Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കുറയ്ക്കാന്‍ ശ്രമിച്ചാല്‍ നടക്കുന്നത് വിപരീതം, തടി കൂട്ടും രാവിലെയുള്ള ഈ ഭക്ഷണശീലം
പല രോഗങ്ങള്‍ക്കും കാരണമാകുന്നതാണ് പൊണ്ണത്തടി. നിങ്ങളുടെ ഭക്ഷണവും ഭക്ഷണശീലങ്ങളുമാണ് ശരീരഭാരത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. ചില ഭക്ഷണ ശീലങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ശീലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത് പ്രധാനമാണ്. അല്ലെങ്കില്‍ അമിതവണ്ണത്തില്‍ നിന്ന് മുക്തി നേടാന്‍ പ്രയാസമായിരിക്കും.
തടി കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പ്രഭാത ഭക്ഷണശീലം ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. അതിനാല്‍ അത് വളരെ ആരോഗ്യസമൃദ്ധമായിരിക്കണം. തടി കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പ്രഭാത ഭക്ഷണത്തില്‍ ഈ തെറ്റുകള്‍ ഒരിക്കലും വരുത്തരുത്. ഇല്ലെങ്കില്‍ തടി കുറയുന്നതിന് പകരം കൂടുന്നതായിരിക്കും ഫലം.

രാവിലെയുള്ള ജ്യൂസ് കുടി
ജ്യൂസുകളുടെ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണെന്ന് പറയേണ്ടതില്ല. പഴങ്ങളോ പച്ചക്കറികളോ ജ്യൂസാക്കി കഴിക്കുന്നത് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമായി കരുതപ്പെടുന്നു. എന്നാല്‍ ജ്യൂസുകളില്‍ നാരുകള്‍ അടങ്ങിയിട്ടില്ലെന്ന് അറിയേണ്ടത് പ്രധാനമാണ്. തടി കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ജ്യൂസിനു പകരം പഴവര്‍ഗം കഴിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ നേരം വിശപ്പില്ലാതെ നില്ക്കാന് ആവശ്യമായ ഫൈബര്‍ ശരീരത്തിലെത്തുന്നു. അതുവഴി വിശപ്പ് തടയുന്നു. ഫ്രൂട്ട് ജ്യൂസിനു പകരം എല്ലായ്പ്പോഴും ഒരു പഴം തിരഞ്ഞെടുക്കുക.
ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാത്തത്
ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീന്‍. കൂടുതല്‍ നേരം വിശപ്പില്ലാതെ നില്‍ക്കാനും അമിതഭക്ഷണത്തില്‍ നിന്നും ആസക്തിയില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്താനും ഇത് സഹായിക്കുന്നു. പ്രോട്ടീന്‍ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുകയും വിശപ്പു കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മുട്ട, ബീന്‍സ്, പച്ചക്കറികള്‍, അണ്ടിപ്പരിപ്പ് എന്നിവ കഴിക്കുന്നത് കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തിലെത്താന്‍ സഹായിക്കും.
അധികമായ കാര്‍ബോഹൈഡ്രേറ്റ്സ്
കേക്കുകള്‍, ബ്രെഡുകള്‍ എന്നിവ പോലെ എളുപ്പത്തിലുള്ള പ്രഭാതഭക്ഷണങ്ങളില്‍ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഇവയില്‍ ശരീരത്തിന് ആവശ്യമായ ഫൈബറും ഇല്ല. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മിതമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ മുട്ട, ഗ്രീന്‍ ടീ, നട്സ്, സരസഫലങ്ങള്‍, കോഫി, ഓട്സ്, വിത്തുകള്‍ എന്നിവ ഉള്‍പ്പെടുത്തുക.
ധാരാളം മധുരം നിറഞ്ഞ ഭക്ഷണം
നിങ്ങളുടെ കോണ്ഫ്ളേക്കുകളും കേക്കുകളും രുചിയുളവാക്കുന്നവ ആണെങ്കിലും ഇവയില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നു. അവ നിങ്ങളെ പെട്ടെന്ന് ഊര്‍ജ്ജസ്വലമാക്കുമെങ്കിലും ക്രമേണ മന്ദഗതിയിലും അലസതയിലേക്കും നയിച്ചേക്കാം. ഫൈബര്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. അത് നിങ്ങളെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തുക മാത്രമല്ല, കൂടുതല്‍ നേരം വിശപ്പ് തടയുകയും ചെയ്യും.
വൈകി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്
ഉറക്കമുണര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ല ശീലം. പ്രഭാതഭക്ഷണ സമയത്ത് നിങ്ങള്‍ കഴിക്കുന്ന നിങ്ങളുടെ ഭക്ഷണം ദിവസത്തെ മുഴുവന്‍ സ്വാധീനിക്കുന്നു. നിങ്ങളുടെ പ്രഭാതഭക്ഷണം വൈകിയാല്‍ നിങ്ങള്‍ ദിവസം മുഴുവന്‍ അമിതമായി ഭക്ഷണം കഴിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്
നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. ഇവ അനാരോഗ്യകരമായ പ്രവര്‍ത്തിയാണ്, പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകമാണ്. അതിനാല്‍, നിങ്ങള്‍ എത്ര തിരക്കിലാണെങ്കിലും, നിങ്ങളുടെ പ്രഭാതഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.
കഫീന്‍
പലരും ചായയോ കാപ്പിയോ പ്രഭാതഭക്ഷണമായി കണക്കാക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്. ഇവയിലെ കഫീന്‍ ഉള്ളടക്കം യഥാര്‍ത്ഥത്തില്‍ നിങ്ങളില്‍ വേഗത്തില്‍ വിശപ്പ് വരുത്തുന്നു. തല്‍ഫലമായി, ഉച്ചഭക്ഷണ സമയത്ത് നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
