Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൗന്ദര്യ പ്രശ്നം മാത്രമല്ല; സ്കിൻ ടാഗുകൾ പല രോഗങ്ങളുടെയും ലക്ഷണമാകാം
അരിമ്പാറക്കും പാലുണ്ണിക്കും ഒക്കെ സമാനമായി ശരീരത്തിന്റെ വിവിധ മടക്കുകളിൽ കാണപ്പെടുന്ന മാംസളമായ ഭാഗത്തെയാണ് സ്കിൻ ടാഗുകൾ എന്ന് പറയുന്നത്. കഴുത്ത്, കക്ഷം, ഞരമ്പ്, സ്തനങ്ങൾക്ക് താഴെ തുടങ്ങിയ ചർമ്മത്തിൻ്റെ മടക്കുകളിലാണ് സ്കിൻ ടാഗുകൾ സാധാരണയായി കാണപ്പെടുന്നത്. പലർക്കും ഇതൊരു സൗന്ദര്യ പ്രശ്നമായാണ് തോന്നാറുള്ളത്. സ്വാഭാവികം മാത്രം. എന്നാൽ കേവലം സൗന്ദര്യപ്രശ്നമായി മാത്രം കാണേണ്ട ഒന്നല്ല സ്കിൻ ടാഗുകൾ. ഫൈബ്രോപിത്തീലിയൽ പോളിപ്‌സ് അല്ലെങ്കിൽ അക്രോകോർഡോൺസ് എന്നും അറിയപ്പെടുന്ന സ്കിൻ ടാഗുകൾ ചർമ്മത്തിൽ വേദനരഹിതമായാണ് കാണപ്പെടുന്നത്. സ്ത്രീ- പുരുഷ വ്യത്യാസമന്യേ എല്ലാവരിലും സ്കിൻ ടാഗുകൾ കാണാം. 40 വയസ്സിനു ശേഷം ചർമ്മത്തിൽ ടാഗ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രായപൂർത്തിയായവരിൽ 50-60% പേർക്കും സ്കിൻ ടാഗുകൾ കാണാറുണ്ട്.വൃത്താകൃതിയിൽ വളരെ മൃദുവായിട്ടാണ് സ്കിൻ ടാഗുകൾ കാണപ്പെടുന്നത്. എന്നാൽ വസ്ത്രങ്ങളിലും ആഭരണങ്ങളിലും തട്ടുമ്പോൾ ഇവ പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നു. സ്കിൻ ടാഗുകൾ കൊളുത്തി വലിച്ചു പൊട്ടുന്നത് മൂലം രക്തസ്രാവം വരെയുണ്ടാകാം.

ചെറിയ സ്കിൻ ടാഗുകൾക്ക് 1 മുതൽ 2 മില്ലിമീറ്റർ വരെ വീതിയും ഉയരവുമുണ്ട്. എന്നാൽ ഇതിൽ നിന്നും വിപരീതമായി 5 മില്ലീമീറ്റർ നീളവും 2 മില്ലീമീറ്റർ വീതിയും വരുന്ന സ്കിൻ ടാഗുകൾ വരെയുണ്ട്. സ്കിൻ ടാഗുകൾ വരുന്ന ശരീരഭാഗങ്ങളിൽ വളർച്ച അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇത് സംബന്ധിച്ച പല പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും സ്കിൻ ടാഗുകളുടെ കൃത്യമായ കാരണം അവ്യക്തമാണ്. എന്നാൽ കൊളസ്ട്രോൾ വർധനവ്, ടൈപ്പ് 2 പ്രമേഹം,
ഹൃദയ സംബന്ധമായ അസുഖം, പൊണ്ണത്തടി അല്ലെങ്കിൽ അമിതഭാരം, ജനിതക ഘടകങ്ങൾ, ചർമരോഗങ്ങൾ ,ചർമ്മത്തിൻ്റെ ഇലാസ്തികത നഷ്ടപ്പെടുന്ന അവസ്ഥ ,ഹോർമോൺ അസന്തുലിതാവസ്ഥ എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് സ്കിൻ ടാഗുകൾ വരാറുണ്ട്. 2008 ലെ ഒരു പഠനമനുസരിച്ച്, ഹ്യൂമൻ പാപ്പിലോമ വൈറസും സ്കിൻ ടാഗുകളും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.
സ്കിൻ ടാഗിൻ്റെ രോഗനിർണയം എങ്ങനെ ?
പലപ്പോഴും അരിമ്പാറകളായും പാലുണ്ണികളായും തെറ്റിദ്ധരിക്കപ്പെടുന്നവയാണ് സ്കിൻ ടാഗുകൾ. കൊളസ്ട്രോൾ, എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) സെറം അളവ് എന്നിവ പരിശോധിച്ച ശേഷം മാത്രമേ സ്കിൻ ടാഗ് ആണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള ചർമ്മ വളർച്ചയാണോ എന്ന് ഉറപ്പാക്കാനാകൂ. ശരീരത്തിൽ നിന്നും ഇവ നീക്കം ചെയ്യണമെങ്കിൽ കൃത്യമായ വൈദ്യ സഹായം ആവശ്യമാണ്. ക്രയോതെറാപ്പിയാണ് ടാഗുകൾ നീക്കം ചെയ്യാനുള്ള ഒരു മാർഗം. ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് സ്കിൻ ടാഗ് വളർച്ച മരവിപ്പിക്കുന്ന രീതിയാണിത്. ഇതിനു പുറമെ, ഉയർന്ന ഫ്രീക്വൻസി ഇലക്ട്രിക്കൽ എനർജി ഉപയോഗിച്ച് സ്കിൻ ടാഗ് നീക്കം ചെയ്യാറുണ്ട്.
അണുബാധയ്ക്കും പരിക്കിനും സാധ്യതയുള്ളതിനാൽ വീട്ടിൽ സ്കിൻ ടാഗുകൾ നീക്കംചെയ്യുന്നത് അപകടകരമാണ്.
സ്കിൻ ടാഗുകൾ ഒഴിവാക്കാൻ കുറുക്കു വഴികൾ
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വീടുകളിൽ സ്കിൻ ടാഗുകൾ വേദനരഹിതമായി ഒഴിവാക്കാനുള്ള ചില വഴികൾ പ്രാബല്യത്തിലുണ്ട്. അവയിലൊന്ന് ആപ്പിൾ സിഡെർ വിനെഗർ കൊണ്ടുള്ള പ്രയോഗമാണ്. കോട്ടൺ ബോൾ ആപ്പിൾ സിഡെർ വിനെഗറിൽ മുക്കി സ്കിൻ ടാഗിന് മുകളിൽ വയ്ക്കുക. ഏകദേശം 30 മിനിറ്റ് ഇങ്ങനെ വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് കഴുകുക. ദിവസവും രണ്ട് തവണ വീതം ഇങ്ങനെ ചെയ്താൽ മികച്ച ഫലം ലഭിക്കും എന്നാണ് പറയപ്പെടുന്നത്.
ടി ട്രീ ഓയിൽ , അയഡിൻ എന്നിവ ടാഗിൽ വച്ച് കെട്ടുന്നതും ഗുണകരമാണെന്ന് പറയപ്പെടുന്നു.എന്നാൽ ഇതൊന്നും തന്നെ പെട്ടന്ന് ഫലം നല്കുന്നവയല്ല. സമാനമായ രീതിയിൽ വിറ്റാമിൻ ഇ ഓയിൽ സ്കിൻ ടാഗിന് മുകളിൽ പുരട്ടി മസാജ് ചെയ്യുക. ദിവസവും രണ്ട് തവണ ഇതാവർത്തിക്കുന്നത് പയ്യെ ടാഗ് ഇല്ലാതാകാൻ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
