Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
പഞ്ചസാര എന്നത് 'വെളുത്ത വിഷം', കഴിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടുന്നത് പെട്ടെന്ന്
Health Tips: നിങ്ങള്‍ ഏതുതരം ഭക്ഷണക്രമം പിന്തുടര്ന്നാലും, ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി മധുരം കഴിക്കുന്നു. രാവിലെ കഴിക്കുന്ന ചായയോ കാപ്പിയോ മുതല്‍ ശീതള പാനീയങ്ങള്‍, ചോക്കലേറ്റ്, പഴങ്ങള്‍ തുടങ്ങിയവയിലൂടെ പഞ്ചസാര നമ്മുടെ ശരീരത്തിലെത്തുന്നു. എന്നാല്‍ ശുദ്ധീകരിച്ച പഞ്ചസാര പല രോഗങ്ങള്‍ക്കും കാരണമാകുന്നു. പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്ന പഞ്ചസാര ഒളിഞ്ഞിരിക്കുന്നുണ്ട്.
അമിതമായ പഞ്ചസാരയുടെ ഉപയോഗം വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്ന് പല ആരോഗ്യ വിദഗ്ധരും പറയുന്നത്. പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ മനസിലാക്കാം.

ശരീരഭാരം നിയന്ത്രിക്കാനാകുന്നു
പഞ്ചസാരയില്‍ കലോറി വളരെ കൂടുതലാണ്. അതേസമയം പോഷകങ്ങള്‍ വളരെ കുറവുമാണ്. ഇത് അമിതമായ കലോറി നിങ്ങളുടെ ശരീരത്തിലെത്തിക്കുന്നു. പഞ്ചസാര കുറയ്ക്കുന്നതിലൂടെ, നിങ്ങള്‍ക്ക് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാന്‍ കഴിയും. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു.
അമിതവണ്ണത്തിനുള്ള സാധ്യത കുറയുന്നു
അമിതമായ പഞ്ചസാര ഉപഭോഗം നിങ്ങളില്‍ അമിതവണ്ണത്തിനുള്ള സാധ്യത ഉയര്‍ത്തുന്നു. കാരണം ഇത് കൊഴുപ്പ് സംഭരണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പഞ്ചസാര അല്ലെങ്കില്‍ മധുരം കുറയ്ക്കുന്നത് ശരീരഭാരം തടയാനും അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
പ്രമേഹ നിയന്ത്രണം
മധുരം കഴിക്കുന്നത് നിര്‍ത്തുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ഗുണം പ്രമേഹ നിയന്ത്രണമാണ്. വലിയ അളവില്‍ മധുരം കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിനും ഇടയാക്കും. പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഹൃദ്രോഗ സാധ്യത കുറയുന്നു
അമിതമായ പഞ്ചസാരയുടെ ഉപയോഗം, ഉയര്‍ന്ന ട്രൈഗ്ലിസറൈഡുകള്‍, എല്‍ഡിഎല്‍ കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെയുള്ള ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലിപിഡ് പ്രൊഫൈലുകള്‍ മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അപകട ഘടകങ്ങള്‍ കുറയ്ക്കാനും സാധിക്കും.
മെച്ചപ്പെട്ട ദന്താരോഗ്യം
പഞ്ചസാര അല്ലെങ്കില്‍ മധുരം നിങ്ങളുടെ വായില്‍ ആസിഡ് ഉല്‍പ്പാദിപ്പിക്കുന്ന ഹാനികരമായ ബാക്ടീരിയകളെ പോഷിപ്പിക്കും. ഈ ബാക്ടീരിയകള്‍ നിങ്ങളുടെ പല്ല് നശിപ്പിക്കുകയും ചെയ്യും. പഞ്ചസാര ഉപഭോഗം കുറയ്ക്കുന്നത് ദന്തക്ഷയ സാധ്യത കുറയ്ക്കുകയും മികച്ച വായ ശുചിത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യമുള്ള പല്ലുകളും മോണയും ഉറപ്പാകുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
പഞ്ചസാരയുടെ അമിത ഉപയോഗം മുഖക്കുരു, വീക്കം, അകാല വാര്‍ദ്ധക്യം തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് ചര്‍മ്മത്തിലെ കൊളാജന്‍, എലാസ്റ്റിന്‍ നാരുകള്‍ക്ക് കേടുവരുത്തും. പഞ്ചസാര ഒഴിവാക്കുന്നത് ചര്‍മ്മത്തിന് വ്യക്തത വരുത്താനും വീക്കം കുറയ്ക്കാനും പ്രായമാകല്‍ പ്രക്രിയ മന്ദഗതിയിലാക്കാനും സഹായിക്കും.
ഓര്‍മ്മശക്തി കൂടുന്നു
ബ്രെയിന്‍ ഫോഗ്, ഏകാഗ്രതക്കുറവ്, ഓര്‍മ്മ പ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വൈജ്ഞാനിക വൈകല്യങ്ങള്‍ക്ക് പഞ്ചസാരയുടെ അമിത ഉപഭോഗം കാരണമാകും. പഞ്ചസാര ഒഴിവാക്കുന്നത് നിങ്ങളില്‍ മാനസിക വ്യക്തത, ശ്രദ്ധ, വൈജ്ഞാനിക പ്രവര്‍ത്തനം എന്നിവ വളര്‍ത്തും.
നല്ല മാനസികാവസ്ഥ
പഞ്ചസാരയുടെ ഉപയോഗം മൂഡ് സ്വിംഗിനും ദേഷ്യത്തിനും ഇടയാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം മാറുമ്പോള്‍ അത് പ്രശ്നമാണ്. പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ തടയുന്നതിന് സഹായിക്കും. മൂഡ് ഡിസോര്‍ഡറുകളുമായി ബന്ധപ്പെട്ട ന്യൂറോ ട്രാന്‍സ്മിറ്റര്‍ അസന്തുലിതാവസ്ഥയുടെ അപകടസാധ്യത കുറയ്ക്കും. ഇത് നിങ്ങളുടെ മാനസികാവസ്ഥ സുസ്ഥിരമാക്കാനും സഹായിക്കുന്നു.
മെച്ചപ്പെട്ട രോഗപ്രതിരോധം
മധുരം അധികമായി കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. പഞ്ചസാരയുടെ ഉപയോഗം വെളുത്ത രക്താണുക്കളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇത് അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications