Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
നല്ല കൊളസ്ട്രോള്‍ കൂട്ടും ഭക്ഷണം: ഹൃദയവും 'സേഫ്', സ്ഥിരമാക്കണം ഇവ
ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകളില്‍ ഒന്നാണ് കൂടിയ കൊളസ്ട്രോള്‍. പലപ്പോഴും അതിനെ എന്ത് ചെയ്യണം, എപ്രകാരം കുറയ്ക്കണം, ഇത് ഹൃദയത്തെ എപ്രകാരം പ്രതിസന്ധിയിലാക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ധാരാളം ആശങ്കകളാണ് ഈ സമയം നിലനില്ക്കുന്നതും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അത് നിങ്ങളെ എപ്രകാരം അനാരോഗ്യത്തില്‍ നിന്ന് സംരക്ഷിക്കുന്നു എന്നത് അറിഞ്ഞിരിക്കാം. പല വിധത്തിലുള്ള ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ ആരോഗ്യത്തെ സഹായിക്കുന്നതാണ്.
നല്ല കൊളസ്ട്രോള്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് നാം എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം. അതില്‍ തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും രക്തത്തിലെ അധിക കൊളസ്ട്രോളിനെ കരളിലേക്ക് എത്തിക്കുന്നതിനും ഇത് മെറ്റബോളിസം കൃത്യമായി നടക്കുന്നത് വഴി കരളില്‍ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ ഈ സമയം ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും അതുപോലെ തന്നെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവൊക്കാഡോ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആവൊക്കാഡോ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇതില്‍ മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല പൊട്ടാസ്യം ഉള്‍പ്പടെയുള്ള വിവിധ ആന്റി ഓക്സിഡന്റുകളും ആവൊക്കാഡോയില് ഉണ്ട്. ഇത് നിങ്ങളിലെ വീക്കത്തെ കുറച്ച് ആരോഗ്യം സംരക്ഷിക്കുന്നു. സ്മൂത്തിയായും സാലഡ് രൂപത്തിലും അല്ലാതേയും ഷേക്ക് ആക്കിയും എല്ാലം ആവൊക്കാഡോ കഴിക്കാവുന്നതാണ്.
കൊഴുപ്പടങ്ങിയ മത്സ്യങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൊഴുപ്പ് അടങ്ങിയ മത്സ്യം മികച്ചതാണ്. അതില്‍ തന്നെ ചൂര, അയല, മത്തി, പുഴമത്സ്യങ്ങള് എന്നിവയെല്ലാം നിങ്ങളില്‍ മികച്ച ആരോഗ്യ ഗുണങ്ങളെ പ്രദാനം ചെയ്യുന്നു. അതില്‍ തന്നെ ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നല്ല കൊളസ്ട്രോള്‍ അളവിനെ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവിനെ കുറയ്ക്കുകയും ചെയ്യും.
നട്സ് ശീലമാക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നട്സ് വളരെ മികച്ച മാറ്റങ്ങള്‍ ശരീരത്തിന് നല്കുന്നു. അതില്‍ തന്നെ ബദാം, വാള്‍നട്സ് തുടങ്ങിയവയില്‍ ധാരാളം മോണോ സാച്ചുറേറ്റഡ് ഫാറ്റ് ആടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ഫൈബറും ഇതിലുണ്ട്. നട്സ് പതിവായി കഴിക്കുന്നത് ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. അതോടൊപ്പം തന്നെ ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കുകയും ചെയ്യുന്നു. ലഘുഭക്ഷണമായി പല വിധത്തിലുള്ള എണ്ണമയമുള്ള പലഹാരങ്ങള്‍ക്ക് പകരം ഇത്തരത്തില്‍ നട്സ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും.

ഫ്ളാക്സ് സീഡ്, ചിയസീഡ്
ഫ്ളാക്സ് സീഡിലും ചിയ സീഡിലും ധാരാളം ആല്‍ഫാ ലിനോലെനിക് എന്ന ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല മത്തങ്ങക്കുരുവും സൂര്യകാന്തി വിത്തും എല്ലാം ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ്.
ഒലീവ് ഓയില്‍
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ് ഒലീവ് ഓയില്‍. ഇതില്‍ ധാരാളം മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പും അതുപോലെ തന്നെ പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുകയും അത് വഴി ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. പാചകത്തിനായും ഇവര്‍ക്ക് ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. അത് കൂടാതെ ഹെര്ബ്സിനൊപ്പം ഒലീവ് ഓയില്‍ ചേര്‍ക്കുന്നത് ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
