Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
പഴങ്ങളിലെ മധുരവും ഷുഗറിന്റെ വില്ലന്‍: പക്ഷേ ബ്രേക്ക്ഫാസ്റ്റ് ഇതെങ്കില്‍ ഷുഗര്‍ കുറക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. പലപ്പോഴും പ്രമേഹത്തിന്റെ കാര്യത്തില്‍ നമ്മള് വരുത്തുന്ന ചില തെറ്റുകളാണ് ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. കഴിക്കുന്ന ഭക്ഷണം, പഴങ്ങള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം തന്നെ നിങ്ങളില്‍ പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും അമിതമായ പഞ്ചസാരയുടെ അളവ് പ്രമേഹത്തെ മാത്രമല്ല ഹൃദ്രോഗത്തിനും വിട്ടുമാറാത്ത വീക്കത്തിനും കാരണമാകുന്നു. അത് മാത്രമല്ല ചര്‍മ്മം, കരള്‍, സന്ധികള്‍ എന്നിവയിലെല്ലാം തന്നെ പ്രശ്നങ്ങളുണ്ടാക്കുന്നു.
പലപ്പോഴും അമിത പഞ്ചസാര നമ്മുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തേയും ബാധിക്കുന്നു. എന്നാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. എന്നാല്‍ ബ്രേക്ക്ഫാസ്റ്റിന് വേണ്ടി പലപ്പോഴും ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അത് നിങ്ങളുടെ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഏതൊക്കെ പഴങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം.

അവോക്കാഡോ
ആരോഗ്യത്തിന്റെ കാര്യത്തില്‍ ആവൊക്കാഡോ വളരെയധികം സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ഇ തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് ആവോക്കാഡോ എന്നതില്‍ സംശയം വേണ്ട. ഇത് അല്‍ഷിമേഴ്സ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു. അത്രയധികം ഗുണങ്ങള്‍ നിലനില്‍ക്കുന്ന ഒന്നാണ് ആവൊക്കോഡോ എന്നതില്‍ സംശയം വേണ്ട. സ്ഥിരമായി ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പീച്ച്
ആരോഗ്യത്തിന് പീച്ച് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് പഞ്ചസാര കുറവുള്ള പഴമാണ്. ഹൃദയാരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും എല്ലാം പീച്ച് സഹായിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം കൂടുതലായാല്‍ അതിന് പ്രതിരോധം തീര്‍ക്കുന്നതിന് മികച്ചതാണ്. കൂടിയ ഷുഗറിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് മികച്ച ഫലങ്ങള്‍ നല്‍കുന്നതിനും പീച്ച് സഹായിക്കുന്നു.
വിറ്റാമിന്‍ സി അടങ്ങിയവ
വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇവയില്‍ ഷുഗര്‍ കുറവാണ് എന്നത് തന്നെയാണ് ഇതിനെ പ്രമേഹ രോഗികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു നാരങ്ങയും അതുമായി ബന്ധപ്പെട്ട മറ്റ് പഴങ്ങും. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് ആദ്യം തിരിച്ചറിയണം.
ക്രാന്‍ബെറി
ആരോഗ്യത്തിന്റെ കാര്യത്തില്‍ ക്രാന്‍ബെറി അത്ര പരിചിതമല്ല നമുക്കെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് ആമാശയ ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ മൂത്രാശയ അണുബാധ എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ ഫൈബര്‍ അടങ്ങിയതിനാല്‍ ദഹന പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. ഇവയിലുള്ള കാര്‍ബോഹൈഡ്രേറ്റുകളും മറ്റും ആരോഗ്യത്തിന് മികച്ചതാണ്. മാത്രമല്ല പ്രമേഹ രോഗികള്‍ക്ക് നിര്‍ബന്ധമായും കഴിക്കാവുന്നതാണ്.
സ്ട്രോബെറി
ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ട്രോബെറി നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇതില്‍ ഷുഗര്‍ അളവ് കുറവായത് കൊണ്ട് തന്നെ ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. സട്രോബെറി പ്രമേഹ രോഗികള്‍ക്ക് നിര്‍ബന്ധമായും കഴിക്കാവുന്നതാണ്. ഒരു കപ്പ് ഫ്രഷ് സ്ട്രോബെറിയില്‍ വെറും 7 ഗ്രാം പഞ്ചസാര മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇതെല്ലാം ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
