Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പൊടി ഹൃദയാഘാതമുണ്ടാക്കും!
പൊടി, അന്തരീക്ഷ മലിനീകരണം, ഇത് എല്ലാവര്ക്കും അസ്വസ്ഥതയുണ്ടാക്കും. അലര്‍ജിയുള്ളവര്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ ഇത്തരം അന്തരീക്ഷ മലിനീകരണം ഹൃദയാരോഗ്യത്തിന് തന്നെ ഭീഷണിയാണെന്നറിയുമോ. പൊടി കാരണം ഹൃദയാഘാതം വരെ വരാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ഇത്തരം പൊടി കാരണം കാര്‍ബണ്‍ മൊണോക്സൈഡ്, നൈട്രജന്‍ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവായു നമ്മുടെ ഉള്ളിലെത്തുകയാണ് ചെയ്യുന്നത്. ഇത് ബിപി കൂടാനും രക്തക്കുഴലുകള്‍ സങ്കോചിക്കാനും ഇട വരുത്തും. ഹൃദയത്തിന് ആവശ്യമായ തോതില്‍ രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയാഘാതം വരാനുള്ള സാധ്യത ഏറുകയും ചെയ്യും.
നാം ശ്വസിക്കുന്ന വായുവില്‍ മലിനീകരണം കൂടുന്നത് നമുക്കു ചിലപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഒരു ക്യൂബിക് മീറ്ററില്‍ 10 മൈക്രോഗ്രാം വച്ച് പൊടിയുടെ അളവ് കൂടുകയാണെങ്കില്‍ പോലും ഇത്തരം വായു ശ്വസിച്ചാല്‍ ഹൃദയാഘാതമുണ്ടാകുന്നതിനുള്ള സാധ്യത മൂന്നിലൊന്നായി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
മലിനമായ വായുവിലുള്ള ചില പ്രത്യേക പദാര്‍ത്ഥങ്ങള്‍ ശരീരത്തിലെ വൈറ്റമിന്‍ ഡി വലിച്ചെടുക്കുകയും ചെയ്യും. വൈറ്റമിന്‍ ഡിയുടെ കുറവും ഹൃദയപ്രശ്നങ്ങള്‍ക്ക് കാരണമാകും. അധികം പൊടി ഉള്ളില്‍ ചെല്ലുമ്പോള്‍ ത്രോംബയോസിസ് എന്നൊരു അവസ്ഥയുമുണ്ടാകും. രക്തം കട്ട പിടിക്കുന്ന രോഗമാണിത്. ഇതും ഹൃദയാഘാതം വരുത്തി വയ്ക്കും.
പൊടിയില്‍ നിന്നും അന്തരീക്ഷമലിനീകരണത്തില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുകയാണ് ആദ്യമായി ചെയ്യാനുള്ളത്. പകല്‍ സമയത്ത് കഴിവതും വീടിന്റെ ജനലകളും വാതിലുകളും അടച്ചിടുക.
കാറിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ഗ്ലാസ് ഉയര്‍ത്തി വയ്ക്കുക. ടു വീലറില്‍ യാത്ര ചെയ്യുന്നവര്‍ തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂ്ക്ക് അടച്ചു കെട്ടുക.
രാത്രി കിടക്കുന്നതിന് മുന്‍പ് കുളിയ്ക്കുന്നത് ശരീരത്തിലേയും മുടിയിലേയും പൊടി നീക്കാനും അലര്‍ജി കുറയ്ക്കാനും സഹായിക്കും.
ഇടയ്ക്കെങ്കിലും നേസല്‍ സ്േ്രപ ഉപയോഗിക്കുന്നതും നന്നായിക്കും.
യോഗയിലെ ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് അലര്‍ജി മാറ്റാനും ശ്വസനേന്ദ്രിയങ്ങള്‍ വൃത്തിയാക്കാനുമുള്ള നല്ലൊരു വഴിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
