Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഇനി ശ്രദ്ധിക്കണം.. ശരീരഭാരം ഇരട്ടിയാക്കും ഉച്ചഭക്ഷണത്തിലെ ഇത്തരം അബദ്ധങ്ങൾ
Health Tips: അമിതഭാരം ഏതൊരു വ്യക്തിയുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഒരിക്കൽ ശരീരഭാരം വർധിച്ചാൽ ഏറെ പണിപ്പെട്ടു മാത്രമേ അതിനെ നിയന്ത്രണ വിധേയമാക്കാൻ സാധിക്കൂ.എന്നാൽ ഡയറ്റിന്റെ പേരിൽ കാണിക്കുന്ന ചില മണ്ടത്തരങ്ങൾ ശരീരഭാരം വർധിപ്പിക്കാൻ ഇടയാക്കും.
വണ്ണം കുറയുന്നതിന് വേണ്ടി ഭക്ഷണം പാടെ ഉപേക്ഷിച്ചാൽ ശരീരത്തിന് പ്രവർത്തിക്കുന്നതിനാവശ്യമായ പോഷകങ്ങളും ഊർജവും ലഭിക്കാത്ത അവസ്ഥയുണ്ടാകും. പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ആളുകൾ ഉച്ചഭക്ഷണം ഉപേക്ഷിക്കുന്ന രീതി കണ്ടു വരുന്നുണ്ട്. ഇത് അപകടമാണ്. ഉച്ചഭക്ഷണത്തിലെ അനാരോഗ്യകരമായ ശീലങ്ങൾ വണ്ണം വർധിക്കുന്നതിന് ഇടയാക്കും.അവ ഏതെല്ലാമാണെന്ന് നോക്കാം.

അസന്തുലിതമായ രീതിയിൽ ഉച്ചഭക്ഷണം കഴിക്കുന്നത്
ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനം എടുത്താൽ ഭക്ഷണം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അത് തോന്നിയ പോലെയാകരുത്. ശരീരത്തിന്റെ ശരിയായ പ്രവർത്തിണത്തിനു വേണ്ട നാരുകൾ, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ എന്നിവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തണം. . ഇത് ഊർജനില നിലനിർത്താനായി സഹായിക്കും. ഉച്ചഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരത്തിന് പ്രവർത്തിക്കുന്നതിനായി ഏറ്റവും കൂടുതൽ ഊർജം വേണ്ട സമയത്ത് അത് ലഭിക്കാതെ പോകുന്നു. കൂടാതെ, ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിൻ്റെ ഉപാപചയ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇത് ദഹനപ്രകൃയ മന്ദഗതിയിലാക്കി , അമിതവണ്ണത്തിന് കാരണമാകുന്നു.
ധാരാളം മസാലകൾ കഴിക്കുന്നത്
ഭക്ഷണത്തോടൊപ്പം പലതരം സോസുകളോ ഡിപ്പുകളോ ചേർക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ശരീരഭാരം കുറയ്ക്കാനുള്ള സാധ്യത കുറവാണ്. കഴിക്കുന്ന മസാലകൾ അതിനു തടസ്സമായി മാറിയേക്കാം. സോസുകളും സാലഡ് ഡ്രെസ്സിംഗുകളും, പ്രത്യേകിച്ച് ക്രീം നിറമുള്ളവയും ചീസ് ചേരുവയായിയുള്ളവയും ആവശ്യമായ ദൈനംദിന കലോറിയുടെ ഇരട്ടിയാണ് ശരീരത്തിലേക്ക് എത്തിക്കുന്നത്.
വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക
വിശപ്പനുഭവപ്പെടാതെ ഭക്ഷണം കഴിക്കുന്നതും ഭക്ഷണം പാഴാക്കണ്ട എന്ന് കരുതിക്കഴിക്കുന്ന്തും ശരിയായ കാര്യമല്ല. വിശപ്പ് അനുഭവപ്പെടുമ്പോൾ ശരിയായ അളവിൽ മസാലകൾ, കൊഴുപ്പ് എന്നിവ ധാരാളമായി അടങ്ങാത്ത ഭക്ഷണം കഴിക്കുക എന്നതാണ് ഉത്തമം.ഉച്ചഭക്ഷണം ഫാസ്റ്റ് ഫുഡ് , ജങ്ക് ഫുഡ് എന്നിവയുടെ രൂപത്തിൽ കഴിക്കുന്നതും അപകടമാണ്. അവയിൽ കൊഴുപ്പ്, അഡിറ്റീവ് കെമിക്കൽസ്, അമിതമായ പഞ്ചസാര എന്നിവയും കൂടുതലായിരിക്കും, ഇത് ശരീരഭാരം ഇരട്ടിയാക്കും.
നോൺ വെജ് മാത്രം കഴിക്കുന്നത്
നോൺ വെജ് ഭക്ഷണം മാത്രം കഴിക്കുക, റെഡ് മീറ്റ് കൂടുതലായി കഴിക്കുക, അത് പോലെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ശീലമാക്കുക എന്നിവയെല്ലാം അനാരോഗ്യകരമായ കാര്യങ്ങളാണ്.ഇത്തരം ഭക്ഷണങ്ങൾ കഴിക്കരുത് എന്നല്ല അർത്ഥം. ഒരു പരിധി സ്വയം നിശ്ചയിച്ചു മാത്രം കഴിക്കുക. ഓരോ താണവയും കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ് , കലോറി എന്നിവ ഉറപ്പാക്കി മാത്രം ഭക്ഷണം കഴിക്കുക.
കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നമ്മുടെ ശരീരത്തിന് ആവശ്യമായ ഇന്ധനം നൽകുന്ന അവശ്യ പോഷകങ്ങളാണ്. അതിനാൽ കഴിക്കുന്ന ഓരോ ഭക്ഷണവും ഇത്തരം പോഷകങ്ങളുടെ കാലവറയാകാൻ ശ്രദ്ധിക്കണം. സമാനമായ രീതിയിൽ ഒരു വ്യക്തി ഭക്ഷണം കഴിക്കുന്ന മാനസികാവസ്ഥയും ഏറെ പ്രധാനമാണ്. മാനസികമായ സമ്മർദ്ദം അനുഭവിക്കുന്ന അവസ്ഥയിൽ ഭക്ഷണത്തിന്റെ അളവ് കൂടുതലായിരിക്കും.സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള പ്രവണത ഈ സമയത്ത് കൂടുതലായിരിക്കും.
അതിനാൽ ശരീരം പോലെ തന്നെ മനസിനെയും പാകപ്പെടുത്തുന്ന വ്യായാമമുറകൾ ശീലമാക്കുക. സമീകൃതാഹാരം നാരുകൾ, പ്രോബയോട്ടിക്‌സ് എന്നിവയാൽ സമ്പന്നമാണ് അത്തരം ഭക്ഷണങ്ങൾ ശീലമാക്കുക. ശരിയായ ഭക്ഷണരീതി ഉറക്കം, ദഹനം എന്നിവയെ ബാധിക്കുന്നു.ഇത് ഭരണിയന്ത്രണത്തെ സഹായിക്കുന്ന ഘടകങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications