Latest Updates
-
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം!
പ്രായം നാല്പ്പതായോ? എന്നാല്‍ ഹൃദയത്തെ സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശീലമാക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നതും കൂടുതല്‍ ആളുകള്‍ അപകടകരമായി അഭിമുഖീകരിക്കുന്നതുമായ ഒരു പ്രശ്നമാണ് ഹൃദയാഘാതം. പ്രത്യേകിച്ച് നാല്പ്പതിന് ശേഷം നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹൃദയത്തിന്റെ ആരോഗ്യം. അതോടൊപ്പം തന്നെ ജീവിത ശൈലി മാറ്റങ്ങള്‍ കൂടി വളരെയധികം ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് സട്രെസ്സ്, മെറ്റബോളിസത്തിലെ ഏറ്റക്കുറച്ചില്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എ്ത്തിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ിധിക്കേണ്ടതാണ്.
എന്നാല്‍ ഭയക്കാതെ നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല രോഗാവസ്ഥകള്‍ക്കും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും സാധിക്കും. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും പല വിധത്തിലുള്ള രോഗാവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ദിവസവും നടക്കുക
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒരു വ്യായാമമാണ് സ്ഥിരമായി നടക്കുക എന്നത്. ഇത് നിങ്ങളുടെ ശരീരത്തില്‍ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും മോശം കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല അപകടകരമായ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതാണ് സ്ഥിരമായുള്ള നടത്തം. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി ഹൃദയാരോഗ്യം മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എപ്പോഴും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പുകള്‍, വിത്തുകള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. അത് കൂടാതെ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക
പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വളരെയധികം അപകടമുണ്ടാക്കുന്നതാണ്. പലപ്പോഴും വ്യക്തമായ ലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിശബ്ദ കൊലയാളി എന്നാണ് പറയുന്നത്. ഇതിനെ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കും. അതിനായി കൃത്യമായി പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. ഉപ്പിന്റെ അളവ് കുറയ്ക്കുന്നതിന് ശ്രദ്ധിക്കുക. അതുപോലെ തന്നെ സമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്.

ശരീരഭാരം നിയന്ത്രിക്കുക
ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ് പലപ്പോഴും അമിതവണ്ണം. ഇത് കൊളസ്ട്രോള്‍ പ്രമേഹം എന്നിവയുടെ കൂടെ ഫലമായി ഉണ്ടാവുകയും അതിന് കാരണമാവുകയും ചെയ്യുന്നു. അത് കൂടാതെ നാല്പ്പതിന് ശേഷം ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കുറയുകയും ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാകുകയും ചെയ്യും. ഭാരം കുറയ്ക്കുന്നതാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം.
നല്ലതുപോലെ ഉറങ്ങുക
ഉറക്കം എന്നത് ആരോഗ്യത്തിന് വളരെ അനിവാര്യമായ കാര്യമാണ്. കാരണം പലപ്പോഴും ഉറക്കക്കുറവ് നിങ്ങളില്‍ ഹൃദയാരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. പ്രത്യേകിച്ച് നാല്‍പ്പതുകള്‍ക്ക് ശേഷം അല്പം കൂടുതല്‍ ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. സ്ഥിരമായി 8 മണിക്കൂര്‍ എങ്കിലും ഉറങ്ങേണ്ടതാണ്. അത് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും എല്ലാം നല്ല ഉറക്കം സഹായിക്കും.
മോശം ശീലങ്ങള്‍ ഉപേക്ഷിക്കുക
മദ്യപാനം , പുകവലി ഉള്‍പ്പടെയുള്ള മോശം ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ രോഗാവസ്ഥയിലേക്കുള്ള എത്തിനോട്ടം എളുപ്പത്തിലാക്കും. പലപ്പോഴും രക്തം കട്ട പിടിക്കുന്നതിനും ഹൃദയാരോഗ്യം പ്രശ്നത്തിലേക്ക് എത്തിക്കുന്നതിനും ഇത് കാരണമാകുന്നു. അമിതമായ മദ്യപാനം, രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അത് കൂടാതെ ഹൃദയപേശികളെ തകരാറിലാക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications