Latest Updates
-
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
ജീവിന്റെ തുടിപ്പിന് കരുത്തേകാം; ഹൃദയാരോഗ്യം കാക്കുന്ന 10 ഭക്ഷണങ്ങള്‍
ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍. ഓരോ വര്‍ഷവും ഈ രോഗം മൂലം ദശലക്ഷക്കണക്കിന് ജീവന് നഷ്ടപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം ഓരോ വര്‍ഷവും ഏകദേശം 17.9 ദശലക്ഷം ജീവന് നഷ്ടപ്പെടുന്നു. അതിനാല്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാന്‍ ഓരോരുത്തരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് വളരെ പ്രധാനമാണ്. ഹൃദ്രോഗം എന്നത് സാധാരണയായി ധമനികള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് തലച്ചോറ്, ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ തുടങ്ങിയ അവയവങ്ങളെയും ബാധിക്കുന്നു.
കൊറോണറി ഹൃദ്രോഗം മരണങ്ങള്, ഹൃദയസ്തംഭനം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുന്നു. ഹൃദയത്തിന്റെ ആരോഗ്യം വഷളാക്കുന്നതില്‍ നിങ്ങളുടെ ജീവിതശൈലിയും ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണക്രമം, ഉറക്കം, നിങ്ങളുടെ ശീലങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ ഹൃദയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഈ ലേഖനത്തില്‍, നിങ്ങളുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ദിവസവും കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് വായിച്ചറിയാം.

ഒലിവ് ഓയില്‍
ഒലീവ് എണ്ണ കൊഴുപ്പിന്റെ നല്ല ഉറവിടമാണ്. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ ധാരാളമുണ്ട്. നിങ്ങളുടെ രക്തക്കുഴലുകള്‍ സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. ഒലീവ് ഓയില്‍ ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഫലപ്രദമാണ്.
ധാന്യങ്ങള്‍
ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന നാരുകളും മറ്റ് പോഷകങ്ങളും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.
പയര്‍വര്‍ഗ്ഗങ്ങള്‍
ബീന്‍സ്, കടല, ചെറുപയര്‍, പയര്‍ തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്സിഡന്റ് പോളിഫെനോളുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു, ഇവയെല്ലാം ഹൃദയത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
തക്കാളി
ശക്തമായ ആന്റിഓക്സിഡന്റ് ഫലങ്ങളുള്ള പ്രകൃതിദത്ത സസ്യ പിഗ്മെന്റായ ലൈക്കോപീന്‍ ധാരാളമായി തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. അപകടകരമായ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാന്‍ ഇതിലെ ആന്റിഓക്സിഡന്റുകള്‍ പ്രവര്‍ത്തിക്കുന്നു. ലൈക്കോപീന്‍ കുറവ് ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വെളുത്തുള്ളി
കാലങ്ങളായി പല രോഗങ്ങള്‍ക്കുമുള്ള വീട്ടു ചികിത്സയായി വെളുത്തുള്ളി ഉപയോഗിക്കുന്നു. സമീപകാല പഠനങ്ങള്‍ വെളുത്തുള്ളിയുടെ പ്രധാന ചികിത്സാ ഫലങ്ങളെ പിന്തുണയ്ക്കുകയും അത് ഹൃദയാരോഗ്യത്തിന് പോലും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന പദാര്‍ത്ഥം ഹൃദയത്തിന് നല്ലതാണെന്ന് പറയുന്നു.
ചണ, ചിയ വിത്തുകള്‍
ആല്‍ഫ-ലിനോലെനിക് ആസിഡ് ഉള്‍പ്പെടെയുള്ള സസ്യങ്ങളില്‍ നിന്നുള്ള ഒമേഗ -3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ് ചിയ, ചണ വിത്തുകള്‍. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ക്ക് ട്രൈഗ്ലിസറൈഡ്, എല്‍ഡിഎല്‍, മൊത്തം കൊളസ്ട്രോള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നതുള്‍പ്പെടെ വിവിധ പോസിറ്റീവ് ഗുണങ്ങളുണ്ട്. കൂടാതെ ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ധമനികളില്‍ ഫാറ്റി പ്ലാക്കുകളുടെ വികസനം കുറയ്ക്കുകയും ചെയ്യുന്നു.
സാല്‍മണ്‍
ഒമേഗ 3 സമ്പുഷ്ടമായതിനാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമമായ ഭക്ഷണമാണ് സാല്‍മണ്‍. ഒമേഗ -3 എന്ന് വിളിക്കപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അവ വീക്കം കുറയ്ക്കുകയും ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുകയും ചെയ്യും. ആഴ്ചയില്‍ രണ്ട് തവണ സാല്‍മണ്‍ അല്ലെങ്കില്‍ മറ്റ് എണ്ണമയമുള്ള മത്സ്യം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
വാല്‍നട്ട്
ദിവസേന കുറച്ച് വാല്‍നട്ട് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ഹൃദയത്തിലെ ധമനികളുടെ വീക്കത്തില്‍ നിന്നും സംരക്ഷിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, പ്ലാന്റ് സ്റ്റിറോളുകള്‍, നാരുകള്‍ എന്നിവയെല്ലാം വാല്‍നട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഓട്സ്
ഓട്സിലെ നാരുകള്‍ എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു. നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.
പച്ച പച്ചക്കറികള്‍
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ് പച്ച ഇലക്കറികള്‍. ചീര, കെയ്ല്‍, കോളാര്‍ഡ് ഗ്രീന്‍സ് തുടങ്ങിയവ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ കെ യുടെ മികച്ച ഉറവിടമാണ് അവ. ഇത് നിങ്ങളുടെ ധമനികളെ സംരക്ഷിക്കാനും ആരോഗ്യകരമായ രക്തം കട്ടപിടിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, അവയില്‍ ധാരാളം ഡയറ്ററി നൈട്രേറ്റുകള്‍ ഉള്‍പ്പെടുന്നു. അവ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ധമനികളിലെ കാഠിന്യം കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ ലൈനിംഗ് കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
സിട്രസ് പഴങ്ങള്‍
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി എന്നിവയില്‍ അടങ്ങിയിരിക്കുന്ന അവശ്യ പോഷകങ്ങള്‍ ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഹൃദ്രോഗത്തിന്റെ തുടക്കത്തിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും തടയാന്‍ സിട്രസ് പഴങ്ങളില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍ക്ക് കരുത്തുണ്ട്. സിട്രസ് പഴങ്ങള്‍ കഴിക്കുന്നതിലൂടെ ഹൃദ്രോഗസാധ്യത ഘടകങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications