Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ
പെട്ടെന്നെത്തി ജീവന് കൊണ്ടുപോകുന്ന രോഗമാണ് ഹൃദയാഘാതം. ഇതിന്റെ ലക്ഷണങ്ങള്‍ പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാറുമില്ല.
ഹൃദയാഘാത ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഈ രോഗത്തെ സമയത്തു തന്നെ തിരിച്ചറിയാനും ചികിത്സ നേടാനും സഹായിക്കും.

നെഞ്ചുവേദന ഒരു പ്രധാന ഹൃദയാഘാത ലക്ഷണമായി കണക്കാക്കാവുന്നതാണ്. പ്രത്യേകിച്ച് നെഞ്ചില്‍ നിന്നും തുടങ്ങി കൈകളിലേക്കു വ്യാപിക്കുന്ന വിധത്തില്‍ വേദനയുണ്ടാകുമ്പോള്‍. നെഞ്ചില്‍ ഒരു ഭാരം പോലെയോ ഗ്യാസ് വരുന്ന പോലെയോ ഉള്ള തോന്നലുകള്‍ ഉണ്ടാകാം. ഇത്തരം വേദനകള്‍ അവഗണക്കരുത്.
ശ്വസിക്കാനുള്ള പ്രയാസവും ചിലപ്പോള്‍ അനുഭവപ്പെടാം. ഹൃദയം ഓക്സിജന്‍ വേണ്ട രീതിയില്‍ പമ്പു ചെയ്യാതിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകുന്നതിനു മുന്‍പ് ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നതായി പല രോഗികളും പറയാറുണ്ട്.
കഴുത്ത്, പുറം, സന്ധികള്‍, കയ്യ് എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി ഹൃദയാഘാതമുണ്ടായ പലരും പറയാറുണ്ട്. ഇത്തരം വേദനകള്‍ പെട്ടെന്ന് അനുഭവപ്പെടുന്നത് ഹൃദയാഘാത ലക്ഷണവുമാകാം.
കോണിപ്പടികള്‍ കയറുമ്പോഴോ നടക്കുമ്പോഴോ പെട്ടെന്ന് മസിലുകള്‍ കോച്ചിപ്പിടിക്കുകയോ അസഹ്യമായ വേദന അനുഭവപ്പെടുകയോ ചെയ്താല്‍ ഉത് ഹൃദയാഘാത ലക്ഷണമായി കണക്കാക്കാവുന്നതാണ്.
ഹൃദയമിടിപ്പില്‍ വരുന്ന വ്യത്യാസങ്ങളും ഹൃദയാഘാത ലക്ഷണമായി കണക്കാക്കാം. പെട്ടെന്ന് ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യുന്നത് ഹാര്‍ട്ട് അറ്റാക് ലക്ഷണമാകാം. പലരും പ്രായം കൂടുന്നതു കൊണ്ടുള്ള പ്രശ്നമാണെന്നു കരുതി ഇത് തള്ളിക്കളയുകയാണ് പതിവ്.
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഹൃദയാഘാതം കൊണ്ടു മാത്രം വരുന്നവയുമല്ലെന്ന കാര്യം പ്രധാനമാണ്. എന്നാല്‍ ഇവ ഹൃദയാഘാത ലക്ഷണമായും കാണാവുന്ന ലക്ഷണങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
