Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
ജീവന്റെ താളമാണ് ഹൃദയമിടിപ്പെന്നു പറയാം. ഇതിനും സ്ഥായിയായ ഒരു ഭാവമുണ്ട്. ഹൃദയമിടിപ്പു കൂടിയാലും കുറഞ്ഞാലും അപകടമാണെന്നും പറയാം.
ഹൃദയമിടിപ്പു കൂടുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. ചിലപ്പോള്‍ ഇത് സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടാകാം. പേടിയുണ്ടാകുമ്പോള്‍, ആകാംഷയേറുമ്പോള്, ശാരീരിക അധ്വാനം കൂടുമ്പോള്‍ തുടങ്ങിവയയെല്ലാം ചില കാര്യങ്ങള്‍ മാത്രം.
ഹൃദയമിടിപ്പു കൂടാന്‍ ഇതല്ലാതെയും ചില കാരണങ്ങളുണ്ട്. ചില അസുഖങ്ങളും അവയവങ്ങളുടെ ശരിയല്ലാത്ത പ്രവര്‍ത്തനങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
ബിപി അഥവാ രക്തസമ്മര്‍ദം ഹൃദയത്തെ ബാധിക്കുന്ന ഒന്നാണ് ഇതുകൊണ്ടുതന്നെ ബിപിയുള്ളവരുടെ ഹൃദയമിടിപ്പില്‍ വ്യത്യാസങ്ങളുമുണ്ടാകാം.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
വിളര്‍ച്ചയും ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കാം. വേഗത്തില്‍ ഹൃദയമിടിക്കുകയോ ഇതിന്റെ താളം ശരിയല്ലാതിരിക്കുകയോ ചെയ്യാം.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
വ്യായാമങ്ങള്‍ ചെയ്യുന്നത് ഹൃദയതാളത്തെ ബാധിക്കും. ഹൃദയമിടിപ്പു വര്‍ദ്ധിക്കുകയും ചെയ്യും.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
ആര്ത്തവവിരാമമാകുമ്പോള് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നത് സ്വാഭാവികം. ഇതു കാരണവും ഹൃദയമിടപ്പിന്റെ താളത്തില്‍ വ്യത്യാസമനുഭവപ്പെടാം.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
പുകവലിയും ഹൃദയമിടിപ്പില്‍ വ്യത്യാസങ്ങളുണ്ടാക്കും. ചെയിന്‍ സ്മോക്കിംഗുള്ളവര്ക്ക് പ്രത്യേകിച്ചും.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
സ്ട്രെസ്, ദേഷ്യം, ടെന്‍ഷന്‍ എന്നിവയും ഹൃദയമിടിപ്പില്‍ വ്യത്യാസങ്ങളുണ്ടാക്കുന്ന ഘടകങ്ങളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹൃദയമടിപ്പു വേഗത്തിലാകും.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികം. ഇത്തരം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങളുണ്ടാകാന്‍ കാരണമാകാറുണ്ട്.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
കാപ്പിയിലെ കഫീന്‍ ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങള്‍ വരുത്തുമെന്നു തെളിഞ്ഞിട്ടുണ്ട്. ബിപിയുള്ളവര്‍ കാപ്പിയൊഴിവാക്കുന്നതാണ് ബുദ്ധി.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
തൈറോയ്ഡുള്ളവര്ക്കും ഹൃദയമിടിപ്പില്‍ വ്യത്യാസങ്ങള്‍ അനുഭവപ്പെടാം.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
അസ്താലിന്‍ പോലുള്ള ചില മരുന്നുകളും തടി കുറയ്ക്കാനുള്ള മരുന്നുകളുമെല്ലാം ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കാന്‍ പര്യാപ്തമാണ്. ഇത്തരം മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിക്കരുതെന്നു പറയുന്നതിന്റെ കാരണവും ഇതു തന്നെ.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
ശരീരത്തിലെ ജലാംശം കുറയുന്നത് ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്ന മറ്റൊരു ഘടകമാണ്. ഇതുമൂലം ശരീരം ഭയമുണ്ടാകുമ്പോഴെത്തുന്ന അവസ്ഥയിലാകും. ഹൃദയമിടിപ്പിന്റെ താളം തെറ്റും.

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ക്കു കാരണം
ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങള്‍ ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്ന പ്രധാന കാരണമാണ്.



Click it and Unblock the Notifications
