Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
ശരീരത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും പ്രായമാവുന്നത്. 30-ന് ശേഷം നമ്മുടെ അസ്ഥികളുടെ സാന്ദ്രത കുറഞ്ഞ് വരുന്നു. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് സ്ത്രീകളില്‍ അതിഭീകരമായ രീതിയില്‍ ഈ പ്രശ്നം കണ്ട് വരുന്നു. പ്രസവത്തോടെ ഇത്തരം പ്രശ്നങ്ങള്‍ കൂടുതലാവുകയും ചെയ്യുന്നു. ശക്തമായ എല്ലുകള്‍ക്ക് കാല്‍സ്യം അടങ്ങിയ പാനീയങ്ങള്‍ വളരെ അത്യാവശ്യമാണ്.
അസ്ഥികളുടെ ഘടനയും പ്രവര്‍ത്തനവും എല്ലാം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില പാനീയങ്ങളെ കൂട്ടു പിടിക്കാവുന്നതാണ്. അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി കഴിക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഭക്ഷണത്തില്‍ ഇവ സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ യുവത്വം നിലനില്ക്കുകയും ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു.

പാല്
നിര്‍ബന്ധമായും പാല് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാല്‍സ്യത്തിന്റെ കലവറയാണ് പാല്. അതുകൊണ്ട് തന്നെ കാല്‍സ്യം കുറവുള്ളവരില്‍ പാല് സ്ഥിരമാക്കുന്നത് പെട്ടെന്ന് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ദിവസവും മുതിര്‍ന്ന ഒരു വ്യക്തി രണ്ട് ഗ്ലാസ്സ് പാല് എങ്കിലും കുടിക്കേണ്ടതാണ്. കൂടാതെ വിറ്റാമിനുകള്‍ എ, ഡി എന്നിവ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടം കൂടിയാണ് പാല് എന്നതും ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്.
യോഗര്‍ട്ട് സ്മൂത്തി
സ്ഥിരമായി യോഗര്‍ട്ട് സ്മൂത്തി തയ്യാറാക്കുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഒരു കപ്പ് യോഗര്‍ട്ടില്‍ 34% വരെ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഇതിലെ പോഷകത്തിന്റെ മികച്ച സ്രോതസ്സ് ആയത് കൊണ്ട് തന്നെ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് യോഗര്‍ട്ട് സ്മൂത്തി. ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളുടെ ബലം നിലനിര്‍ത്തുന്നതില്‍ മികച്ചതാണ്.
സസ്യാധിഷ്ഠിത പാല്
പലപ്പോഴും ഇത്തരം ഓപ്ഷനുകളിലേക്ക് പലരും മാറുന്നത് ഇവയെല്ലാം തന്നെ ലഭിക്കുന്നതിന് വളരെ എളുപ്പമാണ് എന്നത് കൊണ്ട് തന്നെയാണ്. ബദാം, പാല്, തേങ്ങ, അല്ലെങ്കില്‍ സോയ എന്നിവയെല്ലാം സസ്യാധിഷ്ഠിത പാല് തനന്യൊണ്. ഇവ ലാക്ടോസ് അസഹിഷ്ണുത ഉള്ളവരില്‍ മികച്ച ഓപ്ഷനാണ്. എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും കലോറിയും കൊഴുപ്പും കുറക്കുന്നതിനും സഹായിക്കുന്നു. ശരീരഭാര നിയന്ത്രണത്തിലും വളരെ മികച്ച പങ്ക് വഹിക്കുന്നതാണ് ഈ പാല്.
ഗ്രീന്‍ സ്മൂത്തികള്‍
ആരോഗ്യം സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ് ഗ്രീന്‍ സ്മൂത്തികള്‍. ഇതില്‍ പ്രോട്ടീനും നാരുകളും മറ്റ് അവശ്യ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇവ ദഹിക്കുന്ന കാര്യത്തില്‍ വളരെ എളുപ്പമുള്ളതാണ് എന്നതാണ് സത്യം. കൂടാതെ വിറ്റാമിന്‍ കെ, കാല്‍സ്യം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ വളരെയധികം ശക്തിയുള്ളതാക്കുകയും വേദനകളും മറ്റും കുറക്കുകയും ചെയ്യുന്നു.
സൂപ്പ്
സൂപ്പ് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇതിലുള്ള ആരോഗ്യ ഗുണങ്ങള്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഉയര്‍ന്ന പോഷക ഗുണങ്ങള്‍ ഉള്ള ഇത്തരം സൂപ്പുകള്‍ എല്ലുകളുടെ ആരോഗ്യം മികച്ചതാക്കുന്നു. ഈ പാനീയത്തില്‍ പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, മറ്റ് പോഷകങ്ങള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമാക്കുന്നതിനും എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ഇത് കൂടാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്കുന്നു സൂപ്പ് എന്നതില്‍ സംശയം വേണ്ട.
ഗ്രീന്‍ ടീ
ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഗ്രീന്‍ ടീ. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ച മാറ്റങ്ങള്‍ നല്കുന്നു. അതുപോലെ തന്നെ ഗുണങ്ങളുടെ കാര്യത്തില്‍ നിങ്ങളെ ഒരു തരത്തിലും പ്രശ്നത്തിലാക്കുകയും ഇല്ല. എല്ലുകളുടെ ആരോഗ്യവും പല്ലുകളുടെ ആരോഗ്യവും എല്ലാം മികച്ചതാക്കുന്നതിന് സഹായിക്കുന്നു ഗ്രീന്‍ ടീ. പ്രായത്തിന്റേതായ എല്ലാ അസ്കിതകളും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു ഗ്രീന്‍ ടീ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications