Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നാല്പ്പതിന് മുന്‍പ് സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത: കാരണങ്ങള്‍ അറിയണം
പലപ്പോഴും നിലനിന്നിരുന്ന ഒരു ചിന്തയായിരുന്നു ഹൃദയാഘാതം സ്ത്രീകളിലുണ്ടാവില്ല, പുരുഷന്മാരില് മാത്രമാണ് എന്ന്ത് പക്ഷേ അത് വളരെ തെറ്റായ ധാരണയാണ് എന്നതില്‍ സംശയം വേണ്ട. മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവയെല്ലാം പലപ്പോഴും ഇതിന് പിന്നിലെ കാരണങ്ങളില്‍ ചിലതാണ്. എന്നാല്‍ നാല്പ്പതിന് മുന്‍പ് നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഹൃദയാഘാതത്തിലേക്ക് എത്തിക്കുന്നു.
എന്നാല്‍ ചില കാര്യങ്ങള്‍ അല്പം കൂടുതല്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടി വരുന്നു. ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്ന ചില കാര്യങ്ങളെക്കുറിച്ചും സമീപകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതിന്റെ ഫലമായി കാണുന്നത് പലപ്പോഴും ഉറക്കമില്ലായ്മ, സമ്മര്‍ദ്ദം എന്നിവ തന്നെയാണ്. ഇത് ആശങ്കാജനമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതില്‍ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
പലപ്പോഴും സ്ത്രീകളില്‍ ഇത്തരം പ്രശ്നങ്ങളുണ്ട് എന്ന അവസ്ഥയില്‍ അതിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളുണ്ട്. അതില്‍ തുടര്‍ച്ചയായ ക്ഷീണം, കിതപ്പ്, നടക്കുമ്പോള്‍ പോലും തളര്‍ച്ച തുടങ്ങിയവയാണ്. എന്നാല്‍ പല സ്ത്രീകളും ഇതിനെയെല്ലാം വളരെ നിസ്സാരമായി കാണുന്നു. ഇവ സമ്മര്‍ദ്ദം, ബലഹീനത, ഭക്ഷണപ്രശ്നങ്ങള്‍ എന്നിവയിലേക്ക് എത്തിക്കും. അത് തന്നെയാണ് പലപ്പോഴും ഡോക്ടറെ തെറ്റിദ്ധരിപ്പിക്കുകയും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും രോഗനിര്‍ണയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത്. സമീപകാലത്ത് ചെറുപ്പക്കാരായ സ്ത്രീകളില്‍ രോഗസാധ്യത വളരെ കൂടുതലാണ് എന്നാണ് പറയുന്നത്.
കാരണങ്ങള്‍
രോഗാവസ്ഥകള്‍ക്ക് മുന്നോടിയായി ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അതില്‍ ആദ്യം കാണുന്ന ലക്ഷണങ്ങളില്‍ ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ദീര്‍ഘനേരമുള്ള ജോലി, ക്രമരഹിത ദിനചര്യകള്‍, ഉറക്കമില്ലായ്മ, ശരീരസൂചനകളെ അവഗണിക്കുന്നത് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഹൃദയ പ്രശ്നങ്ങളുടെ തുടക്കമാണ് എന്ന് മനസ്സിലാക്കണം. അതിനെ കൃത്യമായി തിരിച്ചറിഞ്ഞ് പരിഹാരം കണ്ടാല്‍ അത് രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
മറ്റ് ലക്ഷണങ്ങള്‍
പലപ്പോഴും വിട്ടുമാറാതെ കാരണമില്ലാത്ത അമിതക്ഷീണം, നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ ശ്വാസതടസ്സം, ഓക്കാനം, തലകറക്കം, അപ്രതീക്ഷിത വിയര്‍പ്പ്, നെഞ്ചിലെ സമ്മര്‍ദ്ദം/അസ്വസ്ഥത, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഹൃദയപ്രശ്നങ്ങളുടെ പൊതുവായ ലക്ഷണങ്ങളായി കണക്കാക്കുന്നു. ഇതെല്ലാം നിങ്ങളില്‍ ഉണ്ടെങ്കില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥയുണ്ടാക്കുന്നു.
ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും ക്ഷീണം, ഇടയ്ക്കിടെയുള്ള ഛര്‍ദ്ദി, തലകറക്കം എന്നിവയും പ്രധാന ലക്ഷണങ്ങളാണ്. ഈ സൂചനകളെ ഗ്യാസ്, ഉത്കണ്ഠ, ബലഹീനത എന്നിങ്ങനെ തെറ്റിദ്ധരിച്ച് പലരും അവഗണിക്കുന്നു. അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്താം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഒരു കാരണവശാലും ഇവയൊന്നും തന്നെ അവഗണിക്കാന്‍ പാടില്ല. അത് മാത്രമല്ല പല സ്ത്രീകള്‍ക്കും രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നത് പലപ്പോഴും രോഗാവസ്ഥ ഗുരുതരമാക്കുകയും മരണത്തിലേക്ക് വരെ എത്തിക്കുകയും ചെയ്യുന്നു. ഈ പ്രായത്തില്‍ ഹൃദ്രോഗം വരില്ല എന്ന ചിന്ത പലരിലും രോഗത്തിന് ആക്കം കൂട്ടുന്നു.
മറ്റ് രോഗാവസ്ഥകള്‍
പലപ്പോഴും മറ്റ് രോഗാവസ്ഥകള്‍ക്ക് കാരണമാകുന്ന പല പ്രശ്നങ്ങളും ഇതുമായി തെറ്റിദ്ധരിക്കപ്പെടുന്നു. അതില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളും വിളര്‍ച്ചയും യുവതികളില്‍ രോഗനിര്‍ണ്ണയം വൈകിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നു. PCOS, തൈറോയ്ഡ്, കുറഞ്ഞ ഹീമോഗ്ലോബിന്‍ എന്നിവ സാധാരണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് തന്നെ പല സ്ത്രീകളും ഇത് ഫിറ്റ്നസ് കൊണ്ട് പരിഹരിക്കാം എന്ന് മനസ്സിലാക്കുന്നു.
പരിഹാരം ശ്രദ്ധിക്കണം
എന്തെങ്കിലും അസ്വസ്ഥതകള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും അതോടൊപ്പം തന്നെ കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തുകയും ചെയ്യുക. കൂടാതെ സമ്മര്‍ദ്ദം, ഉറക്കം, ജീവിതശൈലി എന്നിവ സന്തുലിതമാക്കുകയും വേണം. ഏതെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്. അല്ലാത്ത പക്ഷം അത് അപകടാവസ്ഥയിലേക്ക ്എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
