Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഹൃദയം തകരാറിലോ ? തിരിച്ചറിയൂ
ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഭയപ്പെടുത്തുന്ന ആദ്യ സൂചനകളാകാമെങ്കിലും ചിലപ്പോള്‍ ശരീരം നിഗൂഡമായ ചില സൂചനകളാവും നല്‍കുക.
താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ ഡോക്ടറുമായി അത് പങ്കുവെയ്ക്കേണ്ടതാണ്. എന്നാല്‍ ഇവ മറ്റ് കാരണങ്ങളാലും സംഭവിക്കാം എന്നതിനാല്‍ ഭയക്കേണ്ടതില്ല.

പാദത്തിലെ വീക്കം
ഗര്‍ഭം, വെരിക്കോസ് വെയ്ന്‍, യാത്ര ചെയ്യുന്നതിനാല്‍ അധികം ദൂരം നടക്കാതിരിക്കുക തുടങ്ങി പല കാരണങ്ങളാല്‍ പാദത്തില്‍ വീക്കം ഉണ്ടാകാം. ഇത് ഹൃദയത്തിലെ തകരാറിന്റെ സൂചനയുമാകാം. ഹൃദയത്തിന് മികച്ച രീതിയില്‍ രക്തം പമ്പ് ചെയ്യാനാവാത്ത ഗുരുതരമായ സ്ഥിതിയില്‍ ഇത് സംഭവിക്കും.

ക്ഷീണത്തിന്റെ ആധിക്യം
ഇത് ഉറക്കം നഷ്ടപ്പെടുമ്പോളുള്ള ക്ഷീണമല്ല, തികഞ്ഞ ക്ഷീണമാണ്. പനി പിടിക്കുമ്പോഴത്തെ അവസ്ഥയായിരിക്കും അനുഭവപ്പെടുക.

നടക്കുമ്പോള്‍ കഠിനമായ വേദന -
പടികയറുമ്പോഴും നടക്കുമ്പോഴും ചലിപ്പിക്കുമ്പോഴും കാലിലെ പേശികളിലും ഇടുപ്പിലും വേദന അനുഭവപ്പെടുകയും, വിശ്രമിച്ചാല്‍ ആശ്വാസം ലഭിക്കുകയും ചെയ്യും. ഇത് വ്യായാമം ഇല്ലാത്തതിനാലോ, പ്രായക്കൂടുതലിനാലോ ഉള്ളതായി കരുതി അവഗണിക്കരുത്. ഇത് പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസിന്റെ(പിഎഡി) ലക്ഷണമാകാം. കാലിലെ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടിയാണ് ഇതുണ്ടാകുന്നത്. ഇത് ഹൃദയ രോഗങ്ങള്‍ക്ക് ഉയര്‍ന്ന സാധ്യതയുള്ളതാണ്.

തലകറക്കം അല്ലെങ്കില്‍ മന്ദത
ദയസംബന്ധമല്ലാത്ത പല കാരണങ്ങളാലും ഈ ലക്ഷണം കാണപ്പെടാം. നിര്‍ജ്ജലീകരണം അല്ലെങ്കില്‍ പെട്ടന്ന് എഴുന്നേല്‍ക്കുന്നതാവാം ഇതിന് കാരണം. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്നുവെങ്കില്‍ മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം മൂലമാണോ, ചെവിയിലെ തകരാറ്, അനീമിയ അല്ലെങ്കില്‍ ഹൃദയസംബന്ധമായ തകരാറ് മൂലമാണോ എന്ന് ഡോക്ടറെ കണ്ട് പരിശോധിപ്പിക്കുക.

ആരോഗ്യമുണ്ടെങ്കിലും ശ്വാസതടസം
സൈക്കിള്‍ ചവിട്ടാറുണ്ടെങ്കിലും, പടിക്കെട്ടുകള്‍ കയറുമ്പോള്‍ ശ്വാസതടസം അനുഭവപ്പെടുന്നുവെങ്കിലും, ഏറെ ചുമയ്ക്കുന്നുണ്ടെങ്കിലും ആസ്ത്മ, അനീമിയ, അണുബാധ അല്ലെങ്കില്‍ അപൂര്‍വ്വമായി ഹൃദയ വാല്‍വിന്റെ തകരാറോ രക്തം പമ്പ് ചെയ്യുന്നതിലെ തകരാറ് മൂലമോ ആകാം.

വിഷാദം
വിഷാദം ഹൃദയത്തിന് തകരാറുള്ളതിന്റെ സൂചനയല്ല. എന്നാല്‍ മാനസികമായ സൗഖ്യം ശാരീരികമായ സൗഖ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷാദം അനുഭവിക്കുന്ന ആളുകള്‍ക്ക് ഹൃദയസംബന്ധമായ തകരാറുകള്‍ക്ക് ഏറെ സാധ്യതയുണ്ടെന്ന് നിരവധി പഠനങ്ങള്‍ കാണിക്കുന്നു.

മൈഗ്രെയ്ന്
ചിലപ്പോള്‍ തലവേദന സാധാരണ തലവേദന മാത്രമായിരിക്കും. എന്നാല്‍ പതിവായി മൈഗ്രെയ്നുണ്ടാകുന്നത് ചിലപ്പോള്‍ ഹൃദയത്തിലെ തകരാറിന്റെ സൂചനയാവും. 12% ആളുകള്‍ക്കും മൈഗ്രെയ്ന് അനുഭവപ്പെടുന്നു. എന്നാല്‍ കാര്‍ഡിയോ വാസ്കുലര്‍ രോഗികളില്‍ ഇത് 40% ആണ്.

രാത്രിയില്‍ ഉറങ്ങുമ്പോള്‍ നെഞ്ചിടിപ്പ് കേള്‍ക്കാം
വാല്‍വിന് തകരാറുള്ള ചില രോഗികളില്‍ രാത്രിയില്‍ ഹൃദയം പ്രവര്‍ത്തിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാനാവും. ചില രോഗികള്‍ ഈ ശബ്ദത്തോട് പൊരുത്തപ്പെടുകയും, ശബ്ദം കേള്‍ക്കാതിരിക്കാനായി കിടപ്പിന്റെ നില ഇടക്കിടെ മാറ്റുകയും ചെയ്യും. എന്നാല്‍ ഇത് അവഗണിക്കാവുന്നതല്ല.

ഉത്കണ്ഠ, വിയര്‍പ്പ്, ഛര്‍ദ്ദി എന്നിവ
പെട്ടന്ന് ഉത്കണ്ഠയും, വിയര്‍പ്പും, ഛര്‍ദ്ദിയുമുണ്ടാകും. ഇത് അറ്റാക്കിനെ സംബന്ധിച്ച ഭയം മൂലമാകാം. എന്നാല്‍ ഇവ ഹാര്‍ട്ട് അറ്റാക്കിന്റെ സാധാരണ ലക്ഷണങ്ങളുമാണ്.



Click it and Unblock the Notifications
