Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഹൃദയ ധമനികളിലെ ബ്ലോക്കും സങ്കീര്‍ണതകളും അകറ്റും 4 വിത്തുകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍. ഹൃദയാഘാതം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ധമനികളിലെ തടസ്സങ്ങളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം. കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതാണ് പലപ്പോഴും ധമനികളിലെ തടസ്സങ്ങള്‍ക്ക് കാരണമാവുന്നത്. ധമനികളുടെ ഭിത്തികളില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞ് കൂടുമ്പോഴാണ് പലപ്പോഴും ബ്ലോക്ക് സംഭവിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാവധാനം നിലക്കുന്നു.
ധമനികളില്‍ ബ്ലോക്ക് ഉണ്ടാവുമ്പോള്‍ ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നു. നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസ്സം, ചിലരില്‍ ഹൃദയാഘാതം എന്നിവയാണ് ഉണ്ടാവുന്നത്. ഗുരുതരമായ അവസ്ഥയിലേക്ക് പോവുന്നതിന് മുന്‍പ് ശരീരത്തിന് ചില മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഹൃദയാരോഗ്യത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ചില വിത്തുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തുന്നത് വഴി ആരോഗ്യത്തിന് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു.

ചിയസീഡ്സ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചിയ സീഡ്സ് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള പോഷകങ്ങള്‍ മികച്ച് നില്ക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയെല്ലാം കൊണ്ട് സമ്പുഷ്ടമാണ് ഈ കുഞ്ഞ് വിത്ത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ചിയ സീഡ്സ് സഹായിക്കുന്നു. അത് മാത്രമല്ല ഇതിലുള്ള ഫൈബര്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ധമനികളിലെ തടസ്സം ഇല്ലാതാക്കുന്നതിന് എന്തുകൊണ്ടും ചിയ സീഡ് മികച്ച ഓപ്ഷനാണ്.
ചണവിത്ത്
ചിയ സീഡ്സ് പോലെ തന്നെ ചണവിത്തും ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്നതാണ്. ഇതിലൂടെ വൈവിധ്യമാര്‍ന്ന ഗുണങ്ങളുടെ കലവറയാണ് ഉണ്ടാവുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. അത് മാത്രമല്ല ഫ്ളാക്സ് സീഡുകള്‍ പതിവായി കഴിക്കുന്നത് ശരീരത്തിന്റെ വീക്കം കുറയ്ക്കാനും കൊളസ്ട്രോള്‍ അളവ് കുറക്കുന്നതിനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ധമനികളിലെ ബ്ലോക്ക് കുറക്കുന്നതിനും സഹായിക്കും.
മത്തങ്ങ വിത്തുകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മത്തങ്ങ വിത്തുകള്‍. ഇത് ധമനികളിലെ തടസ്സത്തെ ഇല്ലാതാക്കുന്നതിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലാകട്ടെ മഗ്നീഷ്യം, സിങ്ക്, ആന്റിഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ഹൃദയ സംബന്ദമായ അസുഖങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മത്തങ്ങ വിത്തുകള്‍. അത് ആരോഗ്യ പ്രശ്നങ്ങളെ എല്ലാം തന്നെ പരിഹരിക്കുന്നു.
സൂര്യകാന്തി വിത്തുകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സൂര്യകാന്തി വിത്തുകള്‍ വളരെയധികം മികച്ചതാണ്. ഇത് ലഘുഭക്ഷണം പോലെ തന്നെ കഴിക്കാവുന്നതാണ്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഒരു ഫലം തന്നെയാണ് സൂര്യകാന്തി വിത്തുകള്‍ നല്‍കുന്നത്. ഫ്രീറാഡിക്കലുകള്‍ മൂലം ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി സൂര്യകാന്തി വിത്തുകള്‍ ഉപയോഗിക്കാം. ഇത് ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ശരീരത്തിലെ കൊളസ്ട്രോള്‍ പൂര്‍ണമായും കുറക്കുന്നതിനും ആരോഗ്യകരമായ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
എള്ള്
എള്ളും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ്. എള്ളില്‍ ലിഗ്നാനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ എല്ലാ പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. മഗ്നീഷ്യത്തിന്റെ നല്ല ഡോസും എള്ളിലുണ്ട്. സ്ഥിരമായി ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വഴി അത് നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ധമനികളിലെ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications