Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വേനലില്‍ സ്മാര്‍ട്ടായിരിക്കാന്‍ ഈ പാനീയങ്ങള്‍ മാത്രം മതി
വേനല്‍ക്കാലം എന്നത് ആരോഗ്യ പ്രശ്‌നങ്ങളുടെ കൂടെ കാലമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ പല മാര്‍ഗ്ഗങ്ങളും തേടുന്നു. ഭക്ഷണത്തേക്കാള്‍ പാനീയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ട ഒരു സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. കാരണം വേനല്‍ച്ചൂട് എന്നത് അത്രയധികമാണ് നമ്മളെ തളര്‍ത്തുന്നത്. ഭക്ഷണത്തില്‍ അതുകൊണ്ട് തന്നെ ഈ സമയം വളരെയധികം മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും തണുപ്പ് കാലത്ത് നമ്മുടെ വിശപ്പ് വര്‍ദ്ധിക്കുകയും ദാഹം കുറയുകയും ചെയ്യുന്നു. എന്നാല്‍ വേനല്‍ക്കാലം നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ദാഹം കൂടുകയും വിശപ്പ് കുറയുകയും ചെയ്യുന്നു. എന്നാല്‍ ഈ അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടതും എന്തൊക്കെ പാനീയം കുടിക്കണം എന്നതാണ്.

ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയാതിരിക്കുന്നതിന് നാം വളരെയധികം ശ്രദ്ധിക്കണം. ഇടക്കിടക്ക് ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതെ നമ്മള്‍ നോക്കേണ്ടതാണ്. ഇത് കൂടാതെ സാലഡുകള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവയെല്ലാം ജലരൂപത്തില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഉയര്‍ന്ന അളവില്‍ പഞ്ചസാരയും സോഡിയവും കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം നല്‍കുന്നു. അതുകൊണ്ട് തന്നെ ചില പാനീയങ്ങള്‍ നമ്മുടെ ശീലത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ബന്ധമായും ശ്രദ്ധിക്കണം. അവയില്‍ ചിലതിനെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്.
തേങ്ങാവെള്ളം, നാരങ്ങ, പുതിന പാനീയം

തേങ്ങ വെള്ളം എല്ലാ ക്ഷീണത്തേയും ഇല്ലാതാക്കുന്നതാണ്. എന്നാല്‍ അതിനോടൊപ്പം ചില ചേരുവകള്‍ ചേരുമ്പോള്‍ അത് അല്‍പം ഗുണങ്ങള്‍ കൂടുതല്‍ നല്‍കുന്നു. ഇതിലേക്ക് അല്‍പം വിറ്റാമിന്‍ സി കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. തേങ്ങാവെള്ളം, നാരങ്ങ, പുതിനയില, ഐസ് എന്നിവയെല്ലാം കൂടി ഒരുമിച്ച് കഴിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍പം ഐസ് കൂടി ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരത്തിന് ഊര്‍ജ്ജവും നിര്‍ജ്ജലീകരണത്തിന് പരിഹാരവും കാണുന്നതിന് സഹായിക്കുന്നു.
തണ്ണിമത്തന്‍-സിട്രസ് ഡിറ്റോക്‌സ് ഡ്രിങ്ക്

തണ്ണിമത്തന്‍ നിങ്ങള്‍ക്ക് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. വേനലില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കാവുന്നതാണ് തണ്ണിമത്തന്‍. ഇതില്‍ 90% വെള്ളമാണ് എന്നത് തന്നെയാണ് കാര്യം. എല്ലാ ക്ഷീണത്തേയും ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഇത്. ഉന്മേഷദായകമായ കൂളിംഗ് ഇഫക്റ്റിനായി നിങ്ങള്‍ക്ക് ഈ പാനീയം തയ്യാറാക്കാം. എപ്രകാരം എന്ന് നോക്കാം. അതിന് വേണ്ടി 1 കപ്പ് തണ്ണിമത്തന്‍, 1 നാരങ്ങ, ചെറിയ ഇഞ്ചി, 2 കപ്പ് തണുത്ത വെള്ളം എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് അരച്ച് മിക്‌സ് ചെയ്തും ഉപയോഗിക്കാവുന്നതാണ്. ദിവസവും ഒരു ഗ്ലാസ്സ് കുടിക്കുന്നത് എന്തുകൊണ്ടും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.
സ്‌ട്രോബെറി കുക്കുമ്പര്‍ ഓറഞ്ച് സമ്മര്‍ ബൂസ്റ്റ്

സ്‌ട്രോബെറിയിലുള്ള ആരോഗ്യ ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് നമുക്കറിയാം. പ്രത്യേകിച്ച് വേനലില്‍ സ്‌ട്രോബെറി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്നു. ഇതിനോടൊപ്പം കുക്കുമ്പര്‍ ചേരുമ്പോള്‍ അത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തിന് കൂടുതല്‍ ജലാംശം നല്‍കുകയും പോഷകാഹാരത്തിന്റെ കുറവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഓറഞ്ച് കൂടി ചേരുമ്പോള്‍ വിറ്റാമിന്‍ സി ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഒരു കപ്പ് സ്‌ട്രോബെറി, 1 ഓറഞ്ച്, 1 കപ്പ് കുക്കുമ്പര്‍, 4 കപ്പ് വെള്ളം, ഐസ് എന്നിവ എടുത്ത് എല്ലാം ഒരുമിച്ച് യോജിപ്പിച്ച് അടിച്ച് ദിവസവും ഒരു ഗ്ലാസ്സ് കുടിക്കാവുന്നതാണ്.
പൈനാപ്പിള്‍ ആന്‍ഡ് ഹൈബിസ്‌കസ് ഐസ് 'ടീ'

ഐസ്ടീ നമുക്ക് എല്ലാ വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ വേനലില്‍ പാനീയം തയ്യാറാക്കാന്‍ ചെമ്പരത്തി ഉപയോഗിക്കാം.. ഇത് മികച്ചൊരു ഐസ് ടീ റെസിപ്പിയിലൂടെ നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നു. ചെമ്പരത്തി ഡിടോക്‌സ് പാനിയങ്ങളില്‍ എന്തുകൊണ്ടും സംശയമില്ലാതെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇതോടൊപ്പം പൈനാപ്പിളും ചേരുന്നു. ഇത് ബ്രോമെലൈന്‍ അടങ്ങിയിട്ടുള്ളതിനാല്‍ വേനലിനെ പ്രതിരോധിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി 4-5 ചെമ്പരത്തി ഇതളുകള്‍ 1 കപ്പ് പൈനാപ്പിള്‍, ചെറിയ ഇഞ്ചി, ലെമണ്‍ ഗ്രാസ്സ്, വെള്ളം, ഐസ് ക്യൂബുകള്‍ എന്നിവയാണ് വേണ്ടത്. ആദ്യം ചെമ്പരത്തി പൂവ് വെള്ളത്തില്‍ വേവിച്ചെടുക്കുക. പിന്നീട് തണുത്തതിന് ശേഷം ബാക്കിയുള്ള ചേരുവകള്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ഗ്രീന്‍ ക്ലോറോഫില്‍ ബൂസ്റ്റര്‍

പച്ചിലകളാല്‍ തയ്യാറാക്കാവുന്ന ഈ പാനീയം നിങ്ങളുടെ ശാരീരിക മാനസിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ മെറ്റബോളിസം കൃത്യമാക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. 1 കപ്പ് ചീര, 2 ടീസ്പൂണ്‍ പുതിയ പുതിനയില, 1 കപ്പ് മൈക്രോഗ്രീന്‍സ്, കുറച്ച് പുതിയ ഇഞ്ചി, 1/2 കപ്പ് പച്ച ആപ്പിള്‍, 1 കപ്പ് പൈനാപ്പിള്‍ കഷണങ്ങള്‍, ഒരു നുള്ള് കറുവപ്പട്ട, വെള്ളം, ഐസ് എന്നിവ മിക്‌സ് ചെയ്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസ്സ് കുടിച്ചാല്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












