Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
വിഷം കുത്തിവെച്ച് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം, അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാം?
മാമ്പഴക്കാലമെത്തിയതോടെ പച്ചക്കറി, പഴം കടകളിലും വഴിയോരങ്ങളിലുമെല്ലാം പല തരത്തിലുള്ള മാങ്ങകളുടെ ബഹളമാണ്. തേനൂറുന്ന രുചിയും നല്ല മണവുമെല്ലാം ഉള്ള മാങ്ങ പൊതുവേ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഇഷ്ടമാണെന്നതിനാല്‍ മാങ്ങ വാങ്ങാനും കടകളില്‍ ആളുകളുടെ ഉന്തും തള്ളുമാണ്. പക്ഷേ വാങ്ങുന്ന മാങ്ങ ആരോഗ്യത്തിന് നല്ലതാണോ, അതില്‍ വിഷം വല്ലതും തളിച്ചിട്ടുണ്ടോ, കെമിക്കലുകള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണോ എന്നെല്ലാം എങ്ങനെ തിരിച്ചറിയും.

സ്വാഭാവികമായി പഴുത്ത മാങ്ങയും കെമിക്കലുകള്‍ ഉപയോദിച്ച് കൃത്രിമമായി പഴുപ്പിച്ച മാങ്ങയും വേര്‍തിരിച്ചറിയുക പാടുള്ള സഗതിയാണ്. പക്ഷേ അത് തിരിച്ചറിയാതെ മാങ്ങ വാങ്ങി കഴിച്ചാല്‍ ഭക്ഷ്യവിഷബാധയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. ടൈംസ് ഓഫ് ഇന്ത്യ 2019ല്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം 13,000 ആളുകളില്‍ 78 ശതമാനം പേര്‍ക്കും കൃത്രിമമായി പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാമെന്ന് അറിയില്ല.
മാങ്ങ എങ്ങനെയെല്ലാമാണ് കൃത്രിമമായി പഴുപ്പിക്കുന്നതെന്നും ഇതിന് ഉപയോഗിക്കുന്ന കെമിക്കലുകള്‍ എന്തെല്ലാമാണെന്നും ഇവ ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്നും എല്ലാത്തിനും ഉപരിയായി കൃത്രിമമായി പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.
മാങ്ങ കൃത്രിമമായി പഴുപ്പിക്കുന്നത് എങ്ങനെ?
മാങ്ങകള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിന് സാധാരണയായി കാല്‍സ്യം കാര്‍ബൈഡ് ആണ് ഉപയോഗിക്കുന്നത്. കാല്‍സ്യം കാര്‍ബൈഡ് കുത്തിവെച്ച മാങ്ങകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പവുമായി ചേരുമ്പോള്‍ അവ അസെറ്റലീന്‍ വാതകം പുറപ്പെടുവിക്കുന്നു. ഇത് മാങ്ങകളില്‍ പഴുക്കല്‍ പ്രക്രിയ വേഗത്തിലാക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ പഴുപ്പിച്ച മാങ്ങകള്‍ ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. ഈ രീതിയില്‍ പഴുപ്പിച്ച മാങ്ങകള്‍ കഴിച്ചാല്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ശ്വസനപ്രശ്നങ്ങള്‍, ദഹനപ്രശ്നങ്ങള്‍ എന്നിവയുണ്ടാകാം.
കാല്‍സ്യം കാര്‍ബൈഡിന്റെ പാര്‍ശ്വഫലങ്ങള്‍
വെല്‍ഡിംഗ് രംഗത്താണ് കാല്‍സ്യം കാര്‍ബൈഡ് സാധാരണയായി ഉപയോഗിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്ന കാരണത്താല്‍ മറ്റുപല അന്യായങ്ങള്‍ക്കും വിപണിയില്‍ കാല്‍സ്യം കാര്‍ബൈഡ് വ്യാപകമായി ഉപയോഗിക്കുന്നു.
കാല്‍സ്യം കാര്‍ബൈഡില്‍ അടങ്ങിയിട്ടുള്ള ആഴ്സനിക്, ഫോസ്ഫറസ് ഹൈഡ്രൈഡ് എന്നിവ ശരീരത്തില്‍ വിഷബാധയുണ്ടാക്കുകയും ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, തൊലിയിലെ അള്‍സര്‍, നേത്രപ്രശ്നങ്ങള്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിങ്ങനെ പല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല, കാല്‍സ്യം കാര്‍ബൈഡ് നാഡീവ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. അതുമൂലം തലച്ചോറില്‍ നീര്‍ക്കെട്ട്, ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, തലവേദന എന്നീ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം.
കെമിക്കലുകള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം?
- *മാങ്ങകള്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഇടുക. സ്വാഭാവികമായി പഴുത്ത മാങ്ങകള്‍ വെള്ളത്തില്‍ മുങ്ങിപ്പോകും. അതേസമയം കൃത്രിമമായി പഴുപ്പിച്ചവ വെള്ളത്തില്‍ പൊങ്ങിക്കിടക്കും.
- *കൃത്രിമമായി പഴുപ്പിച്ച മാങ്ങകളുടെ മറ്റൊരു ലക്ഷണം അവയില്‍ പഴച്ചാറ് തീരെ കുറവായിരിക്കുമെന്നതാണ്. അതേസമയം സ്വാഭാവികമായി പഴുത്ത മാങ്ങയില്‍ ധാരാളം ജലാംശം അല്ലെങ്കില്‍ പഴച്ചാറ് ഉണ്ടായിരിക്കും.
- *കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ രണ്ടായി മുറിച്ചാല്‍ തൊലിയോട് ചേര്‍ന്നുള്ള മാങ്ങയുടെ നിറവും ഉള്‍ഭാഗത്തെ നിറവും രണ്ടായിരിക്കും. പക്ഷേ സ്വാഭാവികമായി പഴുത്ത മാങ്ങയില്‍ എല്ലാ ഭാഗങ്ങളിലും ഒരുപോലെ മഞ്ഞനിറമായിരിക്കും.
- *തൊലിയില്‍ കറുത്ത പാടുകള്‍ ഉള്ള മാങ്ങകള്‍ വാങ്ങാതിരിക്കുക. അവ ഒരുപക്ഷേ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗം കൊണ്ടുള്ള അസറ്റെലീന് വാതക സാന്നിധ്യം കൊണ്ട് പഴുത്തവ ആയിരിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
