Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും
മുളച്ച ഉരുളക്കിഴങ്ങ് കറിക്കെടുക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യമൊന്ന് അറിഞ്ഞുവെച്ചോളൂ
സവാള പോലെ തന്നെ കറികളില്‍ വ്യാപകമായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. സാമ്പാറിലും മസാലദോശയിലും മെഴുക്കുപുരട്ടി ആയും, ഇനി കറി അല്ലാതെ ചിപ്സ് ആയും ഫ്രൈസ് ആയും ഏതുരൂപത്തിലും ആളുകളെ രസിപ്പിക്കുന്ന ഒരു പച്ചക്കറിയാണ് കക്ഷി. മിക്ക അടുക്കളകളിലും സവാളയും ഉരുളക്കിഴങ്ങും ചങ്ങായിമാരായി ഒട്ടിയിരിക്കുന്നുണ്ടാകും. കുറച്ച് ദിവസം വെറുതെ ഇരുന്നാല്‍ മുള പൊട്ടിക്കുന്നത് ഉരുളക്കിഴങ്ങിന്റെ സ്വഭാവമാണ്. പ്രത്യേകിച്ച് സവാള അടുത്തുണ്ടെങ്കില്‍. മുള പൊട്ടിയെന്ന് കരുതി ഉരുളക്കിഴങ്ങിനെ വെറുതെ വിടാന്‍ നമ്മളും ശ്രമിക്കാറില്ല. മുളയങ്ങ് നുള്ളിക്കളഞ്ഞ് ബാക്കി നമ്മള് കറിയാക്കും. നിങ്ങളും അക്കൂട്ടത്തില്‍ തന്നെയാണോ? എങ്കില്‍ സൂക്ഷിച്ചോളൂ. നിങ്ങള്‍ കരുതുംപോലെ ആ ഉരുളക്കിളങ്ങ് അത്ര പരിശുദ്ധനല്ല, അതിനുള്ളിലും ഒരു വിഷമുണ്ട്.

മുളപൊട്ടിയാല്‍ വില്ലന്‍
വളരെ പോഷകസമ്പന്നനും ഏത് കറിയായും രൂപം മാറാനുള്ള കഴിവും ഉള്ള ഉരുളക്കിഴങ്ങില്‍ ഫൈബര്‍, വൈറ്റമിന്‍, ദാതുക്കള്‍ തുടങ്ങി ശരീരത്തിന് ആവശ്യമായ പല പോഷകഘടകങ്ങളും ഉണ്ട്. ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പച്ചക്കറി തന്നെയാണ്. പക്ഷേ എപ്പോഴും അങ്ങനെയല്ല. ഉരുളക്കിഴങ്ങില്‍ സ്വാഭാവികമായി തന്നെ നേരിയ അളവില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. അതിന്റെ അളവ് വര്‍ധിച്ചാല്‍ അത് കഴിക്കുന്നവര്‍ക്ക് അസുഖമുണ്ടാകും.
സൊലനൈന്‍, ചകൊനൈന് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഗ്ലൈക്കോആല്ക്കലോയിഡുകള് ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. തക്കാളിയിലും വഴുതനങ്ങയിലും അടക്കം പല പച്ചക്കറികളിലും കാണപ്പെടുന്നതാണ് ഇവ. നേരിയ അളവില്‍ കഴിച്ചാല്‍ ഇവ ആരോഗ്യത്തിന് പല ഗുണങ്ങളും ഇവയെക്കൊണ്ട് ഉണ്ട്. ഉദാഹരണത്തിന് ആന്റിബയോട്ടിക് ഗുണങ്ങളും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. പക്ഷേ അമിതമായി കഴിച്ചാല്‍ ഇവ ആരോഗ്യത്തിന് ദോഷം ചെയ്യും.
സൊലനൈനും ചാകോനൈനും സ്വാഭാവിക വിഷസംയുക്തങ്ങളാണ്. ഉരുളക്കിഴങ്ങിന്റെ എല്ലായിടത്തും ഇവയുടെ സാന്നിധ്യമുണ്ടെങ്കിലും കണ്ണ് പോലുള്ള കുത്തുകളിലും പച്ചത്തൊലിയിലും മുളയിലും ഇവയുടെ സാന്നിധ്യം കൂടുതലാണ്. ഉരുളക്കിഴങ്ങ് മുള പൊട്ടുമ്പോള്‍ അതിലെ ഗ്ലൈക്കോആല്ക്കലോയിഡിന്റെ അളവ് വര്‍ധിക്കും. ഈ മുള പൊട്ടിയ ഉരുളക്കിഴങ്ങ് പാകം ചെയ്ത് കഴിച്ചാല്‍ അതിലെ വിഷസംയുക്തങ്ങള്‍ ശരീരത്തിനുള്ളില്‍ എത്തും. അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ചിലപ്പോള്‍ ഒരു ദിവസം കഴിഞ്ഞും ആരോഗ്യപ്രശ്നങ്ങള്‍ തോന്നാം.
മുളപൊട്ടിയ ഉരുളക്കിഴങ്ങ് കഴിച്ചാല്‍
മുള പൊട്ടിയ ഉരുളക്കിഴങ്ങില്‍ വിഷാംശം കൂടുതലായിരിക്കും. അത് കഴിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതില്‍ അടങ്ങിയിരിക്കുന്ന സൊനൈന്, ചകൊനൈന് എന്നീ ഘടകങ്ങള്‍ ഛര്‍ദ്ദി, വയറുവേദന, വയറിളക്കം, അതിസാരം, തലവേദന, ആശയക്കുഴപ്പം, ചര്‍മ്മത്തില്‍ ചുവന്ന് തടിക്കല്‍, പനി അടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. Journal of Family Medicine and Primary Care - ല്‍ 2022-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് വിഷാംശം ഉള്ള ഉരുളക്കിഴങ്ങ് കഴിച്ച് ഒരാള്‍ മരണപ്പെട്ടതായും പറയുന്നുണ്ട്.
വിഷാംശം ഇല്ലാതാക്കാന്‍ എന്തുചെയ്യണം
പാകം ചെയ്യുന്നതിലൂടെ മുളച്ച ഉരുളക്കിഴങ്ങിലെ വിഷാംശം ഇല്ലാതാകില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് മുളച്ചതോ തൊലി പച്ചനിറമായതോ ആയ ഉരുളക്കിഴങ്ങ് ഉപയോഗിക്കാതിരിക്കുകയാണ് അഭികാമ്യം. പക്ഷേ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മാത്രമാണ് ഇവ മുളയും പച്ചനിറവും ഉള്ളതെങ്കില്‍ മൂര്‍ച്ചയുള്ള കത്തി കൊണ്ട് ആ ഭാഗം ചെത്തിക്കളഞ്ഞ് വേണമെങ്കില്‍ ഉപയോഗിക്കാം. ഉപയോഗിക്കാതിരിക്കുകയാണ് നല്ലതെന്ന് ഓര്‍ക്കുക.
മുളയോടൊപ്പം കണ്ണ് പോലുള്ള ഭാഗങ്ങളും പച്ചത്തൊലിയും ഇടുങ്ങിക്കിടക്കുന്ന ഭാഗവും ഒഴിവാക്കി ഉരുളക്കിഴങ്ങ് പാകം ചെയ്യുക.
മുള വരാതിരിക്കാന്‍ എന്തുചെയ്യാം
- ആവശ്യത്തിന് മാത്രം ഉരുളക്കിഴങ്ങ് വാങ്ങിക്കുക.
- വാങ്ങിയ ഉരുളക്കിഴങ്ങ് കാലങ്ങളോളം സൂക്ഷിക്കാതിരിക്കുക. ചീത്തയായ ഉരുളക്കിഴങ്ങ് എത്രയും പെട്ടെന്ന് എടുത്ത് മാറ്റുക. അല്ലെങ്കില്‍ മറ്റുള്ളവയും ചീത്തയാകും.
- മുള പൊട്ടാതിരിക്കാന്‍ എപ്പോഴും തണുത്ത, വരണ്ട, സൂര്യപ്രകാശം അധികമേല്ക്കാത്ത സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുക.
- സവാളയ്ക്കൊപ്പം ഉരുളക്കിഴങ്ങ് വെച്ചാലും പെട്ടെന്ന് മുള രപൊട്ടുമെന്ന് പറയപ്പെടുന്നു, ഇതും ഒഴിവാക്കുക.
- ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുകയാണ് നല്ലത്.
ഗ്ലൈക്കോആല്ക്കലോയിഡ് സൂചനകള്‍
നേരിയ തോതില്‍ ഗ്ലൈക്കോആല്ക്കലോഡികള് എല്ലാ ഉരുളക്കിഴങ്ങിലും ഉണ്ടാകുമെങ്കിലും അതിന്റെ അളവ് കൂടിയാല്‍ മറ്റ് ചില സൂചനകള്‍ കൂടി കാണിക്കും.
- മുള പൊട്ടല്‍
- അങ്ങിങ്ങായോ മൊത്തമായോ തൊലിക്ക് പച്ചനിറം
- ചീങ്ങുപോകല്
- കയ്പ്പ് രുചി
ഉരുളക്കിഴങ്ങ് ചെടിയുടെ ഇലയിലും പൂവിലും കിഴങ്ങിന്റെ കണ്ണിലും മുളിയിലുമാണ് കൂടുതലായി വിഷാംശം ഉണ്ടാകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications











