Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
30-40 വയസ്സില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട മെഡിക്കല്‍ ടെസ്റ്റുകള്‍
പ്രായമാകുമ്പോള്‍ സ്ത്രീപുരുഷഭേദമന്യേ മനുഷ്യര്‍ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ലിംഗ അസമത്വം കാരണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അണുബാധകളും ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. യുവാക്കളായ പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും എച്ച്ഐവി വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സുരക്ഷിതമല്ലാത്ത, ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധങ്ങളാണ് അതിന്റെ പ്രധാനകാരണം. ഇതുമാത്രമല്ല, ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മലേറിയ, എച്ച്ഐവി, ക്ഷമം, തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണ്. ഇത് ഗര്‍ഭസ്ഥശിശുവിനെയും ബാധിക്കുന്നു.

സ്ത്രീകളുടെ ആരോഗ്യത്തില്‍ ഇന്ത്യയിലെ സാഹചര്യവും ഒട്ടും മികച്ചതല്ല. ഇന്ത്യയില്‍ വിദഗ്ധ ചികിത്സ നല്കിയിരുന്നെങ്കില് തടയാമായിരുന്ന രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സ്ത്രീകള്‍ മരണപ്പെടുന്നു. സ്ത്രീകളുടെ മരണങ്ങളില്‍ നിശ്ചിതശതമാനം അനീമിയ പോലുള്ള രോഗങ്ങള്‍ കാരണമുള്ള മരണങ്ങളാണ്. അതുപോലെ പത്തിലാരു സ്ത്രീ എന്ന കണക്കില്‍ അറുപത് വയസിനുള്ളില്‍ സ്ത്രീകളില്‍ തൈറോയിഡ് പ്രശ്നവും ഉണ്ടാകുന്നു.
സ്ത്രീകളുടെ ആരോഗ്യത്തിന് വേണം പ്രത്യേകശ്രദ്ധ
ഈ സാഹചര്യങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേകശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്. പ്രായമാകുമ്പോള്‍ പ്രത്യേകിച്ചും ശരീരം പലതരത്തിലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. ഇത്തരം രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ നല്‍കേണ്ടത് സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്. മുപ്പത് വയസ്സിനും നാല്‍പ്പത് വയസ്സിനും ഇടയില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട മെഡിക്കല്‍ ടെസ്റ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പാപ് സ്മിയര്‍, എച്ച്പിവി ടെസ്റ്റുകള്‍
ഗര്ഭാശയഗളത്തിലുണ്ടാകുന്ന അര്‍ബുദം അഥവാ സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്ന അസാധാരണ കോശവളര്‍ച്ച കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പാപ് സ്മിയര്‍, എച്ചപിവി പരിശോധനകള്‍. മുപ്പത് വയസ്സ് പിന്നിട്ട സ്ത്രീകള്‍ മൂന്ന് മുതല്‍ അഞ്ചുവര്‍ഷത്തെ ഇടവേളയില്‍ ഈ പരിശോധന നടത്തണം. ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ കൃത്യമായ എച്ച്പിവി (ഹ്യൂമണ്‍ പാപ്പിലോമവൈറസ്) പരിശോധനയിലൂടെ സെര്‍വിക്കല്‍ കാന്‍സര്‍ സാധ്യത പരിശോധിക്കണം.
മാമോഗ്രാം
സ്തനാര്‍ബുദ സാധ്യത കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് മാമോഗ്രാം. സ്തനങ്ങളിലെ ട്യൂമറുകളും മറ്റ് അസ്വാഭാവികതകളും വളരെ നേരത്തൈ കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ സാധിക്കും. ഓരോരുത്തരുടെയും ആരോഗ്യസാഹചര്യങ്ങളും രോഗസാധ്യയും അനുസരിച്ച് വര്‍ഷത്തില്‍ ഒരിക്കലോ രണ്ട് വര്‍ഷം കൂടുമ്പോഴോ ഈ പരിശോധന നടത്താം. മാമോഗ്രാം പോലെ തന്നെ സ്തന പരിശോധനയും ഈ പ്രായത്തില്‍ വളരെ അത്യാവശ്യമാണ്. സ്വയ സ്തന പരിശോധനയിലൂടെ സ്ത്രീകള്‍ക്ക് സ്തനങ്ങളിലെ അസ്വാഭാവികതകള്‍ കണ്ടെത്താന്‍ സാധിക്കും. ഏന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
തൈറോയിഡ് ടെസ്റ്റ്
ടിഎഫ്ടി എന്ന് പേരുള്ള തൈറോയിഡ് ഫംഗ്ഷന് ടെസറ്റ് ശരീരത്തിലെ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് പരിശോധിക്കുന്നു. തൈറോയിഡ് കൂടുന്നത് കൊണ്ടും (ഹൈപ്പര്‍ തൈറോയ്ഡിസം) കുറയുന്നത് കൊണ്ടും (ഹൈപ്പോ തൈറോയ്ഡിസം) ഉള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ സാധിക്കും.
രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ പരിശോധനകള്‍
പ്രായം കൂടുന്നതിനനുസരിച്ച് രക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. 4-6 ആഴ്ചയില്‍ ഒരിക്കല്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും പരിശോധിച്ച് പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇവയുടെ നില പരിധി വിട്ടാല്‍ ഹൃദ്രോഗങ്ങള്‍ക്കും സ്ട്രോക്കിനും സാധ്യതയുണ്ട്.
ഗ്ലൂക്കോസ് ടെസ്റ്റ്
ഈ പ്രായത്തിലുള്ള സ്ത്രീകള്‍ എല്ലാ വര്‍ഷവും ഗ്ലൂക്കോസ് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. പ്രമേഹം, പ്രമേഹ പൂര്‍വ്വ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് ഈ പരിശോധന സഹായിക്കും. അമിതവണ്ണമുള്ളവും കുടുംബത്തില്‍ പ്രമേഹ പ്രശ്നങ്ങള്‍ നേരിടുന്നവരുണ്ടെങ്കിലും നിര്‍ബന്ധമായും ഈ പരിശോധന ചെയ്യണം.
എല്ലുകളുടെ ബലക്ഷമതയ്ക്കുള്ള ടെസ്റ്റ്
ഡാക്സ സ്കാന്‍ എന്ന പരിശോധനയിലൂടെ ഓസ്റ്റിയോപോറോസിസ് എല്ലുകള്‍ക്ക് ബലക്ഷയം എന്നീ പ്രശ്നങ്ങള്‍ കണ്ടെത്താം. പൊതുവേ ഈ പ്രായത്തിലുള്ള സ്ത്രീകള്‍ ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണിത്.
നേത്രപരിശോധന
പ്രായമാകുന്നതിനനുസരിച്ച് കാഴ്ചക്കുറവും മറ്റ് നേത്രാരോഗ്യപ്രശ്നങ്ങള് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഗ്ലോക്കോമ, തിമിരം എന്നിവയ്്ക്കുള്ള നേത്രപരിശോധനകള്‍ നടത്തുക.
കാന്‍സര്‍ ടെസ്റ്റ്
പ്രായം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍, പാരമ്പര്യം തുടങ്ങിയ ഭീഷണികള്‍ അനുസരിച്ച് കുടലിലെ കാന്‍സര്‍, ത്വക്കിലെ കാന്‍സര്‍ എന്നിവയ്ക്കുള്ള പരിശോധനകളും നടത്തുന്നത് അഭിലഷിണീയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications