Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഹാര്‍ട്ട് ബ്ലോക്കുകള്‍ മുന്‍കൂട്ടിയറിയാം
നിങ്ങള്‍ക്ക് മനുഷ്യ ഹൃദയത്തെ ഒരു ഇലക്ട്രിക്കല്‍ സംവിധാനം പോലെ സങ്കല്പിക്കാനാവുമോ? ഹൃയമിടിപ്പിന് കാരണമാകുന്ന ഇലക്ട്രിക്കല്‍ പള്‍സുകളുടെ സാധാരണ തോതില്‍ കാലതാമസം വരുമ്പോളാണ് ഹൃദയത്തില്‍ തടസ്സമുണ്ടാകുന്നത്. ഹൃദയത്തിന്റെ ശരിയായ താളക്രമമില്ലായ്മ ഹൃദയമിടിപ്പിനെ സാവധാനമാക്കും.
ഹാര്‍ട്ട് ബ്ലോക്കിന്റെ നിര്‍വ്വചനം
ഹൃദയത്തിന് നാല് അറകളാണുള്ളത്. രണ്ട് മുകള്‍ അറകളും രണ്ട് താഴ്ഭാഗത്തുള്ള അറകളും. വലത് ആര്ട്രിയത്തിന് സമീപത്തുള്ള സൈനോട്ടേറിയല് നോഡ് ഇലക്ട്രിക്കല്‍ സിഗ്നലുകള്‍ പുറപ്പെടുവിക്കുകയും അവ ആര്ട്രിവെന്റ്രിക്കുലര് നോഡിലേക്ക് അയക്കപ്പെടുകയും ചെയ്യും.

സൈനോട്ടേറിയല് നോഡില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ സിഗ്നലുകള്‍ സാവധാനമാകുമ്പോളാണ് ഹാര്‍ട്ട് ബ്ലോക്കുകള്‍ രൂപപ്പെടുന്നത്. ഹാര്‍ട്ട് ബ്ലോക്ക് എന്നതിന് ഹൃദയത്തില്‍ രക്തം കട്ടപിടിക്കുക എന്ന് അര്‍ത്ഥമില്ല.
ചെറുതില്‍ നിന്ന് ഗുരുതരമായത് വരെ മൂന്ന് തരത്തിലുള്ള ഹാര്‍ട്ട് ബ്ലോക്കുകളാണുള്ളത്.
1. ഫസ്റ്റ് ഡിഗ്രി ഹാര്‍ട്ട് ബ്ലോക്ക് - ഹാര്‍ട്ട് ബ്ലോക്കുകളിലെ ഗൗരവം കുറഞ്ഞവയാണിവ. എസ്എ നോഡില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ സിഗ്നലുകള്‍ എവി നോഡിലേക്ക് പോകുന്നത് സാവധാനമാവുകയും, എന്നാല്‍ എല്ലാ സിഗ്നലുകളും വെന്ട്രിക്കിളിലെത്തുകയും ചെയ്യും. ഈ അവസ്ഥയില്‍ രോഗ ലക്ഷണങ്ങളുണ്ടാവില്ല എന്ന് മാത്രമല്ല ഹൃദയമിടിപ്പും സാധാരണ നിലയിലായിരിക്കും. മികച്ച പരിശീലനം നേടിയ അത്ലറ്റുകളില് ഇത്തരം ബ്ലോക്ക് സാധാരണമായി കാണപ്പെടുന്നുണ്ട്.
2. സെക്കന്‍ഡ് ഡിഗ്രി ഹാര്‍ട്ട് ബ്ലോക്ക് - ചില ഇലക്ട്രിക്കല്‍ സിഗ്നലുകള്‍ വെന്ട്രിക്കിളിലെത്താത്ത അവസ്ഥയാണിത്. ഇത് ഹൃദയമിടിപ്പ് കുറയാന്‍ കാരണമാകും. രണ്ട് തരം സെക്കന്‍ഡ് ഡിഗ്രി ഹാര്‍ട്ട് ബ്ലോക്കുകളുണ്ട്.

1. ടൈപ്പ് 1 സെക്കന്‍ഡ് ഡിഗ്രി ഹാര്‍ട്ട് ബ്ലോക്ക് - ഓരോ ഹൃദയമിടിപ്പിലും ഇലക്ട്രിക്കല്‍ സിഗ്നല്‍ വൈകുകയും ആത്യന്തികമായി ഒരു മിടിപ്പ് നഷ്ടമാവുകയും ചെയ്യുന്നു.
2. ടൈപ്പ് 2 സെക്കന്‍ഡ് ഡിഗ്രി ഹാര്‍ട്ട് ബ്ലോക്ക് - ഇതില്‍ ചില ഇലക്ട്രിക്കല്‍ സിഗ്നലുകള്‍ വെന്ട്രിക്കിളിലെത്തുകയില്ല. ഇത് സാധാരണമല്ലെങ്കിലും ഗുരുതരമായതാണ്.
3. തേര്‍ഡ് ഡിഗ്രി - ഹാര്‍ട്ട് ബ്ലോക്കുകളില്‍ ഏറ്റവും ഗുരുതരമായതാണ് ഇത്. ഈ അവസ്ഥയില്‍ ഇലക്ട്രിക്കല്‍ സിഗ്നലുകള്‍ വെന്ട്രിക്കിളുകളിലേക്കെത്തുകയില്ല. ഇതിന് പകരമായി വെന്‍ട്രിക്കിള്‍ സ്വയം പ്രവര്‍ത്തിക്കുമെങ്കിലും ഹൃദയം ശരിയായി പ്രവര്ത്തിക്കുന്നതിനാവശ്യമായതിലും സാവധാനമുള്ള നിരക്കിലായിരിക്കും.
ഈ അവസ്ഥ അതീവ ഗുരുതരവും എത്രയും പെട്ടന്ന് വൈദ്യസഹായം ലഭിക്കേണ്ടതുമാണ്. ഫസ്റ്റ്, സെക്കന്‍ഡ് ഡിഗ്രികള്‍ ഡോക്ടറുടെ സഹായത്തോടെ നിര്‍ണ്ണയിക്കാവുന്നതും അദ്ദേഹം ചികിത്സ നിശ്ചയിക്കുകയും ചെയ്യും.

ഹാര്‍ട്ട് ബ്ലോക്കിന്റെ ലക്ഷണങ്ങള്‍
ഏത് ഡിഗ്രിയിലാണ്, എത്രത്തോളം ഗുരുതരമാണ് എന്നിവയെ ആശ്രയിച്ചാവും ലക്ഷണങ്ങള്‍ കാണപ്പെടുക.
ഫസ്റ്റ് ഡിഗ്രി ഹാര്‍ട്ട് ബ്ലോക്കില്‍ പ്രത്യക്ഷമായ ലക്ഷണങ്ങളൊന്നുമുണ്ടാവില്ല. ഇതുമായി ബന്ധമില്ലാത്ത ഏതെങ്കിലും പരിശോധക്കിടെയാവും രോഗം കണ്ടെത്തപ്പെടുക. ഇസിജി വഴിയേ ഇത് കണ്ടെത്താനാവൂ.
സെക്കന്‍ഡ് ഡിഗ്രി ടൈപ്പ് 1 ഹാര്‍ട്ട് ബ്ലോക്കുള്ളവര്‍ക്ക് ഏതെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയില്ല. എന്നിരുന്നാലും ചിലര്‍ക്ക് മന്ദത, മയക്കം, തലകറക്കം തുടങ്ങിയവ അനുഭവപ്പെടാം. ടൈപ്പ് 2 ഹാര്‍ട്ട് ബ്ലോക്കുള്ളവര്‍ക്ക് മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ കൂടുതലായി അനുഭവപ്പെടും. ഇവര്‍ക്ക് നെഞ്ച് വേദന അനുഭവപ്പെടുകയും പടിക്കെട്ടുകള്‍ കയറുന്നത് പോലുള്ള ശാരീരികമായ അധ്വാനം ഇത് അധികമാക്കുകയും ചെയ്യും. ശ്വാസതസ്സം, കായികമായ അധ്വാനത്തില്‍ പെട്ടന്ന് തളരുക, കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നിടത്ത് നിന്ന് എഴുന്നേല്ക്കുമ്പോള് തലകറങ്ങുക എന്നിവ സംഭവിക്കാം. രക്തസമ്മര്‍ദ്ദം കുറയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
ജന്മനാലുള്ള തേര്‍ഡ് ഡിഗ്രി ഹാര്‍ട്ട് ബ്ലോക്ക് - ജന്മനാലുള്ള ഹൃദയത്തിലെ ബ്ലോക്കുകള്‍ മിക്കവാറും കണ്ടെത്തപ്പെടുന്നത് സ്ത്രീകള്‍ ഗര്ഭിണികളായിരിക്കുമ്പോളാണ്. അള്‍ട്രാ സൗണ്ട് സ്കാന്‍ വഴി കുഞ്ഞിന്റെ ഹദയമിടിപ്പിലെ കുറവ് കണ്ടെത്താനാവുമെന്നതിനാലാണ് ഇത് സാധിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ കുട്ടിക്ക് പ്രായമായി ഹൃദയത്തിന് കൂടുതല്‍ ജോലികള്‍ വരുമ്പോള്‍ മാത്രമാണ് കാണപ്പെടുക. കുട്ടികളിലെ തേര്‍ഡ് ഡിഗ്രി ഹാര്‍ട്ട് ബ്ലോക്കിന്റെ ലക്ഷണങ്ങളായി കാണുന്നവ, വിളറിയതും കുരുക്കളുമുള്ള ചര്‍മ്മം, ക്ഷീണം, വ്യായാമങ്ങളിലും കായിക പ്രവര്‍ത്തനങ്ങളോടുമുള്ള വിമുഖത, തലകറക്കം, ബോധക്ഷയം തുടങ്ങിയവയാണ്.
കാലക്രമേണ സംഭവിക്കുന്ന തേര്‍ഡ് ഡിഗ്രി ഹാര്‍ട്ട് ബ്ലോക്കുകള്‍ - മന്ദത, തലകറക്കം, ബോധക്ഷയം, ക്ഷീണം, നെഞ്ച് വേദന, ഹൃദയമിടിപ്പിലെ കുറവ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ഹൃദയ പരിശോധ - ഹാര്‍ട്ട് ബ്ലോക്ക് തടയല്‍
നിങ്ങളുടെ കുടുംബത്തിലെ ഹൃദയസംബന്ധമായ രോഗങ്ങളുടെ ചരിത്രം പരിശോധിക്കുക. ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയാഘാതം, തടസ്സങ്ങള്‍ എന്നിവ കുടുംബത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹൃദയത്തില്‍ തടസ്സങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യം നിങ്ങളുടെ ഡോക്ടറുമായി ചര്‍ച്ച ചെയ്യുക. പ്രശ്നങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത് ചെയ്യാം. ചെറിയ പ്രശ്നങ്ങള്‍ ലക്ഷണങ്ങള്‍ കാണിക്കില്ല എന്നതിനാല്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്.
വലത് ചുണ്ടുവിരലിന്റെയും ഇടത് കൈത്തണ്ടയില്‍ നടുവിരലിന്റെയും താഴെയുള്ള ഞരമ്പില്‍ അമര്‍ത്തി വിശ്രമിക്കുമ്പോള്‍ ഒരു മിനുറ്റില്‍ എത്ര ഹൃദയമിടിപ്പുണ്ടെന്ന് എണ്ണുക. ആരോഗ്യമുള്ള ഹൃദയത്തിന് മിനുറ്റില്‍ 60 നും 80 നും ഇടയില്‍ മിടിപ്പുണ്ടാകും. അതിനേക്കാള്‍ കുറവാണെങ്കില്‍(പ്രത്യേകിച്ച് 40 ന് താഴെ) നിങ്ങള്‍ക്ക് പൂര്‍ണ്ണമായ ഹൃദയ തടസ്സത്തിന് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ എത്രയും പെട്ടന്ന് വൈദ്യോപദേശം തേടുക.ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

