Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
ടൂത്ത് പേസ്റ്റിലെ കളര്‍ കോഡ്, ഈ നിറങ്ങളുടെ അര്‍ത്ഥം അറിയാമോ? ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
Health Tips: പല്ലുകളുടെ സംരക്ഷണം എല്ലാവര്ക്കും പ്രധാനമാണ്. അതിനാല്‍, നിങ്ങള്‍ പല തരത്തിലുള്ള പേസ്റ്റുകള്‍ ഉപയോഗിക്കുന്നു. ദന്ത സംരക്ഷണത്തിനായി ഒരു വ്യക്തി അയാളുടെ ആയുസ്സില്‍ നൂറുകണക്കിന് ട്യൂബ് പേസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ടൂത്ത് പേസ്റ്റ് വാങ്ങുമ്പോള്‍ മിക്ക ആളുകളും അതിലെ ചേരുവകള്‍, കാലഹരണ തീയതി, ആരോഗ്യ ഗുണങ്ങള്‍, രുചി എന്നിവയെല്ലാം പരിഗണിക്കുന്നു.
എന്നാല്‍ ടൂത്ത് പേസ്റ്റ് ട്യൂബുകളുടെ താഴെ ഒരു നിറം രേഖപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നിറം നിങ്ങളോട് ആ ടൂത്ത്പേസ്റ്റിനെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞുതരുന്നുണ്ട്. ഈ കളര്‍ കോഡുകളുടെ അര്‍ത്ഥം എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.(toothpaste tube color code meaning)

ടൂത്ത് പേസ്റ്റ് കളര്‍ കോഡുകള്‍ അര്‍ത്ഥമാക്കുന്നത് എന്ത്
ടൂത്ത് പേസ്റ്റ് ട്യൂബുകളുടെ കളര്‍ കോഡുകളെക്കുറിച്ച് പല വ്യാജ സന്ദേശങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. നിങ്ങളുടെ ടൂത്ത് പേസ്റ്റ് ട്യൂബുകളുടെ അടിഭാഗം നിങ്ങള്‍ ശ്രദ്ധയോടെ ശ്രദ്ധിക്കണം. ഓരോ ട്യൂബിനും ഒരു പ്രത്യേക നിറം ചതുരാകൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കറുപ്പ്, നീല, ചുവപ്പ്, അല്ലെങ്കില്‍ പച്ച എന്നിങ്ങനെയുള്ള നിറം നിങ്ങള്‍ക്ക് ടൂത്ത് പേസ്റ്റിന്റെ ട്യൂബുകള്‍ക്ക് താഴെ കാണാം.
പച്ച: പ്രകൃതിദത്തമായത്
നീല: പ്രകൃതിദത്തമായതും, കെമിക്കല്‍ ചേര്‍ത്തതും
ചുവപ്പ്: പ്രകൃതിദത്തം, രാസവസ്തു ചേര്‍ത്തത്
കറുപ്പ്: രാസവസ്തുക്കള്‍ മാത്രം.
ടൂത്ത് പേസ്റ്റിലെ ചേരുവകള്‍
മിക്ക ടൂത്ത് പേസ്റ്റുകളിലും ഇനിപ്പറയുന്ന ചേരുവകള്‍ അടങ്ങിയിരിക്കുന്നു.
ഗ്ലിസറോള്‍, സൈലിറ്റോള്‍, സോര്‍ബിറ്റോള്‍, കാല്‍സ്യം കാര്‍ബണേറ്റ്, സിലിക്ക, കാര്ബോക്സിമെതൈല് സെല്ലുലോസ്, കാരജീനന്‍സ്, സാന്തന്‍ ഗം, സോഡിയം സാക്കറിന്, അസെസള്‍ഫേം കെ എന്നിവ. പേസ്റ്റിന് വിവിധ രുചികള്‍ നല്‍കാനായി തുളസി, മിന്റ്, കറുവപ്പട്ട പോലെയുള്ള ഫ്ലേവറിംഗ് ഏജന്റുകളും ചേര്‍ക്കാറുണ്ട്. ഇതുകൂടാതെ ടൂത്ത് പേസ്റ്റ് പതയാനും സുഗന്ധം എമല്‍സിഫൈ ചെയ്യാനും സഹായിക്കുന്ന ഒരു സര്‍ഫക്ടന്റും അടങ്ങിയിട്ടുണ്ട്. സോഡിയം ലോറല്‍ സള്‍ഫേറ്റ്, സോഡിയം എന്‍-ലോറോയില്‍ സാര്‍കോസിനേറ്റ്, ഫ്ളൂറൈഡ് എന്നിവയുമുണ്ട്.
കളര്‍ കോഡില്‍ ഒളിഞ്ഞിരിക്കുന്നത്
ടൂത്ത് പേസ്റ്റ് ട്യൂബുകളിലെ കോഡുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ അത് ശരിക്കും അര്‍ത്ഥമാക്കുന്നത് മറ്റൊന്നാണ്. നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ എന്താണെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, ട്യൂബില്‍ അച്ചടിച്ചിരിക്കുന്ന ചേരുവകള്‍ വായിച്ചുനോക്കുക. സംശയമുണ്ടെങ്കില്‍, അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന് സ്വീകാര്യതയുള്ള ഒരു ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുക. നിങ്ങളുടെ പല്ലുകള്‍ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും സുരക്ഷിതവും ഫലപ്രദവുമാണെന്ന് പരിശോധിച്ച് തെളിയിക്കപ്പെട്ടതാണ് എഡിഎ സീല്‍ ചെയ്ത് ടൂത്ത് പേസ്റ്റുകള്‍.
ടൂത്ത് പേസ്റ്റിന്റെ തരങ്ങള്‍
പല്ല് വെളുപ്പിക്കുന്നതിനും കറ നീക്കം ചെയ്യുന്നതിനുമായി ടൂത്ത് പേസ്റ്റില്‍ കാല്‍സ്യം പെറോക്സൈഡ് അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് അടങ്ങിയിട്ടുണ്ട്. സെന്‍സിറ്റീവ് പല്ലുകളുളളവര്ക്ക് ടൂത്ത് പേസ്റ്റില്‍ പൊട്ടാസ്യം നൈട്രേറ്റ് അല്ലെങ്കില്‍ സ്ട്രോണ്‍ഷ്യം ക്ലോറൈഡ് പോലെയുള്ള ഡിസെന്‍സിറ്റൈസിംഗ് ഏജന്റ് ഉള്‍പ്പെടുന്നു. നിങ്ങള്‍ എപ്പോഴെങ്കിലും ചൂടുള്ള കാപ്പിയോ ഐസ്ക്രീമോ കഴിക്കുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഇത്തരത്തിലുള്ള ടൂത്ത് പേസ്റ്റ് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും.
കുട്ടികള്‍ക്കുള്ള ടൂത്ത് പേസ്റ്റ്
കുട്ടികളുടെ ടൂത്ത് പേസ്റ്റില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ടൂത്ത് പേസ്റ്റുകളേക്കാള്‍ കുറവ് അളവിലാണ് ഫ്ളൂറൈഡ് അടങ്ങിയിട്ടുള്ളത്. കാരണം അവര്‍ പേസ്റ്റ് ആകസ്മികമായി വിഴുങ്ങാനുള്ള സാധ്യതയുണ്ട്. അധിക ഫ്ളൂറൈഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ഡെന്റല്‍ ഫ്ളൂറോസിസിന് കാരണമാവുകയും ചെയ്യും.
ഫ്ളൂറൈഡ് രഹിതം
വായുടെയും പല്ലിന്റെയും ആരോഗ്യത്തിന് ഫ്ളൂറൈഡിന്റെ ഗുണം പ്രധാനമാണ്. എന്നിരുന്നാലും ചില ഉപഭോക്താക്കള്‍ ഫ്ളൂറൈഡ് രഹിത ടൂത്ത് പേസ്റ്റുകള്‍ തിരഞ്ഞെടുക്കുന്നു. ഇത്തരത്തിലുള്ള ടൂത്ത് പേസ്റ്റ് നിങ്ങളുടെ പല്ലുകള്‍ വൃത്തിയാക്കാന്‍ സഹായിക്കും, പക്ഷേ ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ അത്ര കണ്ട് ഫലം ചെയ്യില്ല.
ശ്രദ്ധിക്കാന്‍
പ്രകൃതിദത്തമാണെന്ന് പറഞ്ഞാല്‍ പോലും എല്ലാ പേസ്റ്റും കെമിക്കല്‍ ആണ്. ട്യൂബിന്റെ അടിയിലുള്ള കളര്‍ കോഡ് നിങ്ങള്‍ക്ക് പൂര്‍ണ്ണമായും അവഗണിക്കാം. അത് ടൂത്ത് പേസ്റ്റിന്റെ ഉള്ളടക്കത്തെ കുറിച്ച് ഒന്നും അര്‍ത്ഥമാക്കുന്നില്ല. ഒരു ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ എഡിഎ മുദ്ര, എക്സ്പയറി ഡേറ്റ് എന്നിവ പ്രധാനമായും ശ്രദ്ധിക്കുക. ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകളാണ് കാവിറ്റി തടയാന്‍ ഏറ്റവും ഫലപ്രദം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
