Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇരിക്കുമ്പോഴും കിടക്കുമ്പോഴും പിന്‍ഭാഗത്ത് വേദനയും മരവിപ്പും, കാരണമെന്ത്, ശ്രദ്ധിക്കേണ്ടത് എപ്പോള്‍
കണ്‍വെട്ടത്ത് അല്ല എന്നതുകൊണ്ട് പലപ്പോഴും മതിയായ ശ്രദ്ധ ലഭിക്കാതെ പോകുന്ന ഭാഗമാണ് പിന്‍ഭാഗം. പക്ഷേ അവിടെ എന്തെങ്കിലും വേദനകളോ അസ്വസ്ഥതകളോ ഉണ്ടായാല്‍ നമ്മുടെ നടപ്പിനെയും ഇരിപ്പിനെയും കിടപ്പിനെയുമെല്ലാം അത് സാരമായി ബാധിക്കും. പല കാരണങ്ങള്‍ കൊണ്ട് ആളുകളില്‍ പിന്‍ഭാഗം വേദനിക്കാറുണ്ട്. ചിലപ്പോള്‍ ഒരു വശം മാത്രമായിരിക്കും വേദനിക്കുക. മറ്റുചിലപ്പോള്‍ രണ്ടുവശവും വേദനിക്കും. എന്താണ് ഈ വേദനകളുടെ കാരണങ്ങള്‍ എന്ന് പരിശോധിക്കാം.

പിന്‍ഭാഗത്തെ വേദന ലക്ഷണങ്ങള്‍
കൊഴുപ്പും ഗ്ലൂട്ടീല് പേശികളും കൊണ്ടാണ് പിന്‍ഭാഗം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. നിസ്സാരമായ പേശീവലിവുകള്‍ മുതല്‍ അണുബാധ വരെ ഈ ഭാഗത്ത് ഉണ്ടാകാം. അവ കാരണം വേദനയും മരവിപ്പും ചലനത്തില്‍ ബുദ്ധിമുട്ടും അനുഭവപ്പെടാം. സാരമായ പ്രശ്നം അല്ലെങ്കിലും ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ ഏറെക്കാലം അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുന്നതാണ് ഉചിതം.
കാലില്‍ മരവിപ്പോ ബലക്ഷയമോ
മലമൂത്രവിസര്‍ജ്ജനം നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ട്
ഉണങ്ങാത്ത മുറിവ്
സൂചി കുത്തുന്ന വേദന
കടുത്ത പനി
നടുക്കുമ്പോള്‍ മാത്രം വേദന
പിന്‍ഭാഗത്ത് വേദന വരാനുള്ള പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം
ചതവ്
സാധാരണഗതിയില്‍ പിന്‍ഭാഗത്തെ വേദനയുടെ പ്രധാന ഉത്തരവാദി ചതവായിരിക്കും. പിന്‍ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള പരുക്ക് സംഭവിക്കുമ്പോഴാണ് ചതവ് ഉണ്ടാകുക. ചതവ് സംഭവിച്ച സ്ഥലത്ത് നിറവ്യത്യാസം, കല്ലിപ്പ്, നീര്, മാര്‍ദ്ദവം എന്നിവ അനുഭവപ്പെടാം. പരുക്ക് സംഭവിച്ച രക്തക്കുഴലുകളിലെ രക്തം ത്വക്കിനടിയില്‍ കെട്ടിക്കിടക്കുന്നത് കൊണ്ടാണ് ചതവ് ഉണ്ടാകുന്നത്.
പേശീവലിവ്
ഗ്ലൂട്ടിയസ്, മെഡിയസ്, ഗ്ലൂട്ടിയസ് മിനിമസ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള പേശികളാണ് പിന്‍ഭാഗത്ത് ഉള്ളത്. ദൈനംദിന പ്രവൃത്തികളോ വാംഅപ്പ് ചെയ്യാതെയുള്ള വ്യായാമമോ കാരണം പേശികള്‍ അമിതമായി വലിയുന്നത് കൊണ്ട് ഇവയില്‍ ഏതെങ്കിലും വലിയുകയും പൊട്ടുകയും ചെയ്യാം. അങ്ങനെ സംഭവിച്ചാല്‍ നീരും, ആ ഭാഗത്ത് മാര്‍ദ്ദവം, മരവിപ്പ്, അനക്കാന്‍ കഴിയാതിരിക്കുക എന്നിവയുണ്ടാകാം.
സയാറ്റിക്ക
സയാറ്റിക്ക ഒരു അസുഖമല്ല, ലക്ഷണമാണ്. കടുത്ത, കുത്തിനോവിപ്പിക്കുന്നത് പോലെയുള്ള വേദന പിന്‍ഭാഗത്തും സയാറ്റിക്ക നാഡിയിലും അനുഭവപ്പെടാം. നടുവിന്റെ താഴ്ഭാഗത്ത് നിന്നും പിന്‍ഭാഗത്തേക്കും അവിടെ നിന്ന് കാലുകളിലേക്കും ഈ വേദന പടരാം. വേദന ഉള്ള ഭാഗത്ത് മരവിപ്പും വിറലയും അനുഭവപ്പെടാറുണ്ട്. നട്ടെല്ലിലെ തകരാറ്, സയാറ്റിക്ക നാഡിക്ക് മേല്‍ നട്ടെല്ലില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകുന്നത്. എന്നിവ സയാറ്റിക്കയ്ക്ക് കാരണമാകുന്നു. 40-50 വയസ് ആയലവരിലാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത്. മിക്കയാളുകളിലും ഈ പ്ര്ശ്നം ഉണ്ടാകാറുണ്ടെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബര്‍സിറ്റിസ്
എല്ലുകളെ സംരക്ഷണകവചം പോലെ പൊതിഞ്ഞിരിക്കുന്ന ബര്‍സെ എന്ന ദ്രവസഞ്ചികളില് നീര്‍ക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണ് ബര്‍സിറ്റിസ്. ഇത് വളരെ സാധാരണമായ ഒന്നാണ്. കഴുത്ത്, ഇടുപ്പ്, കൈകാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ ഇത് അനുഭവപ്പെടാം. പിന്‍ഭാഗത്തും ഇസ്കിയല് ബര്‍സ ഉണ്ട്. ഇവയ്ക്ക് വരുന്ന ബര്സിറ്റിസും വേദനയുണ്ടാക്കാം. കിടക്കുമ്പോഴോം ഇരിക്കുമ്പോഴും വേദന, പിന്‍ഭാഗത്ത് നിന്നും തുടയിലേക്ക് നീങ്ങുന്ന വേദന, നീര്, തടിപ്പ് എന്നിവയും ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. ഏറെനേരം ഇരിക്കുന്നത് കൊണ്ട്, പ്രത്യേകിച്ച് കാഠിന്യമുള്ള സ്ഥലങ്ങളില്‍ ഇരിക്കുന്നത് കൊണ്ട് ഇത് ഉണ്ടാകാം. വീവേഴ്സ് ബോട്ടം, ടൈലേഴ്സ് സീറ്റ് എന്നും ഈ അവസ്ഥ അറിയപ്പെടാറുണ്ട്.
സാധാരണഗതിയില്‍ പിന്‍ഭാഗത്ത് വേദന വരാനുള്ള പ്രധാനകാരണങ്ങള്‍ ഇവയാണ്. ഇവയല്ലാതെ പിരിഫോര്‍മിസ് സിന്‍ഡ്രം അടക്കം മറ്റുപല കാരണങ്ങള്‍ കൊണ്ടും പിന്‍ഭാഗത്ത് വേദനയുണ്ടാകാം. വേദന തുടരുകയാണെങ്കില്‍ ഡോക്ടറെ കണ്ട് കാരണമറിഞ്ഞ് പ്രതിവിധി കണ്ടെത്തണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications