Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കറിവേപ്പില ശക്തി: വലിച്ചെറിയല്ലേ, അയേണ്‍ സമ്പുഷ്ടമായ ഈ സൂപ്പര്ഫുഡിനെ
കറിവേപ്പില നമ്മുടെ കറികളിലെ ഒഴിച്ചുകൂടാനാകാത്ത സംഗതിയാണ്. കറിവേപ്പിലയിട്ട് കടുക് പൊട്ടിച്ചാലേ നമ്മുടെ കറികള്‍ക്ക് പൂര്‍ണ്ണത വരികയുള്ളു. പക്ഷേ, കേവലം രുചി കൂട്ടുന്നതിനേക്കാള്‍ അതിന്റെ പോഷകമൂല്യം പലരും അറിയുന്നില്ല. ആവശ്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ വലിച്ചെറിയുക എന്ന ചൊല്ല് പോലെ കറിയിലെ കറിവേപ്പിലയെ സൗകര്യപൂര്‍വ്വം പ്ലേറ്റിന്റെ ഒരു മൂലയിലേക്ക് തട്ടരുത്. കാരണം ഈ ഇലകളില്‍ ഇരുമ്പും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, അതുകൊണ്ട് കറിവേപ്പില ഒരു സൂപ്പര്‍ഫുഡ് ആണ്.

ആന്റ്ഓക്സിഡന്റ് കലവറ
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ കറിവേപ്പില ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാന്‍ സഹായിക്കുന്നു. അവയില്‍ വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്നു. കറിവേപ്പില പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
ആയുര്‍വേദം പോലുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍, കറിവേപ്പിലയുടെ ഔഷധ ഗുണങ്ങള്‍ എടുത്തുപറയുന്നുണ്ട്. പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങി വിവിധ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഇവ ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്നാണ് വിശ്വാസം.
കടുകിനൊപ്പം വറുത്തിടുന്നതിന് പുറമേ, കറികളിലോ സൂപ്പുകളിലോ സ്മൂത്തികളിലോ കറിവേപ്പില ചേര്‍ക്കാം. ഇലകള്‍ ഉണക്കി പൊടിച്ചും കറികളില്‍ ചേര്‍ത്തും ഉപയോഗിക്കാം.
അടുത്ത തവണ പാചകം ചെയ്യുമ്പോള്‍, കുറച്ച് കറിവേപ്പില ചേര്‍ക്കാന്‍ മറക്കരുത്. അവ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ പോഷകങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ ജീവിതശൈലിക്ക് ഈ സൂപ്പര്‍ഫുഡ് ശീലമാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
