Latest Updates
-
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും
മഞ്ഞപ്പല്ലിന് വിട നല്‍കാം, തൂവെള്ള പല്ല് സ്വന്തമാക്കാം; ആയുര്‍വേദത്തിലുണ്ട് പരിഹാര വഴികള്‍
Health Tips: ആയുര്‍വേദത്തില്‍ നിങ്ങളുടെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്. ഇന്ന് നമ്മള് സംസാരിക്കുന്നത് നിങ്ങളുടെ മുഖത്തിന്റെ സൗന്ദര്യത്തെക്കുറിച്ചോ മുടിയുടെ പ്രശ്നങ്ങളെക്കുറിച്ചോ അല്ല. ഇന്ന് നമ്മള് സംസാരിക്കുന്നത് നിങ്ങളുടെ മനോഹരമായ പുഞ്ചിരിയെക്കുറിച്ചാണ്. അതെ, നിങ്ങളുടെ പല്ലിന്റെ മഞ്ഞനിറം കാരണം നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് മുന്നില്‍ വായ തുറന്ന് ചിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതിനുള്ള പ്രതിവിധികള്‍ ആയുര്‍വേദത്തിലുണ്ട്. ഈ ആയുര്‍വേദ പ്രതിവിധികള്‍ നിങ്ങളുടെ പല്ലുകള്‍ മനോഹരമാക്കാനും തിളക്കം നിലനിര്‍ത്താനും സഹായിക്കും.

തുളസിയില
തുളസിയിലകള്‍ ഉണക്കിയെടുത്ത് നന്നായി പൊടിച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. തുളസിപ്പൊടി നിങ്ങള്‍ക്ക് നേരിട്ട് വിരലുപയോഗിച്ചോ നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന പേസ്റ്റില്‍ ചേര്‍ത്തോ പല്ല് തേക്കാവുന്നതാണ്.
ഓറഞ്ച് തൊലി
പല്ല് വെളുപ്പിക്കാനായി നിങ്ങള്‍ക്ക് ഓറഞ്ചിന്റെ തൊലി ഉപയോഗിക്കാം. ഓറഞ്ച് തൊലിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കും. ഒരു ഓറഞ്ചിന്റെ തൊലി എടുത്ത് പല്ലില്‍ മഞ്ഞ നിറമുള്ള ഭാഗത്ത് തേയ്ക്കുക. ഇതിലെ നീര് അഞ്ച് മിനിറ്റ് നേരം പല്ലില്‍ തന്നെ നിര്‍ത്തുക. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പല്ലിന്റെ മഞ്ഞനിറം മാറ്റാന്‍ ഉപകരിക്കും.
നാരങ്ങനീര്
നാരങ്ങ നീരില്‍ ഒരു ടീസ്പൂണ്‍ വെള്ളം കലര്‍ത്തി ഇതുപയോഗിച്ച് പല്ല് ബ്രഷ് ചെയ്യുക. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് കഴുകിയതിന് ശേഷം പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുക. നാരങ്ങനീരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാതെ ഉപയോഗിക്കരുത്. അല്ലാത്തപക്ഷം ഇതിലെ ശക്തിയുള്ള ആസിഡ് പല്ലിലെ ഇനാമലിനും കാല്‍സ്യത്തിനും കേട് വരുത്തും. പല്ലിന്റെ വെണ്മയ്ക്കും ഇനാമലിന്റെ സംരക്ഷണത്തിനുമായി ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുക.
ബേക്കിംഗ് സോഡ
നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേച്ച് ചൂട് വെള്ളം ഉപയോഗിച്ച് വായ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പല്ലുകളെ നിങ്ങള്‍ക്ക് മികച്ചതാക്കാവുന്നതാണ്. ബേക്കിംഗ് സോഡയും ടൂത്ത്പേസ്റ്റും യോജിപ്പിക്കുമ്പോള്‍ അതിലേക്ക് കുറച്ച് നാരങ്ങാ നീര് വിനാഗിരി എന്നിവ ചേര്‍ക്കുന്നതും ഗുണം നല്‍കും. ഇവ അധികാമാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ഉപ്പ്
1 ടീസ്പൂണ്‍ ഉപ്പ് നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ചേര്‍ക്കുക. അതിനുശേഷം നിങ്ങള്‍ സാധാരണയായി ചെയ്യുന്നതുപോലെ ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കുക. പല്ലുകളുടെ നിറത്തനും ആരോഗ്യത്തിനും ഉപ്പ് വളരെ നല്ല ഘടകമാണ്. ഉപ്പ് നിങ്ങളുടെ പല്ലുകളുടെ നഷ്ടപ്പെട്ട ധാതുസമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ പല്ലുകളെ ശുദ്ധീകരിക്കുകയും വെളുത്ത നിറം നല്‍കുകയും ചെയ്യുന്നു.
ഉമിക്കരി
1 ടീസ്പൂണ്‍ ഉമിക്കരി പൊടിച്ചത് എടുത്ത് ടൂത്ത് പേസ്റ്റില്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കുക. പല്ലുകളില്‍ മാറ്റങ്ങള്‍ കാണുന്നത് വരെ ദിവസവും രണ്ട് നേരം ഇത് ചെയ്യുക.
ആര്യവേപ്പ്
3 മുതല്‍ 4 വരെ തുള്ളി ആര്യവേപ്പ് ഓയില്‍ എടുത്ത് ടൂത്ത് പേസ്റ്റില്‍ കലര്‍ത്തുക. ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കുക. ദിവസേന രണ്ടുതവണ ഇത്തരത്തില്‍ ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ സാധാരണ ടൂത്ത് പേസ്റ്റിനെക്കാള് മികച്ച ഫലങ്ങള്‍ ലഭിക്കുക. ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്ന സസ്യമാണ് വേപ്പ്. ഇവയിലെ ഔഷധഗുണങ്ങള്‍ പല്ലിന്റെ പ്രശ്നങ്ങള്‍ നീക്കാന്‍ സഹായിക്കുന്നു.
ഓയില്‍ പുള്ളിംഗ്
മോണയില്‍ നിന്നും പല്ലുകളില്‍ നിന്നും സൂക്ഷ്മാണുക്കളെ നീക്കം ചെയ്യാനും വായ അള്‍സര്‍ ഒഴിവാക്കാനും ഓയില്‍ പുള്ളിംഗ് സഹായിക്കുന്നു. എള്ള് അല്ലെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് 15-20 മിനുട്ട് നേരം വായില്‍ കവിള് കൊള്ളുക. ഇത് വായയുടെ പേശികള്‍ക്ക് വ്യായാമം നല്‍കുകയും അതുവഴി അവയെ ശക്തിപ്പെടുത്തുകയും ടോണ്‍ ചെയ്യുകയും ചെയ്യുന്നു.
പാല്
ആപ്പിള്‍, കാരറ്റ്, സെലറി എന്നിവ പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ ഇനാമലിന് ദോഷം വരുത്താതെ നിങ്ങളുടെ പല്ലുകളെ സംരക്ഷിക്കുന്നു. പി.എച്ച് അളവ് വര്‍ദ്ധിപ്പിക്കുകയും പല്ലിന്റെ ഇനാമലിനെ ധാതുവല്ക്കരിക്കുകയും ചെയ്യാനായി ധാരാളം പാല് അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ കഴിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications