Latest Updates
-
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ
മഴക്കാലം കൊണ്ടുവരും ഭീകരരോഗങ്ങളും, ആരോഗ്യം ശ്രദ്ധിക്കാന്‍ ചില എളുപ്പ വഴികള്‍
Monsoon Health Tips: കേരളത്തില്‍ മണ്‍സൂണ്‍ എത്തിക്കഴിഞ്ഞു. ഒരു വശത്ത് മഴക്കാലം ചൂടില്‍ നിന്ന് ആശ്വാസം നല്കുമ്പോള് മറുവശത്ത് ഈ സീസണും ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ നിരവധി രോഗങ്ങളെയും കൊണ്ടുവരുന്നു. അതിനാല്‍ മഴക്കാല സീസണില്‍, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഈ സീസണില്‍ ജലദോഷം, ചുമ, തൊണ്ടവേദന, വൈറല്‍ പനി, അലര്‍ജി, വയറിളക്കം, മലേറിയ തുടങ്ങിയ പ്രശ്നങ്ങള്‍ വളരെ സാധാരണമാണ്.
മഴക്കാലത്ത് നിങ്ങളുടെ പ്രതിരോധശേഷിയും ദുര്‍ബലമാകും. അത്തരമൊരു സാഹചര്യത്തില്‍, മഴക്കാലത്ത് ആരോഗ്യം നിലനിര്‍ത്താനും അണുബാധ ഒഴിവാക്കാനും ആവശ്യമായ ചില നടപടികള്‍ സ്വീകരിക്കേണ്ടതാണ്. മഴക്കാല സീസണില്‍ നിങ്ങളുടെ ആരോഗ്യം കാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

ഉപ്പ് കുറയ്ക്കുക
മഴക്കാലത്ത് ഉപ്പ് അധികം കഴിക്കരുത്. ഉപ്പ് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് പിന്നീട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. രക്താതിമര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികളും ഉപ്പ് കഴിക്കുന്നത് കുറയ്ക്കണം.
സീസണല്‍ പഴങ്ങള്‍ കഴിക്കുക
മഴക്കാല സീസണില്‍ സീസണല്‍ പഴങ്ങള്‍ മാത്രമേ കഴിക്കാവൂ. മഴക്കാലത്ത് ബ്ലാക്ക്ബെറി, പപ്പായ, പ്ലം, ആപ്പിള്‍, അനാര്‍, പീച്ച്, പേരക്ക തുടങ്ങിയ പഴങ്ങള്‍ കഴിക്കാം. ഈ പഴങ്ങള്‍ നല്കുന്ന പോഷണം നിങ്ങളെ അണുബാധകള്‍, അലര്‍ജികള്‍, സാധാരണ രോഗങ്ങള്‍ എന്നിവയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു.
ആവശ്യത്തിന് ഉറങ്ങുക
ആരോഗ്യം നിലനിര്‍ത്താന്‍ മതിയായ ഉറക്കം വളരെ പ്രധാനമാണ്. നല്ല ഉറക്കം കൊണ്ട് നിങ്ങളുടെ ശരീരത്തിന് അണുബാധകളെ ചെറുക്കാനാകും. അതിനാല്‍ ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
അണുബാധയില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. മഴക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കണം. മത്തങ്ങ, ഡ്രൈ ഫ്രൂട്ട്സ്, വെജിറ്റബിള്‍ സൂപ്പ്, ബീറ്റ്റൂട്ട്, ടോഫു തുടങ്ങിയവ കഴിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് അണുബാധകളെ ചെറുക്കാന്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉള്‍പ്പെടുത്തുക.
സ്ട്രീറ്റി ഫുഡ് ഒഴിവാക്കുക
മഴക്കാലത്ത് നിങ്ങള്‍ക്ക് ചൂടുള്ള തട്ടുകട ഭക്ഷണങ്ങള്‍ കഴിക്കാന്‍ തോന്നും. എന്നാല്‍ നിങ്ങള്‍ ആരോഗ്യത്തെ സ്നേഹിക്കുന്നുണ്ടെങ്കില്‍, മഴക്കാലത്ത് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. തട്ടുകടകളില്‍ ശുചിത്വം അത്ര ശ്രദ്ധിക്കാറില്ല. അത്തരമൊരു സാഹചര്യത്തില്‍ പഴകിയതോ മോശം എണ്ണയില്‍ വറുത്തതോ ആയ ഭക്ഷണം കഴിക്കുന്നത് വയറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
അസംസ്കൃത ഭക്ഷണം ഒഴിവാക്കുക
മഴക്കാലത്ത് നിങ്ങള്‍ അസംസ്കൃത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഈ സീസണില്‍ മെറ്റബോളിസം വളരെ സാവധാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക. അതിനാല്‍ ഭക്ഷണം മെല്ലെയേ ദഹിക്കൂ. മഴക്കാലത്ത് പുറത്തുനിന്നുള്ള ജ്യൂസും സാലഡും കഴിക്കുന്നത് ഒഴിവാക്കുക. അധികനേരം മുറിച്ചുവച്ച പഴങ്ങളും കഴിക്കരുത്.
ജലാംശം നിലനിര്‍ത്തുക
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ജലാംശത്തിന്റെ അളവും വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഈര്‍പ്പമുള്ള മഴക്കാലത്ത്. അത്തരമൊരു സാഹചര്യത്തില്‍ ജലാംശം നിലനിര്‍ത്താന്‍ വെള്ളം, ജ്യൂസ് മുതലായവ ആവശ്യത്തിന് കുടിക്കുക.
സമ്മര്‍ദ്ദം നിയന്ത്രിക്കുക
ഇന്നത്തെ കാലത്ത് വര്‍ധിച്ചുവരുന്ന ജോലിഭാരം മൂലം പലരും സമ്മര്‍ദത്തിന് ഇരയാകുന്നു. സമ്മര്‍ദ്ദം കാരണം നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകും. അതിനാല്‍ അണുബാധയോട് കൂടുതല്‍ സെന്‍സിറ്റീവ് ആയിത്തീരും. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍, നിങ്ങള്‍ക്ക് വ്യായാമം, യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള വഴികള്‍ സ്വീകരിക്കാം.
ഇടയ്ക്കിടെ കൈ കഴുകുക
മഴക്കാല സീസണില്‍ ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വൈറസുകളില്‍ നിന്ന് സ്വയം പരിരക്ഷിക്കുക എന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുക. കൈ കഴുകുമ്പോള്‍ 20 സെക്കന്‍ഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകള്‍ കഴുകുക. പ്രത്യേകിച്ച് ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഇത് ശീലമാക്കുക.
വാക്സിനേഷന് എടുക്കുക
മഴക്കാലത്ത് ഇന്‍ഫ്ളുവന്‍സ, ന്യുമോണിയ തുടങ്ങിയ സാധാരണ വൈറല്‍ അണുബാധകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് വാക്സിനേഷന് എടുക്കാം. വാക്സിനേഷന് എടുക്കുന്നത് അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications