Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
പ്രമേഹം ഗുരുതരമെന്ന് തിരിച്ചറിയുന്ന പ്രായം ഇതാണ്: 30 കഴിഞ്ഞവര്‍ കരുതിയിരിക്കൂ
പ്രമേഹം ഇന്നത്തെ കാലത്ത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. എന്നാല്‍ ഇതിനെ എപ്രകാരം ഇല്ലാതാക്കണം എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ആരോഗ്യ രീതിയും ഭക്ഷണ രീതിയും എല്ലാമാണ് പ്രമേഹമെന്ന വില്ലനിലേക്ക് നമ്മളെ എത്തിക്കുന്നത്. എന്നാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതാണ് പലരേയും പ്രതിസന്ധിയില്‍ ആക്കുന്നത്.
രോഗത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഇന്ന് മുതലെങ്കിലും ഇനി പറയുന്ന കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ തന്നെ ഏത് രോഗമാണ് എന്ത് ലക്ഷണമാണ് എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ടൈപ്പ് ടു പ്രമേഹത്തില്‍ ശ്രദ്ധിക്കേണ്ടത് എന്നും എങ്ങനെ ആരോഗ്യകരമായി ജീവിക്കാം എന്നും ഈ ലേഖനത്തില്‍ വായിക്കാം.

അമിത ദാഹം
ടൈപ്പ് 2 ഡയബറ്റിസ് നിങ്ങളില്‍ വിടാതെയുണ്ട് എന്നതിന്റെ ലക്ഷണമാണ് അമിതമായുണ്ടാവുന്ന ദാഹം. അമിത ദാഹം പലപ്പോഴും നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. എന്നാല്‍ ഇത് കൊണ്ട് മാത്രം പ്രമേഹം ഉണ്ട് എന്ന് പറയാന്‍ പറ്റില്ല. പക്ഷേ ദാഹവും പ്രമേഹ ലക്ഷണങ്ങളില്‍ പ്രദാനി തന്നെയാണ്. ദാഹം കൂടുന്നതോടൊപ്പം തന്നെ ഇടക്കിടെയുള്ള മൂത്രശങ്കയും വളരെയധികം വിശപ്പും എല്ലാം രോഗലക്ഷണമായി കണക്കാക്കാം.
ഇടക്കിടെ തലവേദന
തലവേദന പല കാരണങ്ങള്‍ കൊണ്ടും നിങ്ങളിലുണ്ടാവാം. എന്നാല്‍ ഇത് ഇടക്കിടെ വന്ന് ദിനചര്യകളെ ബാധിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍ പലരിലും അമിതമായി അതികഠിനമായ രീതിയില്‍ തലവേദനക്കുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ഇതിന്റെ ഫലമായി ശരീരം മറ്റ് ചില ലക്ഷണങ്ങള്‍ കൂടി പ്രകടിപ്പിക്കുന്നു. കാഴ്ച മങ്ങല്‍, തലചുറ്റുന്നതു പോലെ അനുഭവപ്പെടല്‍ എന്നിവയുണ്ടാവാനുള്ള സാധ്യതയുണ്ട്
മുറിവിലെ അണുബാധ
ശരീരത്തില്‍ മുറിവുണ്ടായാലും അത് മാറാതെ നില്ക്കുന്നുണ്ടോ? എന്നാല്‍ അല്പം ശ്രദ്ധിക്കണം. കാരണം പ്രമേഹമുള്ളവരില്‍ മുറിവ് ഉണങ്ങുന്നതിന് അല്പം ബുദ്ധിമുട്ട് തന്നെയാണ്. ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ പലപ്പോഴും മുറിവുണങ്ങുന്നതിന് കാലതാമസം നേരിടുന്നു. ഇത നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ഇത് ത്വക്കിന് നിറം മാറ്റവും ചര്‍മ്മത്തില്‍ ചൊറിച്ചിലും ഉണ്ടാക്കുന്നു.
ലൈംഗിക സംബന്ധമായ പ്രശ്നങ്ങള്‍
ടൈപ്പ് 2 പ്രമേഹം ലൈംഗിക പ്രശ്നങ്ങള്‍ക്കും വഴി തെളിക്കുന്നു. ഇത് പലപ്പോളും നിങ്ങളുടെ ലൈംഗിക അവയവങ്ങളിലേക്കുള്ള രക്ത ധമനികളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. സ്ത്രീകളില്‍ വന്ധ്യത പോലുള്ള പ്രശ്നങ്ങളും ഇത മൂലം ഉണ്ടാവാം. പ്രമേഹമുള്ള 35 മുതല്‍ 70 ശതമാനം വരെയുള്ള പുരുഷന്മാരെയും വന്ധ്യത ബാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ടൈപ്പ് 2 പ്രമേഹം കണ്ടെത്താം
എങ്ങനെ ടൈപ്പ് 2 പ്രമേഹം കണ്ടെത്താം എന്നുള്ളതാണ് അടുത്ത കാര്യം. ഹീമോഗ്ലോബിന്‍ എ1സി ടെസ്റ്റിലൂടെ രക്തത്തിലെ ഗ്ലൈക്കോസിലേറ്റഡ് ഹീമോഗ്ലോബിന്റെ അളവ് കണ്ടെത്താന്‍ സാധിക്കുന്നു. ഇത് 2 മുതല്‍ 3 മാസം വരെയുള്ള കാലയളവിലെ രക്തത്തിലെ ശരാശരി ഗ്ലൂക്കോസിന്റെ അളവ് സംബന്ധിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ഇത് കൂടാതെ ഹീമോഗ്ലോബിന്‍ എ1സിയുടെ അളവ് 6.5 ശതമാനത്തിന് മുകളില്‍ ആണെങ്കില്‍ പ്രമേഹമുള്ളതായാണ് കണക്കാക്കേണ്ടത്. ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി ആരോഗ്യവിദഗ്ധന്റെ സഹായത്തോടെ ടെസ്റ്റ് ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
