Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
എല്ലാ ലക്ഷണങ്ങളും ഹൃദയാഘാതമല്ല
ഇന്ന് ആളുകള്‍ പേടിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. 'സൈലന്റ് കില്ലര്‍' എന്നു വേണമെങ്കില്‍ പറയാം. കാരണം ഉറക്കത്തില്‍ വരെ ഹൃദയം പണിമുടക്കി ധാരാളം പേരാണ് മരിക്കുന്നത്. അതുകൊണ്ടു തന്നെ ശാസ്ത്രം എത്ര പുരോഗമിച്ചാലും ആളുകളുടെ പേടിയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നതാണ് യാതാര്‍ത്ഥ്യം. ചെമ്പരത്തിച്ചായയ്ക്കുമുണ്ട് ചില രഹസ്യങ്ങള്‍
എന്നാല്‍ ഹൃദയാഘാതത്തെക്കുറിച്ച് ഉള്ള ചില തെറ്റിധാരണകള്‍ പലര്‍ക്കുമുണ്ട്. ഇതില്‍ നിന്നുണ്ടാകുന്ന പേടി കാരണം ചിലപ്പോള്‍ ഹൃദയാഘാതം വന്ന ചരിത്രവും ധാരാളം. ചില തെറ്റിധാരണകളാണ് ഹൃദയാഘാതത്തെ ഇത്രയും പോപ്പുലറാക്കിയതെന്ന് സത്യം. കിവിപഴത്തിന്റെ ആരോഗ്യഗുണങ്ങള്‍
എല്ലാ വേദനകളേയും ലക്ഷണങ്ങളേയും ഹൃദയാഘാതം എന്ന വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തരുത്. എന്തൊക്കെയാണ് ചില ഹൃദയാഘാത തെറ്റിധാരണകള്‍ എന്നു നോക്കാം.

ചെറുപ്പക്കാര്‍ക്കിടയിലെ ഹൃദയാഘാതം
ചെറുപ്പക്കാര്ക്കിടയിലുണ്ടാകുന്ന ഹൃദയാഘാതത്തിന്റെ തോത് ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ ധാരണ. എന്നാല്‍ പലപ്പോഴും ഇവരിലുണ്ടാകുന്ന അമിതവണ്ണവും ടൈപ്പ് 2 ഡയബറ്റിസിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്ന കാര്യം ഇവര്‍ അറിയുന്നില്ലെന്നതാണ് സത്യം. എങ്കിലും ഇത്തരക്കാരില്‍ ഹൃദയാഘാത സാധ്യത തള്ളിക്കളയാനാവില്ല.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം പലപ്പോഴും ഹൃദയാഘാത ലക്ഷണമായാണ് ഒരു വിഭാഗം കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും സൈലന്റ് കില്ലര്‍ എന്ന പേരിന് യോജിച്ചത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. എന്നാല്‍ നേരത്തേ ഉള്ള ചികിത്സ ഇത്തരത്തിലുണ്ടാകു്നന ഹൃദയാഘാതത്തിന് തടയിടും.

നെഞ്ചു വേദന ഹൃദയാഘാതമല്ല
എല്ലാ തരത്തിലുള്ള നെഞ്ചു വേദനയും ഹൃദയാഘാത ലക്ഷണമല്ല. എന്നാല്‍ ശ്വസനത്തിലുണ്ടാകുന്ന പ്രയാസം, സന്ധികളിലുണ്ടാകുന്ന വേദന, കഴുത്തു വേദന എന്നീ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കാവുന്നതുമല്ല എന്നുള്ളതാണ് സത്യം.

ഇത് പാരമ്പര്യം
ഹൃദയാഘാതം നമ്മുടെ കുടുംബത്തില്‍ എല്ലാവര്‍ക്കുമുണ്ട് അതുകൊണ്ടു തന്നെ എനിക്കതിനെ പ്രതിരോധിക്കാന്‍ കഴിയില്ല. ഈ ചിന്താഗതി ഉള്ളവരും നമുക്കിടയില്‍ കുറവല്ല. എന്നാല്‍ പാരമ്പര്യം എന്നതിലുപരി ജീവിതശൈലിയാണ് ഇതിന്റെയെല്ലാം ആരംഭം എന്ന് നാം തിരിച്ചറിയുക.

കൊളസ്ട്രോളില്ല അപ്പോള്‍ പിന്നെ ഹൃദയാഘാതവുമില്ല
കൊളസ്ട്രോള്‍ ഇല്ലാത്തതിനാല്‍ ഹൃദയാഘാതം വരില്ലെന്ന മിഥ്യാധാരണ ഇന്ന് പലരിലുമുണ്ട്. അതുകൊണ്ടു തന്നെ അവര്‍ ഒരിക്കലും കൊളസ്ട്രോള്‍ ചെക്ക് ചെയ്യുകയോ അതിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കുകയോ ചെയ്യില്ല എന്നതാണ് സത്യം. എന്നാല്‍ 20 വയസ്സിനു ശേഷം കൊളസ്ട്രോള്‍ പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കാലുവേദനയും ഹൃദയാഘാതവും
കാലുവേദനയും ഹൃദയവും തമ്മില്‍ എന്താണ് ബന്ധം? എന്നാല്‍ പലരുടേയും ധാരണ ആര്‍ത്രൈറ്റിസ് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ്. ഇതൊരു തെറ്റായ ധാരണയാണ് എന്നാണ് പല ഹൃദ്രോഗ വിദഗ്ധന്മാരും പറയുന്നത്.

ഹൃദയമിടിപ്പ് കൂടുതല്‍
ഹൃദയമിടിപ്പ് വേഗത്തിലാണെങ്കില്‍ അത് ഹാര്‍ട്ട് അറ്റാക്ക് ലക്ഷണമാണ് എന്നൊരു തെറ്റിധാരണയുണ്ട്. എന്നാല്‍ നമ്മുടെ ജോലിയുടെ വേഗം കൊണ്ടോ അല്ലെങ്കില്‍ വ്യായാമത്തിലുണ്ടാക്കുന്ന വേഗത കൊണ്ടോ ആയിരിക്കാം ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ അനിയന്ത്രിതമായ ഹൃദയമിടിപ്പ് സൂക്ഷിക്കേണ്ടതു തന്നെയാണ്.



Click it and Unblock the Notifications
