Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രായം 50 കഴിഞ്ഞോ? ഈ ശീലങ്ങള്‍ ഇന്നു തന്നെ ഉറപ്പാക്കൂ; ഹൃദയാരോഗ്യം സംരക്ഷിക്കാം
പ്രായം 50 വയസ്സ് കഴിഞ്ഞവരില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത വളരെയധികമാണ്. അമിതവണ്ണം, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്, പ്രമേഹം, വ്യായാമക്കുറവ്, കൊളസ്ട്രോള്‍ എന്നിവയെല്ലാം ഹൃദയ സ്തംഭനത്തിലേയ്ക്ക് നയിക്കുന്ന വസ്തുതകളാണ്. കൂടാതെ, പ്രായം കൂടുമ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യവും ക്ഷയിക്കുന്നു. ഇതും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാണ്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും, ഏതു പ്രായത്തിലും ഹൃദയം ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതിനും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഹൃദയാരോഗ്യവും ഹൃദയസ്തംഭനവും
ഹൃദയ ധമനികളില്‍ ഉണ്ടാകുന്ന ബ്ലോക്ക്, രക്തം ഹൃദയത്തിലേയ്ക്ക എത്തുന്നതിന് തടസ്സമാവുകയും, ഹൃദയത്തിന് ആവശ്യമായ രക്തം ലഭിക്കാതിരിക്കുന്ന അവസരത്തിലാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയ സ്തംഭനം എന്നു പറയുന്നത്. ഹൃദയ സ്തംഭനം സംഭവിച്ചാല്‍ ഒരു വ്യക്തി പെട്ടെന്ന് കുഴഞ്ഞ് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ വ്യക്തിയ്ക്ക് ഉടനെ സിപിആര്‍ നല്‍കിയില്ലെങ്കില്‍ ഹൃദയാഘാതം സംഭവിക്കാനും, തന്മൂലം മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. ഈ പ്രശ്നങ്ങള്‍ വരാതിരിക്കുന്നതിനും, ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുമായി പ്രായമായവര്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
ആഹാരം
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി നല്ല ആരോഗ്യ ശീലങ്ങള്‍ പിന്തുടരേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരേണ്ടത് അനിവാര്യം തന്നെ. പ്രത്യേകിച്ച്, പ്രായം ആകുന്നതിനനുസരിച്ച്, ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, സാച്വുറേറ്റഡ് കൊഴുപ്പ് കുറഞ്ഞതും, മധുരം ഉപ്പ് എന്നിവ അമിതമായി അടങ്ങാത്ത ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
ശരീരഭാരം
ശരീര ഭാരം നിയന്ത്രിച്ച് നിലനിര്‍ത്താന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക. അമിതവണ്ണം ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കാം. അതിനാല്‍, കൃത്യമായ വ്യായാമ ശീലങ്ങളിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബോഡി മാസ്സ് ഇന്‍ഡക്സ് നോക്കി, ശരീരഭാരം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.
മാനസികാരോഗ്യം
പ്രായമാകുമ്പോള്‍ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഈ ലക്ഷണങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍, അമിത ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, മാനസിക പിരിമുറുക്കം എന്നിവ നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇതിനായി മെഡിറ്റേഷന്‍ ശീലിക്കാവുന്നതാണ്. ചെറിയ രീതിയില്‍ വ്യായാമം ചെയ്യുന്നതും ആരോഗ്യത്തിന് നല്ലതാണ്. നല്ല സൗഹൃദങ്ങള്‍ നിലനിര്‍ത്തുക. മനസ്സില്‍ വിഷം തോന്നിയാല്‍ മറ്റുള്ളവരോട് തുറന്ന് സംസാരിക്കുക. മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. നല്ല മാനസികാരോഗ്യം ഉള്ള വ്യക്തികളില്‍ ഹൃദ്രോഗങ്ങള്‍ കുറവായിരിക്കും.
ഉറക്കം
പ്രായം കൂടുമ്പോള്‍ ഉറക്കക്കുറവ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, അമിതമായി ഉറക്കക്കുറവ് ഉള്ളവരില്‍ ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഉറക്കക്കുറവ് മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണമാണ്. അതിനാല്‍, രാത്രിയില്‍ ഉറക്കം കളയുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക. മദ്യപിക്കാതിരിക്കുക. ചായ, കാപ്പി എന്നിവ ഒഴിവാക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
