Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം
ജീവന് അപകടത്തിലാകും വിധം ബി.പി കുറയും, പ്രഷര്‍ ഉള്ളവര്‍ വ്യായാമത്തില്‍ ശ്രദ്ധിക്കാന്‍
തിരക്കേറിയ ജീവിതവും സമ്മര്‍ദ്ദവും കാരണം ഇന്നത്തെക്കാലത്ത് പലരും രക്തസമ്മര്‍ദ്ദത്തിന്റെ പിടിയിലാണ്. രക്തസമ്മര്‍ദ്ദം കൂടിയാലും കുറഞ്ഞാലും അത് ആരോഗ്യത്തിന് പ്രശ്നമാണ്. രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാല്‍ അത് കണ്ണുകളില്‍ ഇരുട്ട്, കൈകാലുകള്‍ തണുത്തുറയുക, ബോധക്ഷയം, എഴുന്നേല്‍ക്കാനും ഇരിക്കാനും നില്‍ക്കാനും ബുദ്ധിമുട്ട്, ഹൃദ്രോഗം, വിളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലെ തന്നെ കുറഞ്ഞ രക്തസമ്മര്‍ദ്ദവും മാരകമാണ്. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിലെ സാധാരണ രക്തസമ്മര്‍ദ്ദം 120/80 mmhg ആണ്. എന്നിരുന്നാലും, രക്തസമ്മര്‍ദ്ദം 90/60 എംഎംഎച്ച്ജിയില് കുറവാണെങ്കില്‍ അത് താഴ്ന്നതായി കണക്കാക്കുന്നു.
കുറഞ്ഞ രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പോടെന്ഷന് ചില വ്യക്തികള്‍ക്ക് വ്യായാമം ചെയ്യുന്നത് ബുദ്ധിമുട്ടാക്കിയേക്കാം. എന്നാല്‍ ഉചിതമായ വര്‍ക്ക്ഔട്ട് ടിപ്സ് പാലിക്കുന്നതിലൂടെ, കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള വ്യക്തികള്‍ക്ക് അവരുടെ ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താനാകും. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചെറിയ രീതിയില്‍ വ്യായാമം തുടങ്ങുക
നിങ്ങളുടെ ഹൃദയമിടിപ്പ് ക്രമേണ വര്‍ദ്ധിപ്പിക്കുന്നതിന് നടത്തം അല്ലെങ്കില്‍ സ്ട്രെച്ചിംഗ് പോലുള്ള കുറഞ്ഞ തീവ്രതയുള്ള വ്യായാമങ്ങള്‍ ആദ്യം തിരഞ്ഞെടുക്കുക. രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയാതെ ശാരീരിക പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടാന്‍ ഇത് നിങ്ങളുടെ ശരീരത്തിനെ സഹായിക്കുന്നു.
നല്ലപോലെ വെള്ളം കുടിക്കുക
നിര്‍ജ്ജലീകരണം തടയാന്‍ വ്യായാമത്തിന് മുമ്പും വ്യായമ സമയത്തും വ്യായാമത്തിന് ശേഷവും ധാരാളം വെള്ളം കുടിക്കുക. ഇത് ലോ ബി.പി ഉള്ളവരില്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ശരിയായ ജലാംശം രക്തത്തിന്റെ അളവ് നിലനിര്‍ത്താനും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഹൃദയധമനികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
നല്ല അന്തരീക്ഷത്തില്‍ വ്യായാമം ചെയ്യുക
രക്തസമ്മര്‍ദ്ദ നിയന്ത്രണത്തെ ബാധിക്കുന്ന വാസോഡിലേഷന് അല്ലെങ്കില്‍ സങ്കോചം തടയുന്നതിന് മിതമായ താപനിലയുള്ള സുഖപ്രദമായ അന്തരീക്ഷത്തില്‍ വ്യായാമം ചെയ്യുക. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അല്ലെങ്കില്‍ വളരെ തണുത്ത താപനിലകളില്‍ വായായമം ചെയ്യുന്നത് ഒഴിവാക്കുക. ഇത് ഹൃദയത്തെ പെട്ടെന്ന് ആയാസപ്പെടുത്തും.
കംപ്രഷന്‍ വസ്ത്രങ്ങള്‍ ധരിക്കുക
സിരകളെ മെച്ചപ്പെടുത്തുന്നതിനും കാലുകളില്‍ രക്തം അടിഞ്ഞുകൂടുന്നത് തടയുന്നതിനും വ്യായാമ വേളയില്‍ കംപ്രഷന്‍ സ്റ്റോക്കിംഗുകളോ സ്ലീവോ ധരിക്കുക. ഇത് നിങ്ങള്‍ നില്ക്കുമ്പോള് രക്തസമ്മര്‍ദ്ദം കുറയുന്ന പോലുള്ള അപകടസാധ്യത കുറയ്ക്കുന്നു. കംപ്രഷന്‍ വസ്ത്രങ്ങള്‍ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താന്‍ സഹായിക്കും.
ശക്തി പരിശീലനം ഉള്‍പ്പെടുത്തുക
പേശികളുടെ ശക്തിയും ടോണും മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ വ്യായാമത്തില്‍ പ്രതിരോധ വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുക. ശക്തിപരിശീലനം ഹൃദയാരോഗ്യവും രക്തചംക്രമണവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും, ഇത് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും സഹായിച്ചേക്കാം.
ശരിയായ ഭാവം
വ്യായാമ വേളയില്‍ ശരിയായ ഭാവം നിലനിര്‍ത്തുക. ഓര്‍ത്തോസ്റ്റാറ്റിക് ഹൈപ്പോടെന്‍ഷന്റെ( നില്ക്കുമ്പോള് രക്തസമ്മര്‍ദ്ദം കുറയുന്ന അവസ്ഥ) സാധ്യത കുറയ്ക്കുന്നതിന് പെട്ടെന്നുള്ള ചലനങ്ങള്‍ ഒഴിവാക്കുക. ദീര്‍ഘനേരം നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കുക.
സഹായ ഉപകരണങ്ങള്‍
ഭാരോദ്വഹന വ്യായാമങ്ങളിലോ ദീര്‍ഘനേരം നിന്ന് ചെയ്യേണ്ട വ്യായാമങ്ങളിലോ ഏര്‍പ്പെടുമ്പോള്‍, സന്തുലിതാവസ്ഥയ്ക്കും സുരക്ഷയ്ക്കും വേണ്ടി സ്റ്റെബിലിറ്റി ബോള്‍, കസേര അല്ലെങ്കില്‍ ഹാന്‍ഡ്റെയിലുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക. ഇത് പെട്ടെന്ന് രക്തസമ്മര്‍ദ്ദം താണാലുള്ള വീഴ്ചയുടെയോ പരിക്കിന്റെയോ അപകട സാധ്യത കുറയ്ക്കുന്നു.
ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
വ്യായാമ വേളയിലും അതിനുശേഷവും നിങ്ങള്‍ക്ക് ശരീരത്തില്‍ ബി.പി എങ്ങനെയിരിക്കുന്നുവെന്ന് ശ്രദ്ധിക്കുക. തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളെ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ വ്യായാമം നിര്‍ത്തി ലക്ഷണങ്ങള്‍ മാറുന്നത് വരെ വിശ്രമിക്കുക. രോഗലക്ഷണങ്ങള്‍ മാറുന്നില്ലെങ്കിലോ വഷളാവുകയോ ചെയ്താല്‍ ഉടനെ ആരോഗ്യ വിദഗ്ധനെ സമീപിക്കുക.
കുറഞ്ഞ അധ്വാനമുള്ള വ്യായമങ്ങള്‍ തിരഞ്ഞെടുക്കുക
കുറഞ്ഞ അധ്വാനമുള്ള വ്യായമങ്ങള്‍ തിരഞ്ഞെടുക്കുക. ഈ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ അമിതമായ സമ്മര്‍ദ്ദം ചെലുത്താതെ ഹൃദയ സംബന്ധമായ ഗുണങ്ങള്‍ നല്കുന്നു. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ വ്യായമങ്ങളാണ് ജോഗിംങ്, നടത്തം, സൈക്ലിഗ് തുടങ്ങിയവ.
പതിയെ തീവ്രത വര്‍ദ്ധിപ്പിക്കുക
നിങ്ങളുടെ ഫിറ്റ്നസ് ലെവല്‍ മെച്ചപ്പെടുകയും നിങ്ങളുടെ ശരീരം വ്യായാമവുമായി പൊരുത്തപ്പെടുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ വ്യായാമത്തിന്റെ തീവ്രതയും സമയദൈര്‍ഘ്യവും പതിയെ വര്‍ദ്ധിപ്പിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications