Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ആരോഗ്യം വേണോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രായമാകുമ്പോള്‍ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ് ഓരോ സ്ത്രീകള്‍ക്കും ഉണ്ടാകുന്നത്. എന്നാല്‍, ഈ ശരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കണമെങ്കില്‍ ആഹാരത്തില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ മാത്രം പോര. കുറച്ചധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈ കാര്യങ്ങള്‍ കൃത്യമായി പിന്തുടര്ന്നാല്, ഏത് പ്രായത്തിലും നല്ല ആരോഗ്യവതികളായിരിക്കാന്‍ സാധിക്കുന്നതാണ്.

നല്ല ആരോഗ്യത്തിന്
ചെറുപ്പം മുതല്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടര്ന്നാല് മാത്രമാണ് നല്ല ആരോഗ്യം ഏത് പ്രായത്തിലും നിലനിര്‍ത്താന്‍ ഒറു സ്ത്രീയ്ക്ക് സാധിക്കുക. കാരണം, സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അമിതമാണ്. അതുപോലെ, ആര്‍ത്തവവിരാമം, പ്രസവം എന്നിവയെല്ലാം ഇവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പ്രായമാകുമ്പോള്‍ പേശി ക്ഷയം മുതല്‍, എല്ലുകളുടെ ആരോഗ്യം വരെ നശിക്കുന്നു. ഇത് വരാതിരിക്കാന്‍ എല്ലാ സ്ത്രീകളും തീര്‍ച്ചയായും പിന്തുടരേണ്ട ജീവിത രീതികള്‍ എന്തെല്ലാമെന്ന് നോക്കാം.
ഡോക്ടര്‍ പറയുന്നത്
വെള്ളം
സ്ത്രീകള്‍ എല്ലാവരും നല്ലപോലെ വെള്ളം കുടിക്കണം. വെള്ളം അമിതമായി കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിലെ സോഡിയം ലെവല്‍ കുറയുന്നതിനും, അതിലൂടെ മരണം വരെ സംഭവിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതുപോലെ, വെള്ളം കുറവ് കഴിച്ചാലും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നിര്‍ജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.
ആഹാര കാര്യം
ആഹാരം അമിതമായി കഴിക്കുന്നതും, ആഹാരം കുറവ് കഴിക്കുന്നതും ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാണ്. ആഹാരം കഴിക്കാതിരിക്കുന്നത് മെറ്റബോളിസം കുറയ്ക്കുന്നു. ഇത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാൽ എല്ലാ ദിവസവും ആവശ്യത്തിന് ആഹാരം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്.
വെയ്റ്റ് ലിഫ്റ്റിംഗ്
കുറേ ദൂരം നടക്കുന്നതും, ഓടുന്നതും മാത്രമല്ല, വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യേണ്ടതും അനിവാര്യമാണ്. എന്നാല്‍ മാത്രമേ, പേശികള്‍ക്ക് ബലം ഉണ്ടാവുകയുള്ളൂ. സന്ധികള്‍ക്ക് ബലം ലഭിക്കാനും വെയ്റ്റ് ലിഫ്റ്റിംഗ് സഹായിക്കുന്നതാണ്.
സ്ഥിരത
ഏതൊരു കാര്യവും സ്ഥിരതയോടെ ചെയ്യാന്‍ ശ്രദ്ധിക്കുക. ഡയറ്റ് ചെയ്യുന്നതും, വ്യായാമം ചെയ്യുന്നതും എല്ലാ കാലത്തും ചെയ്യണം. ആഹാരം കഴിക്കുന്ന കാലത്തോളം വ്യായമം ചെയ്യാനും മറക്കരുത്.
അമിതമായി വിശ്വസിക്കുന്നത്
ഇന്നത്തെ കാലത്ത് പലരും സോഷ്യല്‍മീഡിയയില്‍ കാണുന്ന ഡയറ്റ് പ്ലാന്‍ കണ്ണടച്ച് പിന്തുടരും. ഇത്തരത്തില്‍ ചെയ്യരുതെന്നാണ് ഡോക്ടര്‍ പറയുന്നത്. പകരം, ഒരു ഡോക്ടറെ കണ്ട്, നിങ്ങളുടെ ശരീരത്തില്‍ ഏത് പോഷകമാണോ കുറവ്, അതിനനുസരിച്ച് ഡോക്ടര്‍ പറയുന്ന പോഷകങ്ങള്‍ അടങ്ങിയ ആഹാരം കഴിക്കാനാണ് പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
