Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹോര്മോണ് മാറ്റം ചെറുക്കാം, പി.സി.ഒ.ഡി സ്വാഭാവികമായി നിയന്ത്രിക്കാം; ഇത് കുടിക്കൂ
പ്രത്യുല്പാദന പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന ഒരു ഗൈനക്കോളജിക്കല് എന്ഡോക്രൈന് ഡിസോര്ഡര് ആണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്ഡ്രോം. പൊണ്ണത്തടി, ഇന്സുലിന് പ്രതിരോധം, ചര്മ്മപ്രശ്നങ്ങള്, വന്ധ്യത തുടങ്ങിയ വിവിധ പ്രശ്നങ്ങള് ഇതുകാരണം സ്ത്രീകള്ക്ക് വരാം. പിസിഒഎസ് ഉള്ള സ്ത്രീകള്ക്ക് പ്രമേഹം, രക്തസമ്മര്ദ്ദം, മൂഡ് സ്വിങ് തുടങ്ങിയ അവസ്ഥകള് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അതിനാല് പി.സി.ഒ.എസ് വളരെ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതാണ്. ഇതിനായി നിങ്ങളുടെ ഭക്ഷണക്രമം ഒരു നിര്ണായക പങ്ക് വഹിക്കുന്നു. എന്നാല് ഭക്ഷണം മാത്രമല്ല, ചില പാനീയങ്ങളും പിസിഒഎസ് നിയന്ത്രിക്കാന് ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധര് പറയുന്നു. വീട്ടില് എളുപ്പത്തില് ഉണ്ടാക്കാവുന്ന ഈ പാനീയങ്ങള് നിങ്ങളുടെ പിസിഒഎസ് പ്രശ്നം നിയന്ത്രിക്കാന് സഹായിക്കുന്നു.

മുരിങ്ങ വെള്ളം
ആന്ഡ്രോജന്റെ അളവ് കുറയ്ക്കാന് മുരിങ്ങ ഇല സഹായിക്കുന്നു. പി.സി.ഒ.എസ് ഉള്ളവരില് ഫോളികുലോജെനിസിസ് വര്ദ്ധിപ്പിക്കാന് ഇത് സഹായിക്കുന്നു. ഉറക്കമുണരുമ്പോഴോ ഉറക്കസമയത്തിന് മുമ്പോ ഒരു ഗ്ലാസ് വെള്ളത്തില് 1 ടീസ്പൂണ് മുരിങ്ങപ്പൊടി കലക്കി കഴിക്കുന്നത് നല്ലതാണ്.
ശതാവരി വെള്ളം
സ്ത്രീകളുടെ പ്രത്യുത്പാദന ടോണിക്ക് ആയി കണക്കാക്കപ്പെടുന്ന ഒന്നാണ് ശതാവരി വെള്ളം. ഇതില് 50-ലധികം ജൈവ സംയുക്തങ്ങള് അടങ്ങിയിരിക്കുന്നു. അവയില് സ്റ്റിറോയിഡല് സാപ്പോണിനുകള്, ഗ്ലൈക്കോസൈഡുകള്, ആല്ക്കലോയിഡുകള്, പോളിസാക്രറൈഡുകള്, ഐസോഫ്ളേവണുകള് എന്നിവയുണ്ട്. ഇത് പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് പ്രതിദിനം 1 ടീസ്പൂണ് ശതാവരി വെള്ളം കഴിക്കുക.
ചെമ്പരത്തി ചായ
ചെമ്പരത്തി ചായയ്ക്ക് വേദനസംഹാരി ഗുണങ്ങള് ഉണ്ട്. ഇത് മൂത്രസഞ്ചിയിലെയും ഗര്ഭാശയത്തിന്റെയും പേശികളെ ശാന്തമാക്കുകയും അതുവഴി മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു. ഒരു പാനില് വെള്ളം തിളപ്പിക്കുക, ഇതിലേക്ക് ഉണങ്ങിയ ചെമ്പരത്തി ഇതളുകള് ചേര്ക്കുക, നന്നായി തിളപ്പിച്ച ശേഷം ഈ ചായ അരിച്ചെടുത്ത് കുടിക്കുക.
പെപ്പര്മിന്റ് ടീ
വളരെ പ്രചാരമുള്ള ഒരു പാനീയമാണ് പെപ്പര്മിന്റ് ചായ. ഇതിന് ആന്റി-ആന്ഡ്രോജെനിക് ഗുണങ്ങളുണ്ട്. പിസിഒഎസ് ഉള്ള സ്ത്രീകളില് ടെസ്റ്റോസ്റ്റിറോണ് അളവും ഹിര്സ്യൂട്ടിസവും ഇത് ഗണ്യമായി കുറയ്ക്കുന്നു. പെപ്പര്മിന്റ് ടീ ഉണ്ടാക്കാന് ആദ്യം വെള്ളം തിളപ്പിച്ച് അതിലേക്ക് അല്പം പുതിനയില ചേര്ക്കുക. ഇത് തിളച്ചുകഴിഞ്ഞ് അരിച്ചെടുത്ത് ചൂടോടെ കുടിക്കുക.
ഉലുവ വെള്ളം
ഉലുവ വെള്ളം നിങ്ങളുടെ അണ്ഡാശയത്തെ ആരോഗ്യത്തോടെ നിലനിര്ത്താനും ആര്ത്തവത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ ഇത് ഇന്സുലിന് സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഏകദേശം 1 ടീസ്പൂണ് ഉലുവ 1 ഗ്ലാസ് വെള്ളത്തില് രാത്രി മുഴുവന് കുതിര്ത്ത് വയ്ക്കുക. രാവിലെ ഇത് അരിച്ചെടുത്ത് വെറും വയറ്റില് കുടിക്കുക.
കറ്റാര് വാഴ ജ്യൂസ്
കറ്റാര് വാഴ ഹോര്മോണ് ബാലന്സ് മെച്ചപ്പെടുത്താനും ഇന്സുലിന് സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. കറ്റാര് വാഴ ജ്യൂസ് കുടിക്കുന്നത് പി.സി.ഒ.ഡി ഉള്ള സ്ത്രീകള്ക്ക് ഗുണം ചെയ്യും.
അശ്വഗന്ധ ടോണിക്ക്
ഇന്ത്യന് ജിന്സെങ് എന്നറിയപ്പെടുന്ന അശ്വഗന്ധ ഒരു അത്ഭുതമായ ഔഷധഗുണങ്ങളുള്ള സസ്യമാണ്. സമ്മര്ദ്ദവും പിസിഒഎസ് ലക്ഷണങ്ങളും മെച്ചപ്പെടുത്തുന്നതിന് കോര്ട്ടിസോളിന്റെ അളവ് കുറയ്ക്കാന് അശ്വഗന്ധ സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് 1/2 ടീസ്പൂണ് അശ്വഗന്ധ 1/2 ടീസ്പൂണ് വെളിച്ചെണ്ണയും ചെറുചൂടുള്ള വെള്ളത്തില് കലക്കി കഴിക്കുക.
പിസിഒഡിക്ക് മറ്റ് പ്രതിവിധികള്
ലാക്ടോസ് ഒഴിവാക്കുക
ലാക്ടോസ് പിസിഒഎസിന്റെ ശത്രുവാണെന്ന് പറയുന്നു. അതിനാല്,കഴിയുന്നത്ര അത് ഒഴിവാക്കാന് ശ്രമിക്കണം. മാത്രമല്ല, ലാക്ടോസില് ഇന്സുലിന് വളര്ച്ചാ ഹോര്മോണ് അടങ്ങിയിട്ടുണ്ട്. നിങ്ങള്ക്ക് പിസിഒഎസി ഉണ്ടെങ്കില് ഇത് കഴിക്കുന്നത് ഒഴിവാക്കണം.
ഗ്ലൂറ്റന് ഒഴിവാക്കുക
പിസിഒഎസ് ഉള്ളവര് ഗ്ലൂറ്റന് കഴിക്കുന്നത് നിര്ത്തേണ്ടതുണ്ട്. കാരണം ഗ്ലൂറ്റന് ശരീരത്തില് വീക്കം ഉണ്ടാക്കുന്നു. ഇത് പിസിഒഎസ് ലക്ഷണങ്ങളെ കൂടുതല് വഷളാക്കുന്നു.
ആന്റി-ഇന്ഫ്ളമേറ്ററി ഭക്ഷണങ്ങള് കഴിക്കുക
നിങ്ങള്ക്ക് പിസിഒഎസ് ഉണ്ടെങ്കില് നിങ്ങള് ആന്റി-ഇന്ഫ്ളമേറ്ററി ഭക്ഷണങ്ങള് കഴിക്കണം. പിസിഒഎസ് അനുഭവിക്കുന്ന സ്ത്രീകള് അവരുടെ ഭക്ഷണത്തില് ആന്റി-ഇന്ഫ്ളമേറ്ററി ഭക്ഷണങ്ങള് ഉള്പ്പെടുത്തുന്നത് നല്ലതാണ്. സിട്രസ് പഴങ്ങളും കറുവപ്പട്ടയും കഴിക്കണം.
പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്ത്താന് ധാരാളം നാരുകളും പ്രോട്ടീനുകളും കഴിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഭക്ഷണത്തില് കൂടുതല് പഴങ്ങളും പച്ചക്കറികളും ഉള്പ്പെടുത്താന് ശ്രമിക്കുക. പിസിഒഡി ഉള്ളവര് പ്രോട്ടീന് അടങ്ങിയ ഭക്ഷണം കഴിക്കാന് മറക്കരുത്.
ശാരീരിക പ്രവര്ത്തനങ്ങള്
ഭക്ഷണക്രമം പോലെ തന്നെ പിസിഒഎസിനുള്ള ഏറ്റവും നല്ല മറുമരുന്നാണ് ശാരീരിക പ്രവര്ത്തനങ്ങളും. അതിനാല് നിങ്ങളുടെ ദിനചര്യയില് പതിവായി വ്യായാമങ്ങളും മറക്കാതെ ഉള്പ്പെടുത്തുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
