Latest Updates
-
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം!
ധമനിയില്‍ ബ്ലോക്കുണ്ടോ? കാലിലും പാദത്തിലും പ്രത്യക്ഷപ്പെടുന്ന ഈ ആദ്യ സൂചനകളിലൂടെ അറിയാം
ഇന്നത്തെ കാലത്ത് മിക്കയാളുകളും ഭയക്കുന്ന രണ്ട് കാര്യങ്ങളാണ് കൊളസ്ട്രോള്‍, ബ്ലോക്ക്. കാരണം ഒരു സുപ്രഭാതത്തിലായിരിക്കും ഇവയുണ്ടെന്ന് മനസ്സിലാകുന്നത്. അത് മിക്കപ്പോഴും എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് കാരണം ഡോക്ടറെ കാണുമ്പോള്‍ മാത്രമായിരിക്കും. അപ്പോഴേക്കും അത് സാധാരണപരിധി വിട്ടിട്ടുമുണ്ടാകും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ടാകും. പിന്നീട് മരുന്നും, ഭക്ഷണക്രമീകരണവും ആവശ്യമെങ്കില്‍ ശസ്ത്രക്രിയയും വേണ്ടതായി വരും. അതെല്ലാം കൂടി നമ്മളെ രോഗശയ്യയിലാക്കുമ്പോള് ആര്‍ക്കും തോന്നിപ്പോകും കുറച്ച് നേരത്തെ ഇത് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍...

എന്താണ് ബ്ലോക്ക്?
ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയാണ് ബ്ലോക്ക്. അതിരോസ്ക്ലീറോസിസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ബ്ലോക്കിന്റെ വ്യാപ്തി അനുസരിച്ച് രക്തത്തിന്റെ ഒഴുക്ക് സാരമായി തടസ്സപ്പെടുമ്പോള്‍ ഹൃദയാഘാതവും സ്ട്രോക്കും പോലെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ബ്ലോക്ക് നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.
ലക്ഷണങ്ങള്‍
ബ്ലോക്കുണ്ടാകുമ്പോള്‍ ശരീരം പല മുന്നറിയിപ്പുകളും നല്‍കാറുണ്ട്. ഇവ വ്യക്തമായി മനസ്സിലാക്കിയാല്‍ ഈ അവസ്ഥ നേരത്തെ തിരിച്ചറിയാനും ചികിത്സ തേടാനും കഴിയും. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം സൂചനകള്‍ പ്രത്യക്ഷപ്പെടാം. ധമനികളില്‍ ബ്ലോക്ക് രൂപപ്പെടുകയും ആവശ്യത്തിന് രക്തം ശരീരഭാഗങ്ങളിലേക്ക് എത്താതിരിക്കുകയും ചെയ്യുമ്പോള്‍ രാത്രികാലങ്ങളില്‍ കാലുകളിലും പാദങ്ങളിലും ഉണ്ടാകുന്ന ബ്ലോക്കിന്റെ ചില ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
രാത്രിയിലെ അസഹിനീയമായ കാലുവേദന
രാത്രിയില്‍ കാലുകളിലെ അസഹനീയമായ വേദന, അസ്വസ്ഥത എന്നിവ ബ്ലോക്കിന്റെ പ്രത്യക്ഷമായ ലക്ഷണങ്ങളിലൊന്നാണ്. പ്രത്യേകിച്ച് നടക്കുമ്പോഴോ കയറ്റം കയറുമ്പോഴോ ഒക്കെ ആയിരിക്കും ഇത് വല്ലാതെ അനുഭവപ്പെടുക. കാലുകളിലെ പേശികള്‍ക്ക് മതിയായ അളവില്‍ ഓക്സിജന്‍ അടങ്ങിയ രക്തം കിട്ടാതെ വരുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഇന്റെര്‍മിറ്റന്റ് ക്ലോഡിക്കേഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്. വിശ്രമിക്കുമ്പോള്‍ ഈ വേദന മാറുകയും ചെയ്യും. ഇങ്ങനെയുള്ള കാലുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പേടിക്കേണ്ടതില്ലെന്ന് ഉറപ്പുവരുത്തുക.
ബലക്കുറവ്, മരവിപ്പ്
കാലുകളിലും പാദത്തിലും ബലക്കുറവോ മരവിപ്പോ തോന്നുകയാണെങ്കില്‍ അതും ധമനികളില്‍ ബ്ലോക്ക് ഉള്ളതിന്റെ ലക്ഷണമാകാം. കുറഞ്ഞ അളവില്‍ മാത്രം രക്തം ലഭിക്കുമ്പോള്‍ ഈ ഭാഗങ്ങളില്‍ അവശ്യ പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാകും. തന്മൂലം മരവിപ്പും ബലക്കുറവും വിറയലും അനുഭവപ്പെടും. അടിക്കടി ഈ ലക്ഷണവും ഒപ്പം വേദനയും ഉണ്ടെങ്കില്‍ പെട്ടെന്ന് ചികിത്സ തേടുക.
കാല്പാദത്തിലും കാലിലും തണുപ്പ്
ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കാലിലും പാദത്തിലും എപ്പോഴും തണുപ്പ് തോന്നുന്നുണ്ടെങ്കില്‍ അതും ബ്ലോക്കിന്റെ ലക്ഷണമാകാം. രക്തമൊഴുക്ക് കുറയുമ്പോള്‍ ചൂടുള്ള രക്തം ഈ ഭാഗങ്ങളില്‍ എത്തുന്നതിലെ അപര്യാപ്തതയാണ് അതിന് കാരണം. കാല്പാദത്തില് കഠിനമായ തണുപ്പ് തോന്നിയാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
ചര്‍മ്മത്തിന്റെ നിറം മാറുക
ചര്‍മ്മത്തിന്റെ നിറത്തില്‍ മാറ്റങ്ങള്‍ ഉണ്ടായാല്‍ ശ്രദ്ധിക്കണം. അതും ബ്ലോക്ക് മൂലമാകാം. കാലുകളം പാദങ്ങളും വിളറിയത് പോലെയോ നീല നീറത്തിലോ തോന്നുകയാണെങ്കില്‍ ആവശ്യത്തിന് രക്തം ആ ഭാഗത്ത് ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. അതിനൊപ്പം വേദനയും മരവിപ്പും കൂടി തോന്നിയാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണുക.
മുറിവുകള്‍ ഉണങ്ങാന്‍ ബുദ്ധിമുട്ട്
കാലിലും പാദത്തിലും ഉണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. രക്തം മതിയായ അളവില്‍ എത്താതിരിക്കുമ്പോള് മുറിവ് ഉണങ്ങുന്നതിന് ആവശ്യമായ ഓക്സിജനും അവശ്യപോഷകങ്ങളും ആ ഭാഗത്തേക്ക് എത്തുന്നത് കുറയും.വളരെ ചെറിയ മുറിവുകള്‍ പോലും ഉണങ്ങാതെ ഇരിക്കും. അങ്ങനെ വരുമ്പോള്‍ തീര്‍ച്ചയായും ഡോക്ടറെ കാണുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications