Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
യുവാക്കളില്‍ വര്‍ധിച്ചുവരുന്ന കിഡ്നി സ്റ്റോണ്‍; കാരണങ്ങള്‍ അറിഞ്ഞ് വേണം ചികിത്സ
മിക്കവരെയും ബാധിക്കുന്ന സാധാരണ രോഗാവസ്ഥയാണ് കിഡ്നി സ്റ്റോണ്‍. മൂത്രത്തില്‍ കല്ലുകള്‍, വൃക്കകളുടെ കാല്‍ക്കുലി എന്നും അറിയപ്പെടുന്നു. ഇത് ധാതുക്കളുടെയും ലവണങ്ങളുടെയും അമിതമായ നിക്ഷേപമാണ്. വൃക്കകളിലോ മൂത്രനാളിയിലോ ആണ് ഇത്തരം കല്ലുകള്‍ രൂപം കൊള്ളുന്നു. ഈ കല്ലുകള്‍ പല വലിപ്പത്തിലുണ്ടാകും. ഒരു മണല്‍ തരി പോലെ ചെറുത് മുതല്‍ ഒരു ഗോള്‍ഫ് പന്ത് വരെ വലുതുമായിരിക്കും ഇതിന്റെ വലിപ്പം.
ഈ കല്ലുകള്‍ മൂത്രനാളിയിലൂടെ നീങ്ങുമ്പോള്‍ അത് രോഗിക്ക് കഠിനമായ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും. ഏറ്റവും വേദനാജനകമായ രോഗാവസ്ഥകളിലൊന്നായാണ് കിഡ്നി സ്റ്റോണിനെ കണക്കാക്കപ്പെടുന്നത്. ഈ കല്ല് വൃക്കയില്‍ സ്ഥിതി ചെയ്യുന്നിടത്തോളം, രോഗലക്ഷണങ്ങളൊന്നും ദൃശ്യമാകില്ല. പക്ഷേ അത് വൃക്കയില്‍ നിന്ന് പുറത്തുവരുമ്പോള്‍ തന്നെ അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

മൂത്രത്തില്‍ കല്ലിന്റെ ലക്ഷണങ്ങള്‍
* മൂത്രമൊഴിക്കുമ്പോള്‍ വേദനയും കത്തുന്ന സംവേദനവും
* മൂത്രത്തില്‍ രക്തം
* പതിവായി മൂത്രമൊഴിക്കാനുള്ള തോന്നല്‍
* ഛര്‍ദ്ദിയും പനിയും
* മൂത്രാശയ അണുബാധ
* മൂത്രത്തിന്റെ നിറത്തില്‍ മാറ്റം
* വാരിയെല്ലുകളിലും വശങ്ങളിലും പുറത്തും കടുത്ത വേദന
അടുത്ത കാലത്തായി ചെറുപ്പക്കാര്‍ക്കിടയില്‍ പോലും വൃക്കയിലെ കല്ലുകളുടെ കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഭക്ഷണ ശീലങ്ങള്‍
തെറ്റായ ഭക്ഷണശീലങ്ങളാണ് പ്രധാനമായും മൂത്രത്തിലെ കല്ലിന് ഒരു കാരണം. ഉയര്‍ന്ന അളവില്‍ സോഡിയം, പഞ്ചസാര, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചീര, നട്സ് ചോക്ലേറ്റ് തുടങ്ങിയ ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗവും മൂത്രത്തിലെ കല്ല് വികസിപ്പിക്കും.
നിര്‍ജ്ജലീകരണം
ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ അത് മൂത്രത്തിന്റെ സാന്ദ്രത കൂട്ടും. ഇത് ധാതുക്കള്‍ ക്രിസ്റ്റലൈസ് ചെയ്യാനും കല്ലുകള്‍ രൂപപ്പെടുത്താനും എളുപ്പമാക്കുന്നു. അതിനാല്‍ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില്‍ ശരിയായ ജലാംശം നിലനിര്‍ത്തുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.
പൊണ്ണത്തടി
പൊണ്ണത്തടി വര്‍ദ്ധിക്കുന്നത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാല്‍സ്യം, ഓക്സലേറ്റ്, കല്ല് രൂപീകരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ രാസവിനിമയത്തെ പൊണ്ണത്തടി മാറ്റും. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ അപകടസാധ്യത കുറയ്ക്കും.
ഉദാസീനമായ ജീവിതശൈലി
ഉദാസീനമായ ജീവിതശൈലി കാരണം നിങ്ങളുടെ തടി അമിതമായി വര്‍ധിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പതിയെ വൃക്കയിലെ കല്ലുകളുടെ വികാസത്തിന് കാരണമാകും. പതിവായുള്ള വ്യായാമം നിങ്ങളെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും വ്യായാമം നിങ്ങളെ സഹായിക്കുന്നു.
പാരിസ്ഥിതിക ഘടകങ്ങള്‍
ഇന്നത്തെക്കാലത്ത് വര്‍ധിച്ചുവരുന്ന മലിനീകരണവും പരിസ്ഥിതി പ്രശ്നങ്ങളും കിഡ്നി സ്റ്റോണ്‍ കേസുകളുടെ വര്‍ദ്ധനവിന് കാരണമായേക്കാം. ചില രാസവസ്തുക്കളും മലിനീകരണ വസ്തുക്കളും നിങ്ങള്‍ കുടിക്കുന്ന ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഇത് കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അവസാനം ഇത് വൃക്കയിലെ കല്ല് രൂപപ്പെടുന്നതിനും കാരണമാകും.
ഭക്ഷണ രീതികളിലെ മാറ്റങ്ങള്‍
ഫാസ്റ്റ് ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ വര്‍ദ്ധിച്ച ഉപഭോഗം ഉള്‍പ്പെടെയുള്ള ഭക്ഷണ രീതികളിലെ മാറ്റങ്ങള്‍ ഇന്നത്തെക്കാലത്ത് കൂടിവരികയാണ്. ഭക്ഷണക്രമത്തിലെ ഇത്തരം മാറ്റങ്ങള്‍ കാരണം നിങ്ങളുടെ ശരീരത്തില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍, സോഡിയം, പഞ്ചസാര എന്നിവ കൂടുതലായി എത്തുന്നു. ഇത് വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് ഒരു കാരണമാണ്.
ഓക്സലേറ്റ് ഉപഭോഗം
ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെ ജനപ്രീതി, കീറ്റോ ഡയറ്റ്, ചില വെഗന്‍ ഡയറ്റുകള്‍ എന്നിവ കിഡ്നി സ്റ്റോണ്‍ കേസുകളുടെ വര്‍ദ്ധനവിന് കാരണമായേക്കാം. ഈ ഭക്ഷണരീതികള്‍ നിങ്ങള്‍ക്ക് വിവിധ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, ഓക്സലേറ്റ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.
സമ്മര്‍ദ്ദം
തെറ്റായ ഭക്ഷണക്രമം, നിര്‍ജ്ജലീകരണം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവ സമ്മര്‍ദ്ദത്തിന് കാരണമാകും. ഇവയെല്ലാം നിങ്ങളുടെ വൃക്കയിലെ കല്ലുകള്‍ വളരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ധ്യാനം, വിശ്രമം തുടങ്ങിയ സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകള്‍ പരിശീലിക്കുന്നതിലൂടെ ഈ അപകടസാധ്യത ലഘൂകരിക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications