Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പച്ച നിറത്തിലുള്ള ഭക്ഷണങ്ങള്‍ ശീലമാക്കാം, ഏത് കൂടിയ കൊളസ്ട്രോളും കുറയും ഹൃദയം സ്മാര്‍ട്ടാവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് കൊളസ്ട്രോള്‍. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അതിനെത്തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പലപ്പോഴും ശരീരത്തിലെ കൊളസ്ട്രോള്‍ കൂടുന്നത് അത്യന്തം ഗൗരവകരമായ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ശരീരത്തിന് കൊളസ്ട്രോള്‍ അനിവാര്യമാണെങ്കിലും അതിന്റെ അളവ് കൂടുന്നത് പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.
എപ്പോഴും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും വേണം. എന്നാല്‍ അതിന് നിയന്ത്രണം കൊണ്ട് വരുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്നും ഏതൊക്കെ തരത്തിലുള്ളതാണ് എന്നും നമുക്ക് നോക്കാം. എപ്പോഴും പച്ച നിറത്തിലുള്ള ചില ഭക്ഷണങ്ങള്‍ കൂടിയ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

പച്ചച്ചീര
പച്ചച്ചീര ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ്. ഇതില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളും ധാരാളം ഉണ്ട്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും പൂര്‍ണമായും പരിഹരിക്കുന്നതിന് പച്ചച്ചീര മികച്ചതാണ്. ഹൃദയാരോഗ്യം ഉറപ്പ് നല്‍കുന്നതിനും ധമനികളില്‍ തടസ്സത്തെ ഇല്ലാതാക്കി ആരോഗ്യകരമായ രക്തപ്രവാഹം നിലനിര്‍ത്തുന്നതിനും ചീര കഴിക്കുന്നത് സഹായിക്കും. നിങ്ങള്‍ക്ക് ദിനവും കഴിക്കാന്‍ സാധിക്കുമെങ്കില്‍ അത് തന്നെയാണ് ഏറ്റവും നല്ലത്. അത്രയധികം ഗുണഫലങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
കേല
പലപ്പോഴും നമ്മള് മലയാളികള്‍ക്ക് അത്ര പരിചയമുള്ള ഒന്നായിരിക്കില്ല കേല. എങ്കിലും ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവ ആരോഗ്യസംരക്ഷണത്തിന് മികച്ചതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതോടൊപ്പം തന്നെ ഹൃദയാരോഗ്യത്തേയും സംരക്ഷിക്കുന്നു. അതിന് സഹായിക്കുന്ന തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട് എന്നതാണ് സത്യം.
ആവൊക്കാഡോ
പലപ്പോഴും ആവൊക്കാഡോ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇതില്‍ നല്ല കൊഴുപ്പായ മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. സ്ഥിരമായി കഴിക്കുന്നവരില്‍ ഹൃദയാരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പാലിനോടൊപ്പം ചേര്‍ത്ത് സ്മൂത്തിയായും അതോടൊപ്പം തന്നെ സാലഡിലും എല്ലാം നിങ്ങള്‍ക്ക് ഇത് ചേര്‍ക്കാവുന്നതാണ്. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ആവൊക്കാഡോയില് ഉണ്ട്.
ബ്രോക്കോളി
ആരോഗ്യത്തിന്റെ കാര്യത്തില്‍ അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ നല്‍കുന്നതാണ് ബ്രോക്കോളി. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനോടൊപ്പം തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഹൃദയാരോഗ്യത്തെ സഹായിക്കുന്ന സള്‍ഫൊറാഫേന്‍ എന്ന സംയുക്തം ബ്രോക്കോളിയില്‍ ഉണ്ട്. ഇത് നല്കുന്ന ഗുണങ്ങള്‍ അത്ര നിസ്സാരമല്ല എന്നതാണ് ത്യം.
ഗ്രീന്‍ ടീ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗ്രീന്‍ ടീ വളരെയധികം സഹായിക്കുന്നു. ഇത് ശരീരഭാരത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം നല്കുന്നു. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കുവന്നതിനും അതിനെ പരിഹരിക്കുന്നതിനും നിയന്ത്രണം കൊണ്ട് വരുന്നതിനും എല്ലാം സഹായിക്കുന്നു. ഇതിലുള്ള കറ്റേച്ചിനുകള്‍ ആണ് ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നത്. ദിനവും അല്പം ഗ്രീന്‍ ടീ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
