Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കത്തുന്ന വേനലില് കണ്ണ് സംരക്ഷിക്കാന് സണ്ഗ്ളാസ് മാത്രം പോരാ! ഇതാ 5 വഴികള്
മുന്വര്ഷങ്ങളിലൊന്നും ഇല്ലാത്ത വിധത്തില് വേനല് കനക്കുകയാണ്. കേരളത്തിലെ ഏഴോളം ജില്ലകളില് വേനല്ചൂട് 40 ഡിഗ്രി സെല്ഷ്യസിനോടടുത്തു കഴിഞ്ഞു. ഇടക്ക് ആശ്വാസമായി മഴ പെയ്തെങ്കിലും ചൂട് മേലോട്ട് തന്നെ കുതിക്കുകയാണ്. ഈ അവസ്ഥയില് ശരീരത്തിനും സൗന്ദര്യത്തിനും സംരക്ഷണം നല്കുക എന്നത് ഏറെ പ്രാധാന്യമര്ഹിക്കുന്ന കാര്യമാണ്. ഇതില് തന്നെ കണ്ണുകളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കടുത്ത ചൂട് ഏല്പ്പിക്കുന്ന ആഘാതം, അമിതമായ പൊടിപടലങ്ങളുമായുള്ള സമ്പര്ക്കം എന്നിവ കണ്ണുകളുടെ സ്നിഗ്ധത നഷ്ടപ്പെടുത്തി കണ്ണുകള്ക്ക് പലവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഈ കനത്ത വേനലില് കണ്ണുകളെ സംരക്ഷിക്കാന് സണ്ഗ്ളാസ് മാത്രം പോരാ. കണ്ണുകളെ വേനല് ചൂടില് നിന്നും രക്ഷിക്കാന് ഇതാ 5 വഴികള്

അള്ട്രാവയലറ്റ് രശ്മികളെ അകറ്റാം
അള്ട്രാവയലറ്റ് രശ്മികളാണ് വേനല്ച്ചൂടില് കണ്ണുകളുടെ പ്രധാന വില്ലന്. നേരിട്ട് അള്ട്രാവയലറ്റ് രശ്മികള് കണ്ണില് എത്തുന്നത് തടയണം. മധ്യാഹ്ന സൂര്യപ്രകാശം ഒഴിവാക്കുക. സൂര്യന്റെ പ്രഭാവവും അള്ട്രാവയലറ്റ് വികിരണ എക്സ്പോഷറും അതിന്റെ ഉച്ചസ്ഥായിയില് ആയിരിക്കുമ്പോള്, സൂര്യപ്രകാശം ഒഴിവാക്കാന് പകലിന്റെ മധ്യത്തില് കഴിയുന്നത്ര വീടിനുള്ളില് തന്നെ തുടരുക.
സണ്ഗ്ളാസ് ധരിക്കുക
കണ്ണുകളുടെ സംരക്ഷണത്തിനായി യുവി ഗാര്ഡോട് കൂടിയ പ്ളെയിന് ഗ്ലാസുകള്, സണ്ഗ്ളാസ് എന്നിവ ധരിക്കാം. ഏതൊരു അവസ്ഥയിലും ഇത് ഉറപ്പാക്കുക .നീന്തല് കുളങ്ങളിലേക്ക് പോകുമ്പോള് നീന്തല് കണ്ണട ധരിക്കുക. അതല്ലെങ്കില് കണ്ജങ്ക്റ്റിവിറ്റിസ് പിടിപെടാനുള്ള സാധ്യത ഏറെയാണ്. പൊടി പോലുള്ള എന്തെങ്കിലും കണ്ണില് നിന്നും ഒഴിവാക്കാനായിട്ടല്ലാതെ നേരിട്ട് കണ്ണുകളിലേക്ക് വെള്ളം തെറിപ്പിക്കരുത്. ഇത് കണ്ണുകളെ സംരക്ഷിക്കുന്ന കണ്ണിലെ കണ്ണുനീര് പ്രതലത്തിന് കേടുവരുത്തിയേക്കാം.
കണ്ണിന്റെ ശുചിത്വം പാലിക്കുക
പുറത്ത് നിന്നും വീട്ടിലേക്ക് എത്തിയാലുടന് കൈകളും മുഖവും ശരിയായി കഴുകുക. ഇതിലൂടെ പൊടിയോ അഴുക്കോ കണ്ണുകളില് ഉണ്ടെങ്കില് ഒഴിവാക്കാം. കണ്ണുകളില് പൊടി അടിഞ്ഞു കൂടുന്നത് അവ അലര്ജിക്കും അണുബാധയ്ക്കും കാരണമാകും. ഈ രീതി വ്യക്തി ജീവിതത്തിന്റെ ഭാഗമാക്കുക
കൂളിംഗ് എഫക്റ്റിനായി കുക്കുമ്പര്
കണ്ണുകള് വിശ്രമിക്കാനും തണുപ്പിക്കാനും നിങ്ങളുടെ ഓരോ കണ്ണുകളിലും വെള്ളരിക്ക ഒരു കഷ്ണം വയ്ക്കാം. ഇത് ഏറെ ആരോധ്യകരമായ ഒരു കാര്യമാണ്. കണ്ണിനു ചുറ്റും കറുപ്പ് നിറം വ്യാപിക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും . മാത്രമല്ല, കണ്ണുകളെ പുനരുജ്ജീവിപ്പിക്കാന് സഹായിക്കുന്ന ഒന്നാണ് 6 മുതല് 8 മണിക്കൂര് വരെ ഉറങ്ങുക എന്നത്.
ഡയറ്റില് പച്ചക്കറികള്, പഴങ്ങള് എന്നിവ നിര്ബന്ധം
പച്ച പച്ചക്കറികള്, കാരറ്റ്, പരിപ്പ്, കരള്, പഴങ്ങള് എന്നിവ ഭക്ഷണത്തില് ചേര്ക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും തണുപ്പ് ലഭിക്കുന്നതിനും ഗുണകരമാണ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
