Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
മൊബൈല്‍ ഫോണ്‍ ബ്രെയിന്‍ കാന്‍സറിന് കാരണമാകുന്നോ? ലോകാരോഗ്യ സംഘടനയ്ക്ക് ഉത്തരമുണ്ട്
മൊബൈല്‍ ഫോണ്‍ ഉപയോഗം ശരീരത്തിന് കേടാണെന്നും അതില്‍ നിന്നുള്ള റേഡിയേഷന് ബ്രെയിന്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നും ഏറെക്കാലമായി നാം പറഞ്ഞുകേള്‍ക്കുന്നുണ്ട്. വ്യക്തമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും കാന്‍സറിനെ ഭയന്ന് പലരും മൊബൈല്‍ ഫോണ്‍ ഉപയോഗം കുറച്ചു. എന്നാലിപ്പോള്‍ ഇക്കാര്യത്തിലൊരു സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. ലോകാരോഗ്യ സംഘടന അവലോകനം ചെയ്യുകയും കമ്മീഷന് ചെയ്യുകയും ചെയ്ത ഒരു പഠനത്തില്‍ മൊബൈല്‍ ഫോണ്‍ കാന്‍സര്‍ ഉണ്ടാക്കുമോ എന്ന ചോദ്യത്തിന് ഉത്തരമുണ്ട്.

മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള റേഡിയോ തംരഗങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നടത്തിയ സമഗ്രമായ പഠനത്തില്‍ മൊബൈല്‍ ഫോണുകളും ബ്രെയിന്‍ കാന്‍സറും തമ്മില്‍ ബന്ധമില്ലെന്നാണ് കണ്ടെത്തിയത്.
ഭയത്തിന് കാരണം
ഫോണ്‍ ചെയ്യുമ്പോള്‍ നമ്മള് മൊബൈല്‍ ഫോണുകള്‍ തലയോട് ചേര്‍ത്താണ് പിടിക്കാറ്. മൊബൈല്‍ ഫോണുകള്‍ റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന കാര്യവും നമുക്കറിയാം. നോണ്‍-അയോണൈസിംഗ് റേഡിയേഷനാണ് റേഡിയോ തരംഗങ്ങള്‍. ഇതാണ് മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന് ബ്രെയിന്‍ കാന്‍സര്‍ ഉണ്ടാക്കുമോ എന്ന സംശയത്തിന്റെ അടിസ്ഥാനം. ഏറെക്കാലമായി ആളുകള്‍ക്കിടയില്‍ ഒരു ഭയമായി അവശേഷിച്ചിരുന്നു.
ലോകമെമ്പാടും വളരെ വ്യാപകമായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിത്യജീവിതത്തില്‍ അത്യാവശ്യമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ അവ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയേണ്ടതും ജനങ്ങളുടെ ആശങ്കകളെ അഭിമുഖീകരിക്കേണ്ടതും ശാസ്ത്രത്തിന്റെ കടമകളിലൊന്നാണ്. മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളും ബ്രെയിന്‍ കാന്‍സറും പൊതുവെയുള്ള ആരോഗ്യപ്രശ്നങ്ങളും തമ്മില്‍ ബന്ധമില്ലെന്ന നിലപാടിലായിരുന്നു ഈ വര്‍ഷങ്ങളിലത്രയും ശാസ്ത്രസമൂഹം.
റേഡിയേഷന് കാന്‍സറിന് കാരണമാകുന്നത് എപ്പോള്‍
ശാസ്ത്രലോകത്ത് പൊതുവേയുള്ള അഭിപ്രായത്തിന് വിരുദ്ധമായി ആരോഗ്യത്തില്‍ മൊബൈല്‍ ഫോണിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടി ചിലപ്പോഴെല്ലാം ചില ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. 2011ല്‍ ഇന്റെര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍(ഐഎആര്‍സി), മനുഷ്യരില്‍ റേഡിയോ തരംഗങ്ങള്‍ കാന്‍സറിന് കാരണമാകുമെന്നവയാണെന്ന് (കാര്‍സിനോജെനിക്) പട്ടികപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥം വ്യാപകമായ തെറ്റിദ്ധാരണയ്ക്ക് കാരണമാകുകയും ആളുകള്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ തന്നെ ഭാഗമാണ് ഐഎആര്‍സി. മനുഷ്യരില്‍ നിന്നുള്ള വളരെ പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ സംഘടന റേഡിയോ തംരഗങ്ങളെ മനുഷ്യര്‍ക്ക് കാര്‍സിനോജെനിക് ആണെന്ന് പട്ടികപ്പെടുത്തിയത്. എപ്പിഡെമിയോളജിക്കല്‍ സ്റ്റഡി എന്നാണ് ഇവയെ വിളിക്കുന്നത്. നിരീക്ഷണങ്ങളില്‍ അധിഷ്ഠിതമാണ് ഇവ. ഗവേഷകര്‍ പലപ്പോഴും ആശ്രയിക്കുന്ന ഗവേഷണ ഉപാധിയാണ് ഇതെങ്കിലും കണ്ടെത്തലുകള്‍ സാമാന്യവല്ക്കരിക്കാന് കഴിയില്ല. ബ്രെയിന്‍ കാന്‍സര്‍ വന്ന രോഗികള്‍ അവര്‍ കൂടുതലായി മൊബൈല്‍ ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങളായിരുന്നു ഐഎആര്‍സി പഠനത്തിന്റെ അടിസ്ഥാനം.
എന്നാല്‍ ഇപ്പോള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച പഠനം കൂടുതല്‍ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. പഠനഫലം Environment International ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications