Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
ഹൃദയാഘാതം പെട്ടെന്നായിരിക്കും കടന്നു വരുന്നത്. ചിലര്‍ ആദ്യ തവണയും രണ്ടാംതവണയും ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെട്ടെന്നിരിക്കും. എന്നാല്‍ മൂന്നാം തവണ ഇത് ജീവന് തന്നെ നഷ്ടപ്പെടുത്തിയേക്കാം.
ഹൃദയാഘാതം വന്നു കഴിഞ്ഞാല്‍ പിന്നെ ചില ജീവിത, ഭക്ഷണരീതികളില്‍ വ്യത്യാസം വരുത്താമെന്നല്ലാതെ രോഗത്തിന്റെ ഭീകരത ഇല്ലാതാകുന്നില്ല. ഒരു തവണ ഹാര്‍ട്ട് അറ്റാക്ക് വന്നതാണെന്ന ചിന്ത എപ്പോഴും നിഴല്‍ പോലെ കൂടെയുണ്ടാകും.
ഹാര്‍ട്ട് അറ്റാക് ഒഴിവാക്കാനുള്ള ചില വഴികളുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ഈ വഴികളെപ്പറ്റി അറിയൂ.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
സൈക്കിള്‍ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് നല്ലൊരു വ്യായാമമാണ്.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഇതിലെ ഫ്ളേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിന് നല്ലതു തന്നെ. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
ബിയര്‍ കുടിയ്ക്കുന്നത് ഹൃദയത്തിന് നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. എന്നാല്‍ അളവിന്റെ കാര്യത്തില്‍ മിതത്വം പ്രധാനം.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
വൈറ്റമിന്‍ ബി കോംപ്ലക്സ് ഹോമോസിസ്റ്റീന്‍ എന്ന ഘടകത്തിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദയാഘാത സാധ്യത കൂട്ടുന്ന ഒരു ഘടകമാണ്.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
കൂര്‍ക്കംവലി ഹൃദയാഘാത സാധ്യത ഉയര്‍ത്തും. ചിലപ്പോള്‍ ശ്വസനപ്രശ്നങ്ങള്‍ കാരണം കൂര്‍ക്കം വലിച്ച് ഉറങ്ങുന്നവരുണ്ട്. ഇതിന് പരിഹാരം കണ്ടെത്തുക.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
ഉറക്കക്കുറവും ഹൃദയപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. ദിവസവും ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
കൂടുതല്‍ നേരം മൂത്രമൊഴിക്കാതെ നിയന്ത്രിച്ചു നിര്‍ത്തുന്നത് ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. മൂത്രസഞ്ചിയ്ക്കു ഭാരം കൂടുന്തോറും ഹൃദയധമനികള്‍ക്ക് സ്ട്രെസ് കൂടും. ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
ഇടയ്ക്കുള്ള വിനോദയാത്രകള്‍ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സ്ട്രെസ് തോത് കുറയ്ക്കും. നേരെ മറിച്ച് തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലുമാണ്.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
ഡയബെറ്റിസ് രോഗികള്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ്. ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുക.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടതും പ്രധാനം. കൊളസ്ട്രോള്‍ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കാന്‍ ഇട വരുത്തുന്നു.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
ഹൃദയാഘാതം തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. ഇഞ്ചി. വെളുത്തുള്ളി, നാരു കലര്‍ന്ന ഭക്ഷണസാധനങ്ങള്‍, മീന്‍, മസാലകള്‍, ഗ്രീന്‍ ടീ എ്ന്നിവയെല്ലാം ഇത്തരം ഭക്ഷണങ്ങളില്‍ പെടുന്നു.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
ഹാര്‍ട്ട് റേറ്റ് വാരിയബിലിറ്റി എന്നൊരു ഘടകമുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള ഹൃദയത്തിന്റെ കഴിവാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പൊടി, ചൂട് തുടങ്ങിയ ഘടകങ്ങള്‍ ഹൃദയാരോഗ്യത്തിന് ദോഷമാണെന്ന് ഇതനുസരിച്ച് തെളിഞ്ഞിട്ടുണ്ട്.

ഹാര്‍ട്ട് അറ്റാക്ക് വരാതെ തടയൂ
രാവിലെ ശരീരത്തിന്റെ ഗ്ലൈസമിക് തോത് വളരെ കുറവായിരിക്കും. ധാരാളം നാരുകള്‍ അടങ്ങിയ ബ്രേക്ഫാസ്റ്റാണ് ഇതിനുള്ള പരിഹാരം. ഇത്തരം ബ്രേക്ഫാസ്റ്റ് കഴിയ്ക്കുന്നവരില്‍ ഹൃദയാഘാത സാധ്യത 23 ശതമാനം കുറവാണെന്ന് തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications
