Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹൃദയാരോഗ്യത്തിന് ചില വഴികള്‍
ഹൃദയത്തിന് പ്രായഭേദമന്യേ അസുഖങ്ങളുണ്ടാകുന്ന ഒരു കാലമാണിത്. ഇതിന് പലപ്പോഴും കാരണമാകുന്നത് ഭക്ഷണ, ജീവിത ശീലങ്ങളിലെ പോരായ്മയും.
കൊളസ്ട്രോള്‍, ബിപി, പ്രമേഹം തുടങ്ങിയ എല്ലാ അസുഖങ്ങളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധതില്‍ ഹൃദയത്തെ ബാധിയ്ക്കുന്നവ തന്നെയാണ്.
ഒരു തവണ ഹൃദയത്തിന് എന്തെങ്കിലും പ്രശ്നം വന്നു കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ഈ ഭയത്തോടെ ജീവിക്കേണ്ടി വരികയും ചെയ്യും.
ഹൃദയാരോഗ്യത്തിന് താഴപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ. ഗുണമുണ്ടാകും.

ഹൃദയാരോഗ്യത്തിന് ചില വഴികള്‍
ബാലന്‍സ് ചെയ്ത ഒരു ഭക്ഷണക്രമം ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, നാരുകള്‍, നട്സ്, പ്രോട്ടീന്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയടങ്ങിയ ഭക്ഷണം വളരെ പ്രധാനം. വിവിധതരം സാധനങ്ങള്‍ മാറി മാറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് പ്രധാനം.

ഹൃദയാരോഗ്യത്തിന് ചില വഴികള്‍
എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ആരോഗ്യത്തിന് ദോഷം വരുത്തും. ഇത് ഹൃദയത്തെ ബാധിക്കുന്ന ദുശീലങ്ങളാണെന്ന് ഓര്‍ക്കുക.

ഹൃദയാരോഗ്യത്തിന് ചില വഴികള്‍
വ്യായാമം ഒരു ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക. ഹൃദയാരോഗ്യം മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവും മെച്ചപ്പെടും.

ഹൃദയാരോഗ്യത്തിന് ചില വഴികള്‍
സ്ട്രെസ് കുറയ്ക്കേണ്ടത് വളരെ പ്രധാനം. ഇത് പല അസുഖങ്ങള്‍ക്കും വഴി വയ്ക്കുമെന്നു മാത്രമല്ല, ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്കു പോലും വഴി വയ്ക്കും. ഒന്നു മനസു തുറന്ന് ചിരിച്ചാല്‍ മതി, നിങ്ങളുടെ ഹൃദയാരോഗ്യം നന്നാവാന്‍.

ഹൃദയാരോഗ്യത്തിന് ചില വഴികള്‍
അമിതവണ്ണവും ഹൃദയവും തമ്മില്‍ വലിയ ബന്ധമുണ്ട്. വണ്ണം കൂടുന്നവര്‍ക്ക് ഹൃദയപ്രശ്നങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. എപ്പോഴും ആവശ്യത്തിനുള്ള തൂക്കം നില നിര്‍ത്താന്‍ ശ്രദ്ധിയ്ക്കുക. വണ്ണം കൂടുന്നത് കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. ഇത് ഹൃദയത്തെ ബാധിയ്ക്കും.



Click it and Unblock the Notifications
