Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കടുത്ത വിശപ്പും ഭാരക്കുറവും ഉണ്ടോ? പ്രമേഹമാകാം കാരണം; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു രോഗമാണ് പ്രമേഹം.രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അല്ലെങ്കിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെ പ്രമേഹം ഇല്ലാതെയാക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിശേഷിപ്പിക്കുന്നത്. പ്രമേഹബാധ മറ്റ് പല രോഗങ്ങളുടെയും മൂലകാരണമായി നിലനിൽക്കുന്നതിനാൽ പ്രമേഹം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. പ്രമേഹം പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 രണ്ടു തരത്തിലാണുള്ളത് . ടൈപ്പ് 2 ആണ് കൂടുതൽ സാധാരണമായത്.
ഏത് തരാം പ്രമേഹമാണെങ്കിലും അത് ശരീരത്തിലെ ഇൻസുലിന്റെ ഉൽപാദനത്തെ തടയുന്നു. തൽഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് കോശങ്ങളെ നശിപ്പിക്കാനും മറ്റ് രോഗാവസ്ഥകൾ ഉണ്ടാക്കാനും കാരണമാകുന്നു.അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ്റെ കണക്കനുസരിച്ച്, 2018-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ 26.8 ദശലക്ഷം ആളുകൾക്ക് പ്രമേഹ രോഗനിർണയം ഉണ്ടായിരുന്നു. അവരിൽ ഏകദേശം 1.6 ദശലക്ഷം പേർക്ക് ടൈപ്പ് 1 പ്രമേഹമുണ്ട്.വർഷത്തിൽ 7.3 ദശലക്ഷം ആളുകൾക്ക് പ്രമേഹം കൃത്യസമയത്ത് കണ്ടെത്തി ചികിൽസിക്കാൻ കഴിയുന്നില്ല. പ്രമേഹത്തിൻ്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയുക എന്നത് ഏറെ പ്രധാനമാണ്.

പൊതുവായ ലക്ഷണങ്ങൾ എന്തെല്ലാം ?
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളുടെ പൊതുവായ ലക്ഷണങ്ങൾ ഇവയാണ്. ശിശുക്കളിലും ചെറിയ കുട്ടികളിലും കാണപ്പെടുന്നവയാണ് ടൈപ്പ് 1 പ്രമേഹം. ക്ഷീണം, കടുത്ത വിശപ്പ്, എത്ര കഴിച്ചാലും ശരീരത്തിൽ നിന്നും ഭാരം നഷ്ടമാകുക, കാഴ്ച മറയുക, യീസ്റ്റ് അണുബാധ, ശരീരത്തിൽ ചുണങ്ങുകൾ പോലെ പാടുകൾ പ്രത്യക്ഷപ്പെടുക, പെട്ടന്ന് ദേഷ്യം വരിക, അടിക്കടി മൂത്രശങ്ക അനുഭപ്പെടുക, അസ്വസ്ഥത, അല്ലെങ്കിൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ പോലെയുള്ള അസാധാരണമായ പെരുമാറ്റം എന്നിവ കുട്ടികളിലെ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
മുതിർന്നവരിൽ കാണപ്പെടുന്ന ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ഇത്തരത്തിലാണ്.ശരീരഭാരം ക്രമാധീതമായി കുറയുക, കടുത്ത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, കാഴ്ച മങ്ങുക, മുറിവുകളും ചതവുകളും ഉണങ്ങാത്ത അവസ്ഥ എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ
തങ്ങൾക്ക് ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടെന്ന് പരിശോധനയിൽ നിന്ന് മാത്രമാണ് പലരും മനസ്സിലാക്കുന്നത്. പ്രമേഹത്തിന്റെ കാരണമാകുന്ന ജീനുകൾ കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്.
ചർമത്തിലുണ്ടാകുന്ന അണുബാധയും ചൊറിച്ചിലും , കാഴ്ച മങ്ങൽ,ശരീരത്തിൽ ആകെ വേദന അനുഭവപ്പെടുക, മരവിപ്പ്, കൈകാലുകൾക്ക് ബലം നഷ്ടപ്പെടുന്ന പോലുള്ള അവസ്ഥ, ദാഹം, വരണ്ട വായ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ആണ്.
ഇത്രപെട്ടെന്ന് പ്രമേഹബാധ മനസിലാക്കുന്നുവോ അത്രയും വേഗത്തിൽ ഫലപ്രദമായ ചികിത്സ ആരംഭിക്കാനും സങ്കീർണതകൾ ഇല്ലാതാക്കാനും കഴിയും. കൃത്യമായ ചികിത്സ ലഭ്യമാകാത്ത പക്ഷം പ്രമേഹം മൂലം പലവിധ ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിൻ്റെ ശാസ്ത്രീയമായ പേരാണ് ഹൈപ്പർ ഗ്ലൈസീമിയ. പ്രമേഹം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹൈപ്പർ ഗ്ലൈസീമിയ മൂലം ഡയബറ്റിക് കെറ്റോഅസിഡോസിസ് ഉണ്ടാകുന്നു. ശരീരത്തിൽ കെറ്റോണുകൾ എന്ന പദാർത്ഥങ്ങൾ അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. ഇന്ധനത്തിനായി ശരീരം കൊഴുപ്പ് വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന ഒരു ഉപോൽപ്പന്നമാണ് കെറ്റോണുകൾ.ഇതിന്റെ അളവ് ക്രമാധീതമായി കൂടുന്നത് ജീവഹാനിക്ക് ഇടയാക്കും. ശ്വാസം മുട്ടൽ, വരണ്ട വായ,ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ വയറുവേദന, എന്നിവയെല്ലാം ലക്ഷണങ്ങളാണ്.
ദീർഘകാല പ്രമേഹത്തിന്റെ സങ്കീർണതകൾ
ഒരു വ്യക്തിക്ക് ഫലപ്രദമായ ചികിത്സ ലഭിക്കാതെ പ്രമേഹം കാലങ്ങളോളം നീണ്ട് നിൽക്കുകയാണെങ്കിൽ അനുബന്ധ രോഗങ്ങളെന്ന നിലക്ക് ഹൃദ്രോഗം , സ്ട്രോക്ക്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, കാഴ്ച നഷ്ടം,
എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. ചില വ്യക്തികളിൽ യാതൊരുവിധ രോഗലക്ഷണങ്ങളും കൂടാതെ തന്നെ പ്രമേഹബാധയുണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാൽ ഇടക്കൊക്കെ വൈദ്യ പരിശോധന നടത്തുന്ന ഗുണകരമാണ്. ഉയർന്ന ടൈപ്പ് 1 പ്രമേഹം ഉള്ള വ്യക്തിക്ക് ഇൻസുലിൻ ഇൻജക്ഷനുകൾ ആവശ്യമായി വന്നേക്കാം. അതെ സമയം ടൈപ്പ് 2 പ്രമേഹമുള്ള ഒരു വ്യക്തിക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായി ഡയറ്റും ഇൻസുലിൻ മരുന്നുകളും വേണ്ടി വരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
