Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
കഴിച്ചാല്‍ ആരോഗ്യത്തിന് ഗുണകരം, എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
ചില ആഹാര സാധനങ്ങള്‍ ആരോഗ്യത്തിന് നല്ലതായിരിക്കും, എന്നാല്‍, ശരിയായ വിധത്തില്‍, മിതമായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ചില ആഹാരങ്ങള്‍ അപകടകാരിയാണ്. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും അവ നയിക്കുന്നതായിരിക്കും. നമ്മുടെ വീട്ടില്‍, അടുക്കളയില്‍ പതിവായി കാണുന്ന പല വസ്തുക്കളും ഇത്തരത്തില്‍ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടവയാണ്. അത്തരം ആഹാര സാധനങ്ങള്‍ ഏതെല്ലാമെന്ന് നോക്കം.

ജാതിക്ക
ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ ജാതിക്ക നല്ലതാണ്. വയറിളക്കം പോലെയുള്ള ബുദ്ധിമുട്ടുകള്‍ പതിവാകുമ്പോള്‍ പലരും ജാതിക്ക അരച്ച് കുടിക്കാറുണ്ട്. കൂടാതെ, മസാലകളില്‍ ജാതിക്ക ചേര്‍ക്കുന്നത് പതിവാണ്. എന്നാല്‍, ഇതേ ജാതിക്ക അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ആഹാര സാധനങ്ങളില്‍ ജാതിക്ക അമിതമായി ചേര്‍ത്താല്‍ തലകറക്കം, ഛര്‍ദ്ദിക്കാന്‍ വരല്, വായ വരണ്ട്പോവുക, മതിഭ്രമം, ഓര്‍മ്മക്കുറവ് എന്നിങ്ങനെ പലതരം ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകാം. രണ്ട് മുതല്‍ മൂന്ന് ടീസ്പൂണ്‍ ജാതിക്ക കഴിച്ചാല്‍ പോലും ഇത് വിഷത്തിന് സമമാകുന്നതാണ്. അതിനാല്‍, വളരെ കുറവ് അളവില്‍ മാത്രം പാചകത്തിനും, ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാനും ജാതിക്ക ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ആപ്പിള്‍
ആപ്പിള്‍ കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നമ്മുടെ ശരീരത്തിന് ലഭിക്കുന്നതാണ്. ഒരു ദിവസം ഒരു ആപ്പിള്‍ വീതം കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ആപ്പിള്‍ സഹായിക്കുന്നതാണ്. എന്നാല്‍, ആപ്പിള്‍ കഴിക്കുമ്പോള്‍ കുറച്ചധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ആപ്പിളിന്റെ കുരു കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ആപ്പിളിന്റെ കുരു സ്ലോ പോയ്സന് പോലെ പ്രവര്‍ത്തിക്കുന്നതാണ്. അതിനാല്‍, അമിതമായി ശരീരത്തില്‍ എത്തുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ആപ്പിള്‍ പോലെ തന്നെ ചെറിയുടെ കുരു കഴിക്കുന്നതും ദോഷകരമാണ്. അതിനാല്‍, കുട്ടികള്‍ക്ക് ഇത്തരം പഴങ്ങള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
കിഡ്നി ബീന്‍
ചുവന്ന നിറത്തില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒരുതരം പയറാണ് കിഡ്നി ബീന്‍. phytohaemagglutinin എന്നൊരു ഘടകം അടങ്ങിയിരിക്കുന്നു. ഇത് അമിതമായി ശരീരത്തില്‍ എത്തുന്നത് വിഷത്തിന് സമമാണ്. അമിതമായിട്ടുള്ള ദഹന പ്രശ്നങ്ങള്‍, വയര്‍ ചീര്‍ക്കല്‍, വയറിളക്കം എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ഈ വിഷ പദാര്‍ത്ഥം ഇല്ലാതാക്കാന്‍ ഈ പയര്‍ കറി വെയ്ക്കുന്നതിന് 5 മണിക്കൂര്‍ മുന്‍പെങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. അതിനുശേഷം മാത്രം കറിവെയ്ക്കുക.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് നല്ലതാണ്. എന്നാല്‍, പച്ച നിറമുള്ളതും, മുളച്ചതുമായ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. പച്ച നിറം ഉള്ളതും, മുളച്ചതുമായ ഉരുളക്കിഴങ്ങില്‍ വിഷാംശം ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍, ഇവ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. മതിഭ്രമം, ആശങ്ക, വയറുവേദന എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
