Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
ഹൃദയാഘാത ലക്ഷണങ്ങള്‍ സ്ത്രീകളില്‍

അറ്റാക് വരുന്നതിനു മുന്നോടിയായി സ്ത്രീകള്‍ക്ക് വല്ലാത്ത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറുണ്ട്. അതും ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുന്‍പെ. ഇവ രണ്ടും അറ്റാക്ക് ലക്ഷണങ്ങളായി മാത്രം എടുക്കാന്‍ സാധിക്കില്ല. എന്നാല്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ വരുന്ന ഇത്തരം ലക്ഷണങ്ങള്‍ ഒരുപക്ഷേ അറ്റാക്കിന്റെ മുന്നോടിയായിട്ടായിരിക്കാം.
ചില സ്ത്രീകള്‍ക്ക് ഉറക്കം വരാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇതും അറ്റാക്കിന്റെ ഒരു പ്രത്യക്ഷ ലക്ഷണമായിട്ടെടുക്കാം.
ടെന്‍ഷന്‍, സ്ട്രെസ് എന്നിവ അറ്റാക്കിനുള്ള കാരണങ്ങളാണ്. എന്നാല്‍ ഹൃദയാഘാതം വരുന്നതിന് മുന്‍പായി സ്ത്രീകളില്‍ ടെന്‍ഷനും സ്ട്രെസും കൂടുതല്‍ അനുഭവപ്പെടാറുണ്ട്.
ദഹനക്കുറവ്, മനംപിരട്ടല്‍, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും സ്ത്രീകളില്‍ അറ്റാക്കിന് മുന്നോടിയായി കാണാറുണ്ട്.
ചില സ്ത്രീകള്‍ക്ക് ശ്വസിക്കുവാനായി ബുദ്ധിമുട്ടനുഭവപ്പെടും. കോണിപ്പടികള്‍ കയറുമ്പോഴും ജോലികള്‍ ചെയ്യുമ്പോഴും കിതപ്പും ശ്വാസംമുട്ടും അനുഭവപ്പെടും.
ശരീരവേദന, പ്രത്യേകിച്ചും ഇടതു ഭാഗത്ത് വേദനയനുഭവപ്പെടുന്ന തോന്നലും ഉണ്ടാകാറുണ്ട്. തലയിലും കഴുത്തിനു താഴേയ്ക്കും വേദന തോന്നും. ശരീരത്തിലെ മസിലുകളില്‍ വേദനയും മസിലുകളനക്കാന് ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്.
ഇത്തരം ലക്ഷണങ്ങള്‍ അറ്റാക്കിന്റെ മാത്രമാവണമെന്നില്ല. എന്നാല്‍ ആകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. ഹൃദയപ്രശ്നങ്ങളുള്ള സ്ത്രീകള്‍ക്ക് ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കിലും അറ്റാക്ക് ലക്ഷണങ്ങളായി സംശയിക്കാവുന്നതേയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
