Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
പ്രസവശേഷം സ്ത്രീകള് ശ്രദ്ധിക്കണം; ഹൃദ്രോഗ സാധ്യത കൂടുതല് ! അപകടം വരുന്നത് ഇങ്ങനെ
ഗര്ഭകാലം എന്നാല് സ്ത്രീകള്ക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാണ്. ഗര്ഭധാരണത്തിനു ശേഷം സ്ത്രീകളില് പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും കണ്ടുവരുന്നു. അതിലൊന്നാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്. പ്രസവശേഷം ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ഹൃദ്രോഗങ്ങള് സ്ത്രീകളില് അധികരിക്കുന്നതായി പഠനങ്ങള് പറയുന്നു. ഇതിന് പിന്നില് നിരവധി കാരണങ്ങളുണ്ട്. ഗര്ഭധാരണത്തിന് ശേഷമുള്ള സമ്മര്ദ്ദം അഥവാ പ്രസവാനന്തര വിഷാദം അനുഭവിക്കുന്ന സ്ത്രീകള് ഉയര്ന്ന ബിപി പ്രശ്നമുണ്ടാകുന്നു. അതിനാല് അവരില് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള് പ്രത്യക്ഷപ്പെടാന് തുടങ്ങുന്നു.
ഇതുകൂടാതെ മോശം ഭക്ഷണക്രമവും കൊളസ്ട്രോളും ബിപിയും വര്ദ്ധിപ്പിക്കും. ഇതും പ്രസവശേഷം സ്ത്രീകളില് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്ക്ക് കാരണമാകും. ശാരീരിക പ്രവര്ത്തനങ്ങളുടെ അഭാവം, പുകവലി ശീലം എന്നിവയും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്ക്കുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു. പ്രസവശേഷം ഹൃദ്രോഗത്തിന് വഴിവയ്ക്കുന്ന നിരവധി കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്നും ഹൃദ്രോഹം ചെറുക്കാന് ചെയ്യേണ്ടത് എന്തൊക്കെയാണെന്നും വായിച്ചറിയാം.

ഗര്ഭകാല പ്രമേഹം
ഗര്ഭകാലത്ത് സ്ത്രീകള്ക്ക് ഗര്ഭകാല പ്രമേഹം ഉണ്ടാകാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ വര്ദ്ധനവ് കാരണം, ഭാവിയില് സ്ത്രീകള്ക്ക് ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യതയുണ്ട്. ഗര്ഭകാല പ്രമേഹം ഒഴിവാക്കാന്, രക്തത്തിലെ പഞ്ചസാര ഇടയ്ക്കിടെ പരിശോധിക്കുകയും ഭക്ഷണക്രമത്തില് കൃത്യമായ മാറ്റം വരുത്തുകയും വേണം.
ഹോര്മോണ് മാറ്റം
ഗര്ഭകാലത്ത് സ്ത്രീകളില് ഹോര്മോണ് മാറ്റങ്ങള് സംഭവിക്കുന്നു. ഇതുമൂലം ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് വര്ദ്ധിക്കുന്നു. ഹോര്മോണ് വ്യതിയാനം മൂലം ബിപി കൂടുകയും കൊളസ്ട്രോളിന്റെ അളവ് പ്രതികൂലമായി ഉയരുകയും ചെയ്യുന്നതിലൂട ഹൃദ്രോഗ സാധ്യതയും വര്ധിക്കുന്നു.
അമിതവണ്ണം
ഗര്ഭാവസ്ഥയിലോ ഗര്ഭധാരണത്തിനു ശേഷമോ ശരീരഭാരം വര്ദ്ധിക്കുന്നത് മൂലം ഹൃദ്രോഗ സാധ്യത വര്ദ്ധിക്കുന്നു. അമിതഭാരമുള്ള സ്ത്രീകള്ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്.
പ്രീക്ലാമ്പ്സിയ
ഗര്ഭിണിയായിരിക്കുമ്പോള് നിങ്ങളുടെ ബിപി ഉയര്ന്നിരിക്കന്നത് കാരണം പ്രീക്ലാമ്പ്സിയ സംഭവിക്കുന്നു. ഉയര്ന്ന ബിപി കാരണം, ഭാവിയില് സ്ത്രീകള്ക്ക് ഹൃദ്രോഗസാധ്യതയുണ്ടാകുന്നു. പ്രീക്ലാംസിയ വൃക്കസംബന്ധമായ പ്രശ്നങ്ങള്ക്ക് വഴിവയ്ക്കും. മറ്റ് അവയവങ്ങള്ക്കും തകരാറുണ്ടാക്കാം.
പ്രസവാനന്തര കാര്ഡിയോമയോപ്പതി
ഇത് ഒരു തരം ഹൃദയസ്തംഭനാവസ്ഥയാണ്, ഇത് ഗര്ഭകാലത്തിന്റെ അവസാന മാസത്തിലോ പ്രസവത്തിന് ശേഷമോ സംഭവിക്കാം. ഹോര്മോണ് വ്യതിയാനം മൂലമോ പോഷകങ്ങളുടെ അഭാവം മൂലമോ ഈ പ്രശ്നം സംഭവിക്കുന്നു. ഇതുമൂലം സ്ത്രീകളില് പ്രസവശേഷം ഹൃദ്രോഗ പ്രശ്നങ്ങള് കൂടാന് സാധ്യതയുണ്ട്.
പ്രസവശേഷം ഹൃദയാരോഗ്യം കാക്കാന്
* കുഞ്ഞ് ജനിച്ചതിന് ശേഷം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം പരിശോധിക്കുന്നതിനായി പതിവായി ചെക്കപ്പുകള് നടത്തുക.
* ആഴ്ചയില് കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായതും ഊര്ജ്ജസ്വലവുമായ തീവ്രതയുള്ള വ്യായാമം ചെയ്ത് സജീവമായിരിക്കുക. എയ്റോബിക് വ്യായാമം സ്രെങ്തനിംഗ് വ്യായാം എന്നിവ നല്ലതാണ്.
* ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള ഭാവി അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ശരീരഭാരം നിലനിര്ത്തുക. പ്രസവശേഷം ഗര്ഭധാരണത്തിനു മുമ്പുള്ള നിങ്ങളുടെ ശരീരഭാരത്തിലേക്ക് മടങ്ങുക. ബോഡി മാസ് ഇന്ഡക്സ് കൃത്യമാക്കി വയ്ക്കുക.
* നിങ്ങള് കഴിക്കുന്ന പച്ചക്കറികള്, പഴങ്ങള്, ധാന്യങ്ങള്, മത്സ്യം എന്നിവയുടെ അളവ് വര്ദ്ധിപ്പിക്കുക. ഉപ്പ്, കൊഴുപ്പ്, കൊളസ്ട്രോള്, പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുക.
* കഴിയുന്നിടത്തോളം മുലപ്പാല് നല്കുക. മുലയൂട്ടല് കുഞ്ഞിനും അമ്മയ്ക്കും നല്ലതാണ്. മുലയൂട്ടല് പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രസവശേഷം ശരീരഭാരം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിച്ചേക്കാം.
*കൂടുതല് പച്ചക്കറികളും പഴങ്ങളും കഴിക്കുക. വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടങ്ങളാണ് പച്ചക്കറികളും പഴങ്ങളും. പച്ചക്കറികളും പഴങ്ങളും കുറഞ്ഞ കലോറിയുള്ളതും നാരുകളാല് സമ്പന്നവുമാണ്. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള് പോലെയുള്ള പച്ചക്കറികളിലും പഴങ്ങളിലും ഹൃദയ സംബന്ധമായ അസുഖങ്ങള് തടയാന് സഹായിക്കുന്ന പദാര്ത്ഥങ്ങള് അടങ്ങിയിരിക്കുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
