Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
കണ്ണിലെ ഈ മാറ്റങ്ങള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം
ഇന്ന് ലോകത്തില്‍ തന്നെ, ഏറ്റവുമധികം ആളുകളില്‍ മരിക്കുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഹൃദയാഘാതമാണ്. ഹൃദയത്തിന്റെ ആരോഗ്യം നശിക്കുന്നത് മൂലവും, അമിതമായിട്ടുള്ള രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് എന്നിവയെല്ലാം ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്ന വസ്തുതകളാണ്. ഹൃദയാഘാതം വരുന്നതിന് ഒരു മാസം മുന്‍പ് മുതല്‍ ശരീരത്തില്‍ പലതരത്തിലുള്ള ലക്ഷണങ്ങള്‍ കാണുന്നതാണ്. പ്രത്യേകിച്ച്, കാണ്ണില്‍ കാണുന്ന ഈ മാറ്റങ്ങള്‍ നിസ്സാരമെന്ന് കരുതേണ്ട. ചിലപ്പോള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായിരിക്കാം.

നിറവ്യത്യാസം
ഹൃദയാഘാതം വരാന്‍ സാധ്യതയുണ്ടെങ്കില്‍ അല്ലെങ്കില്‍ ഹൃദയത്തില്‍ ബ്ലോക്ക് രൂപപ്പെട്ട് തുടങ്ങുമ്പോള്‍ കണ്ണില്‍ നിറവ്യത്യാസം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച്, കണ്ണുകളിൽ ഒരു മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നതായിരിക്കും. യാതൊരു പ്രശ്നവും ഇല്ലാതിരുന്ന ഒരു വ്യക്തിയില്‍ പെട്ടെന്ന് കണ്ണുകളില്‍ മഞ്ഞ നിറം പ്രത്യക്ഷപ്പെട്ടാല്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മഞ്ഞപ്പിത്തം ബാധിക്കുമ്പോള്‍ മാത്രമല്ല, ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കുമ്പോഴും കണ്ണുകളില്‍ മഞ്ഞനിറം രൂപപ്പെടാം. അതിനാല്‍, ഈ നിറവ്യത്യാസം ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് ഡോക്ടറെ കാണിക്കാന്‍ മറക്കരുത്.
രക്തം കട്ടപിടിക്കുക
ദേഹത്ത് മുറിവുകളും ചതവുകളും സംഭവിക്കുമ്പോള്‍ രക്തം കട്ടപിടിച്ച് കിടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അത്തരത്തില്‍ കണ്ണുകളില്‍ രക്തം കട്ടപിടിച്ച് കിടക്കുന്നതുപോലെ തോന്നിയാല്‍, കണ്ണുകളഇല് രക്തം ചെറിയ രീതിയില്‍ കല്ലച്ച കിടക്കുന്നത് പോലെ തോന്നിയാല്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്. കൂടാതെ, ഈ ലക്ഷണത്തിന്റെ കൂടെ, ശരീരത്തില്‍ അമിതമായിട്ടുള്ള ക്ഷീണവും തളര്‍ച്ചയും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണമാണ്. അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്ന ഘടകമാണ്.
വേദനയും വീക്കവും
കണ്ണിനു ചുറ്റിലും അമിതമായിട്ടുള്ള വേദന, വീക്കം എന്നിവ അനുഭവപ്പെട്ടാല്‍, അതും നിസ്സാരമായി കാണാതിരിക്കാന്‍ ശ്രദ്ധിക്കുക. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നായിരിക്കാം. കണ്ണില്‍ അമിതമായിട്ടുള്ള വേദന ഇവര്‍ക്ക് അനുഭവപ്പെട്ടേക്കാം. അതുപോലെ, കണ്ണിനു ചുറ്റും വീക്കവും ചീര്‍മ്മതയും അനുഭവപ്പെട്ടാലും അതും ഹൃദയത്തിന്റെ ആരോഗ്യം നശിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ്. അമിതമായിട്ടുള്ള കണ്ണുവേദനയും, പതിവായി കണ്ണിനുചുറഅറിലും ചീര്‍മ്മതയും അനുഭവപ്പെട്ടാല്‍ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്.
മറ്റു ലക്ഷണങ്ങള്‍
ഈ ലക്ഷണങ്ങള്‍ കൂടാതെ, ചിലരില്‍ അമിതമായിട്ടുള്ള തലവേദനയും അനുഭവപ്പെടാം. അതുപോലെ, ചിലരില്‍ നെഞ്ചില്‍ ഭാരം കയറുന്നത് പോലെയുള്ള അനുഭവവും, തോള്- കഴുത്ത് വേദന, ശ്വാസതടസ്സം എന്നിവയും ലക്ഷണങ്ങളായി അനുഭവപ്പെടുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
