Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
ഒരിക്കല്‍ ഹൃദയാഘാതം വന്നവരാണോ നിങ്ങള്‍? ഈ മാറ്റങ്ങള്‍ അനിവാര്യം
ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതില്‍ ഒരു കാരണം, ഹൃദ്രോഗങ്ങളും ഹൃദയാഘാതവുമാണ്. ജന്മനാ ഹൃദയത്തിനുണ്ടാകുന്ന കേടുപാടുകള്‍ മൂലവും, അമിതമായിട്ടുള്ള കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ മൂലവുമെല്ലാം ഹൃദയാഘാതം ഉണ്ടാകാം.

ഹൃദയ ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. പലപ്പോഴും പ്ലാക്ക് അടിഞ്ഞുകൂടുന്നതിനു പിന്നില പ്രധാന കാരണങ്ങളില്‍ ഒന്ന് അമിതമായിട്ടുള്ള കൊഴുപ്പും, രക്തസമ്മര്‍ദ്ദവുമെല്ലാം ആണ്. അതിനാല്‍ ശരിയായ ജീവിത ശൈലിയിലൂടെ ഹൃദയാഘാതം വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരിക്കല്‍ ഹൃദയാഘാതം വന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, വീണ്ടും ഹൃദയാഘാതം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ഡയറ്റ്
ഒരിക്കല്‍ ഹൃദയാഘാതം വന്നവരാണ് നിങ്ങള്‍ എങ്കില്‍, ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതും, ബ്ലോക്ക് വരാതിരിക്കാന്‍ സഹായിക്കുന്നതുമായിട്ടുള്ള ആഹാരങ്ങള്‍ തന്നെ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനായി സീസണല്‍ പഴങ്ങള്‍ കഴിക്കാവുന്നതാണ്. ഓരോ സീസണിലും നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പഴങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനും, അതുപോലെ, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വളരെയധികം സഹായിക്കുന്നു. നല്ല പച്ചക്കറികള്‍, മുഴുവന്‍ ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍( നട്സ്, സീഡ്സ്, അവക്കാഡോ) എന്നിവയെല്ലാം ആഹാരത്തില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്.
വ്യായാമം
ഹൃദയാഘാതം വന്ന ഒരു വ്യക്തി ജിമ്മില്‍ പോയി അമിതമായി വേയ്റ്റ് എടുത്തുള്ള വ്യായാമങ്ങള്‍ ചെയ്യരുത്. പകരം, കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ചെറിയ രീതിയില്‍ ചെയ്യുക. ഇതിനായി നടക്കുന്നതും, ചെറിയ രീതിയില്‍ ഓടുന്നതും നല്ലതാണ്. കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഹൃദയത്തിലേയ്ക്ക് ആവശ്യമായ ഓക്സിജന്‍ എത്തുന്നു. അതിനാല്‍, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായിക്കുന്നതാണ്. സൈക്ലിംഗ്, നീന്തല്‍ എന്നിവയും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
കൊളസ്ട്രോള്‍
ഒരിക്കല്‍ ഹൃദയാഘാതം വന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇതിനായി അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നത് ഹൃദയ ധമനികളില്‍ പ്ലാക്ക് രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇത് രക്തോട്ടത്തെ തടസ്സപ്പെടുത്തുകയും, ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. അതിനാല്‍, ചീത്ത കൊളസ്ട്രോള്‍ അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
പരിശോധന
ഒരിക്കല്‍ ഹൃദയാഘാതം വന്നവര്‍ തീര്‍ച്ചയായും തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുന്നത് നല്ലതായിരിക്കും. രക്തസമ്മര്‍ദ്ദം പരിശോധിക്കുക, കൊളസ്ട്രോള്‍ പരിശോധിക്കുക, അതുപോലെ, ഹൃദയത്തിന്റെ ആരോഗ്യവും പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതായിരിക്കും. അതുപോലെ, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായ അളവില്‍ കഴിക്കാനും ശ്രദ്ധിക്കുക.
മാനസിക സമ്മര്‍ദ്ദം
അമിതമായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് വളരെ നല്ലതായിരിക്കും. ഇത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെ, ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
