Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
കണ്ണുകൾ മനോഹരമാക്കാൻ റോസ്‌വാട്ടർ ധാരാളം ! ഇതാണ് ഗുണങ്ങള്‍
റോസാപുഷ്പങ്ങളിൽ നിന്നും നിർമിക്കുന്ന റോസ്‌വാട്ടർ സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ടു നിരവധി ഗുണങ്ങളുള്ള ഒന്നാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു പേർഷ്യൻ ശാസ്ത്രജ്ഞനാണ് റോസ് വാട്ടർ കണ്ടുപിടിച്ചത്. റോസ്‌വാട്ടർ ചർമ്മത്തെ മിനുസപ്പെടുത്തകുകയും കണ്ണുകൾക്ക് ഊഷ്മളത നൽകുകയും ചെയ്യുന്നു. റോസ്‌വാട്ടർ ഒരു ഓർഗാനിക് ക്ലെൻസർ എന്ന നിലയ്ക്കും ഉപയോഗിക്കുന്നു. മലിനീകരണവും പൊടിയും മൂലമുണ്ടാകുന്ന കണ്ണുകളുടെ അസ്വസ്ഥത കുറയ്ക്കുന്നതിനു ഇതിൻ്റെ ആൻ്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഫലപ്രദമാണ്.എന്നാൽ കണ്ണുകളുടെ സംരക്ഷണത്തിനായി വൈദ്യവിധിപ്രകാരം നിർമിച്ച ഗുണനിലവാരമുള്ള റോസ്‌വാട്ടർ മാത്രം ഉപയോഗിക്കുക.

കണ്ണുകളുടെ സംരക്ഷണത്തിൽ റോസ് വാട്ടറിൻ്റെ ഗുണങ്ങൾ
മലബന്ധം, തൊണ്ടയിലെ അണുബാധ എന്നിവ ഭേദമാക്കാൻ റോസ് വാട്ടർ പരമ്പരാഗത വൈദ്യന്മാർ ഉപയോഗിച്ചിരുന്നു. റോസ്‌വാട്ടറിന്റെ ഇത്തരം വൈദ്യഗുണങ്ങൾ മനസിലാക്കിയായാണ് കണ്ണുകളുടെ സംരക്ഷണത്തിന് ഇത് എത്രമാത്രം ഫലപ്രദമാണ് എന്ന കാര്യത്തിൽ പഠനം നടന്നത്. തുടർന്ന്, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റി ഹിസ്റ്റമിൻ ഗുണങ്ങളുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ഒരു ഹെർബൽ ഐ ഡ്രോപ്പ് എന്ന നിലയിൽ ഉപയോഗിക്കാൻ കഴിയുന്ന വൈദ്യശാത്രവിധി പ്രകാരം നിർമിച്ച റോസ്‌വാട്ടർ കണ്ണുകളിലെ വീക്കം, ഡീജനറേറ്റീവ്, അണുബാധകൾ, മറ്റ് നിരവധി നേത്രരോഗങ്ങൾ എന്നിവയ്ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തി.
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുന്നു
ഉറക്കക്കുറവ് , സമ്മർദ്ദം എന്നിവമൂലം കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത നിറം മാറ്റാൻ റോസ്‌വാട്ടർ ഫലപ്രദമാണ്.ഒരു ബൗൾ എടുത്ത്, അതേ അളവിൽ 3 ടേബിൾസ്പൂൺ തണുത്ത പാലും പനിനീരും ചേർക്കുക. പിന്നീട് ഈ മിശ്രിതത്തിലേക്ക് കോട്ടൺ ബോൾ മുക്കി കണ്ണിനു ചുറ്റും 30 മിനുട്ട് വയ്ക്കുക. സാവധാനം കണ്ണിനു ചുറ്റുമുള്ള ഇരുണ്ട നിറം മാറുന്നത് കാണാം.
ഒരു ഐ വാഷ് ആയി ഉപയോഗിക്കാം
നീണ്ട യാത്രയ്‌ക്ക് ശേഷം, അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പിൽ ദീർഘനേരം ജോലി ചെയ്‌തതിന് ശേഷം, കണ്ണുകളിൽ സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടുകയാണെങ്കിൽ ഉന്മേഷം തിരികെ ലഭിക്കുവാൻ വെള്ളം എടുത്ത് അതിൽ കുറച്ച് റോസ്‌വാട്ടർ ചേർത്ത് കണ്ണും മുഖവും കഴുകാം. ഇത് ചെയ്യുന്നത് കണ്ണിൻ്റെയും ചർമ്മത്തിൻ്റെയും സമ്മർദ്ദം ഇല്ലാതാക്കുന്നു.
പൊടി പടലങ്ങൾ നീക്കം ചെയ്യുന്നു
യാത്രകളിൽ നിന്നും മറ്റുമായി മുഖത്തും കണ്ണിലും ധാരാളം പൊടിപടലങ്ങൾ അടിഞ്ഞു കൂടുന്നു. സാധാരണ വെള്ളം ഉപയോഗിച്ച് കണ്ണിലെ പൊടി പൂർണമായും നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഉറങ്ങുന്നതിന് മുമ്പ് കണ്ണുകളിൽ റോസ് വാട്ടർ ഇട്ട് പൊടി നീക്കം ചെയ്യാൻ ചെറുതായി തിരുമ്മുക.ശേഷം മുഖം സാധാരണ വെള്ളത്തിൽ കഴുകുക.കണ്ണുകളിലെ പുകച്ചിൽ, എരിച്ചിൽ , ചൊറിച്ചിൽ എന്നിവയ്ക്കും റോസ്‌വാട്ടർ ശമനം നൽകുന്നു. കടകളിൽ ലഭിക്കുന്ന സാധാരണ റോസ്‌വാട്ടർ അല്ല കണ്ണുകളിൽ പ്രയോഗിക്കേണ്ടത് എന്ന് പ്രത്യേകം ഓർക്കുക.
കണ്ണിന് തിളക്കം നൽകുന്നു
കണ്ണിന് തിളക്കം നൽകാനും റോസ് വാട്ടർ ഉപയോഗിക്കാം. എല്ലാ ദിവസവും കണ്ണിനു ചുറ്റും റോസ്‌വാട്ടർ പുരട്ടി പത്ത് മിനുട്ട് നേരം വയ്ക്കുക എന്നതാണ് ഇതിനായി ചെയ്യേണ്ടത്. കണ്ണുകളെ മോയ്സ്ചറൈസ് ചെയ്യാനും റോസ്‌വാട്ടർ ഗുണകരമാണ്. അതിനായി ഒരു പാത്രത്തിൽ അര ടീസ്പൂൺ ബദാം ഓയിൽ റോസ് വാട്ടർ എന്നിവ കലർത്തി മിശ്രിതമാക്കുക. ഈ മിശ്രിതം കോട്ടൺ മുക്കി 20-30 മിനിറ്റ് കണ്ണുകളിൽ വയ്ക്കുക. ശേഷം മുഖം കഴുകി കണ്ണുകൾ മസ്സാജ് ചെയ്യുക.
കണ്ണുകൾ വിശ്രമം നൽകാൻ
കണ്ണുകൾക്ക് വിശ്രമം നൽകാൻ റോസ്‌വാട്ടർ മികച്ചതാണ്. ഇതിനായി കണ്ണുകളിൽ റോസ്‌വാട്ടർ ഒഴിച്ച് 2-3 മിനിറ്റ് കണ്ണടച്ചിരിക്കുക. കണ്ണിനു മുകളിലായി ഈ സമയം രണ്ട് കുക്കുമ്പർ കഷണങ്ങൾ വയ്ക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications