Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ്
ആരോഗ്യം പ്രകടമാക്കുന്നത് മുടിയിലൂടെ: മുടി കൊഴിച്ചിലകറ്റി ആരോഗ്യം സംരക്ഷിക്കാന്‍ ആയുര്‍വ്വേദപ്രകാരം ഇതെല്ലാം
മുടിയുടെ ആരോഗ്യമില്ലായ്മ പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും പലരുടെയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ആദ്യ തുടക്കമാവുന്നത് മുടിയുടെ അസാമാന്യമായ കൊഴിച്ചിലാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. പല ആരോഗ്യ പ്രശ്നങ്ങളും ഇതിന് പിന്നിലുണ്ടെങ്കിലും പലപ്പോഴും നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങളും ഒരു പരിധി വരെ മുടി കൊഴിച്ചിലിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നതിന് മുന്‍പ് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില ആയുര്‍വ്വേദ പരിഹാരങ്ങള്‍ ആലോചിക്കാവുന്നതാണ്.
പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു സൗന്ദര്യ പ്രശ്നമായി മാത്രം കാണേണ്ടതില്ല, അത് നിങ്ങളുടെ ഹോര്‍മോണ്‍ മാറ്റത്തിന്റേയും ആരോഗ്യ പ്രശ്നങ്ങളുടെ കൂടി ഫലമായി സംഭവിക്കുന്നതാണ് എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണ് കഴിക്കേണ്ട വിത്തുകള്‍ എന്ന് നോക്കാം.

ഉലുവ
മുടിയെ വലക്കുന്ന പല പ്രശ്നങ്ങള്‍ക്കും അവസാന വാക്കാണ് പലപ്പോഴും ഉലുവ. അത് മാത്രമല്ല ഉലുവയില്‍ ധാരാളം പ്രോട്ടീന്‍, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയിഴകള്‍ക്ക് കട്ടി നല്‍കുകയും ശക്തിയോടെ വളരുന്നതിന് സഹായിക്കുകുയം ചെയ്യുന്നു. അത് മാത്രമല്ല താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യകരമായ പല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഉലുവ മികച്ചതാണ്. സ്ഥിരമായി ഉലുവ ഉപയോഗിക്കുന്നവരില്‍ മുടിയിലേക്കുള്ള രക്തയോട്ടത്തെ ശക്തിപ്പെടുത്തുകയും അത് വഴി മുടിക്ക് കരുത്തും ആരോഗ്യവും നിലനില്ക്കുകയും ചെയ്യും. ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് അടുത്ത ദിവസം രാവിലെ ഇത് തലയോട്ടിയില്‍ പേസ്റ്റ് രൂപത്തില്‍ അരച്ച് തേച്ച് ഉപയോഗിക്കാവുന്നതാണ്.
കറുത്ത എള്ള്
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് എള്ള്. എന്നാല്‍ ഇനി എള്ള് ഉപയോഗിക്കുമ്പോള്‍ അത് കേശസംരക്ഷണത്തിന് കൂടി സഹായിക്കുന്നു എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇത് പലപ്പോഴും അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നു. അത് മാത്രമല്ല കാല്‍സ്യം, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ് എള്ള്. ഇത് നിങ്ങളുടെ മുടിയുടെ വേരുകളില്‍ നിന്ന് തന്നെ ആരോഗ്യം നല്‍കുകയും മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ദിനവും ഒരു സ്പൂണ്‍ കറുത്ത എള്ള് വറുത്ത് കഴിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ കഴിക്കുകയോ ചെയ്യാവുന്നതാണ്.

ചണവിത്ത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ചണവിത്തുകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്നതാണ് എന്തുകൊണ്ടും ചണവിത്ത്. സ്ഥിരമായി ഉപയോഗിക്കുന്നത് മുടി വളര്‍ച്ചയേയും സഹായിക്കുന്നു. ഇത് തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുകുയം ചെയ്യുന്നു. അത് കൂടാതെ മുടിയുടെ സ്വാഭീവിക തിളക്കം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മുടി കൊഴിച്ചിലിനെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നിങ്ങള്‍ക്ക് ദിനവും ചൂടുവെള്ളത്തില്‍ ചണവിത്ത് പൊടിച്ച് ചേര്‍ത്ത് കഴിക്കാവുന്നതാണ്.
കടുക്
നമ്മുടെ അടുക്കളയില്‍ കറികളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് കടുക്. എന്നാല്‍ കടുകിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര പിടിയില്ല. രക്തയോട്ടം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ കടുക് നല്കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ഇത് നിങ്ങളുടെ ജീവനില്ലാത്ത മുടിയിഴകളെ ശക്തിപ്പെടുത്തുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കരുത്തുറ്റതും അല്ലെങ്കില്‍ കനമുള്ളതുമായ മുടിക്ക് എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് കടുക്. ആവശ്യമെങ്കില്‍ കടുക് എണ്ണ ചെറുതായി ചൂടാക്കി അല്പസം തലയില്‍ തേച്ച് പിടിപ്പിച്ച് കുളിക്കാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇപ്രകാരം ചെയ്യാം.
ജീരകം
പല ആരോഗ്യ പ്രശ്നങ്ങളും ദഹനക്കുറവും എല്ലാം വളരെ പെട്ടെന്ന് പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ജീരകം. ഇത് തന്നെയാണ് മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നത്. കാരണം ഇതില്‍ മുടി കൊഴിച്ചിലിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ഘടകങ്ങളുണ്ട്. പലപ്പോഴും ദഹനാരോഗ്യത്തെ സഹായിക്കുകയും അതുപോലെ തന്നെ മുടിയുടെ കരുത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് ജീരകം എന്നതില്‍ സംശയം വേണ്ട. ജീരകം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അടുത്ത ദിവസം രാവിലെ ഈ വെള്ളം കുടിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications