില്‍ എത്തുന്നതുവരെ രോഗി സ്വയം ശ്വസിക്കുന്നതുവരെ പ്രഥമശ്രിശ്രൂഷ തുടരണം.



Click it and Unblock the Notifications











