Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഫാറ്റി ലിവറിന് പരിഹാരം ആയുര്‍വേദത്തില്‍, കരളിന് കരുത്തേകാന്‍ വഴികള്‍
ഇന്നത്തെക്കാലത്ത് ഫാറ്റി ലിവര്‍ എന്ന പ്രശ്നം സര്‍വ സാധാരണമായിരിക്കുകയാണ്. തെറ്റായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും നിങ്ങളുടെ കരളിനെ ദോഷകരമായി ബാധിക്കുന്നു. കരള്‍ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍, ഫാറ്റി ലിവര്‍ എന്ന പ്രശ്നമുണ്ടാകുന്നു. അമിതമായി മദ്യം കഴിക്കുന്ന ആളുകള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ മദ്യം കഴിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാം. കരളില്‍ വീക്കം വര്‍ദ്ധിക്കുന്നതുമൂലം കരള്‍ തകരാറിലാകാനുള്ള സാധ്യതയുണ്ടാകുന്നു.
ഫാറ്റി ലിവര്‍ പ്രശ്നത്തിന് യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍, രോഗി മരിക്കാന്‍ പോലും സാധ്യതയുണ്ട്. ശരിയായ ഭക്ഷണം കഴിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ ഫാറ്റി ലിവര്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. ആയുര്‍വേദത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഫാറ്റി ലിവര്‍ പ്രശ്നത്തെ സുഖപ്പെടുത്താം. അതിനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഫാറ്റി ലിവര്‍ തരങ്ങള്‍
ഫാറ്റി ലിവര്‍ ഡിസീസ് ആല്‍ക്കഹോളിക്, നോണ്‍ ആല്‍ക്കഹോളിക് എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ആദ്യത്തേത് അമിതമായ മദ്യപാനം മൂലമാണ് സംഭവിക്കുന്നത്, രണ്ടാമത്തേത് മറ്റ് കാരണങ്ങളാല്‍ സംഭവിക്കുന്നു. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം കരളിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമ്പോള്‍, ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന് മഞ്ഞപ്പിത്തം, പനി, വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ദ്ധിക്കല്‍ തുടങ്ങിയ പ്രത്യേക ലക്ഷണങ്ങളുണ്ട്.
ഫാറ്റി ലിവര്‍ പ്രശ്നത്തിന് ആയുര്‍വേദ ചികിത്സ
ആയുര്‍വേദപ്രകാരം കരള്‍ ഒരു പിത്ത അവയവമാണ്. ഇത് സാധാരണയായി ദഹനത്തിന് അത്യന്താപേക്ഷിതമാണ്. അതിനാല്‍, പിത്തദോഷം എല്ലായ്പ്പോഴും സന്തുലിതമായിരിക്കണം. അങ്ങനെ വിഷവസ്തുക്കളെ ശരീരത്തില്‍ നിന്ന് കരള്‍ പുറന്തള്ളുന്നു. പിത്തം വഷളാകുമ്പോള്‍ കരള്‍ രോഗം ഉണ്ടാകുന്നു. ജീവിതശൈലി, ഭക്ഷണക്രമം എന്നിവയുടെ സഹായത്തോടെ ഇത് നിങ്ങള്‍ക്ക് ചികിത്സിക്കാം. കൂടാതെ, ഫാറ്റി ലിവര്‍ രോഗത്തിന് വിവിധ ആയുര്‍വേദ പ്രതിവിധികളും ലഭ്യമാണ്.
ചിറ്റമൃത്
ആയുര്‍വേദത്തില്‍ അമൃത് പോലെയാണ് ചിറ്റമൃത് കണക്കാക്കപ്പെടുന്നത്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കരളിനെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ചിറ്റമൃത് ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ചിറ്റമൃത് ഗുണം ചെയ്യും. ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് പ്രവര്‍ത്തിക്കുന്നു. കരളില്‍ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. ഫാറ്റി ലിവര്‍ ബാധിച്ചവരുടെ കരളില്‍ നിന്ന് വിഷാംശം പുറന്തള്ളാനും ചിറ്റമൃത് സഹായിക്കുന്നു.
മഞ്ഞള്‍
കരളില്‍ അടങ്ങിയിരിക്കുന്ന കോശങ്ങളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന ഫലപ്രദമായ ആന്റി ഓക്സിഡന്റുകള്‍ മഞ്ഞളില്‍ കാണപ്പെടുന്നു. എല്ലാ രാത്രിയും ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ പാല് കഴിക്കുന്നത് ഈ രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിന് ഗുണം ചെയ്യും. ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും മഞ്ഞള്‍ വളരെ പ്രധാനമാണ്. ശക്തമായ പ്രതിരോധശേഷിയുണ്ടെങ്കില് കരളില്‍ ഏതെങ്കിലും തരത്തിലുള്ള അണുബാധയ്ക്കുള്ള സാധ്യതയും കുറയുന്നു.
നെല്ലിക്ക
ഫാറ്റി ലിവര്‍ എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ നെല്ലിക്ക ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ നെല്ലിക്ക കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഫാറ്റി ലിവര്‍ ഒഴിവാക്കാന്‍ ദിവസവും 3-4 അസംസ്കൃത നെല്ലിക്ക കഴിക്കാമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. വേണമെങ്കില്‍ ഉണങ്ങിയ നെല്ലിക്കയും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഫാറ്റി ലിവര്‍ അല്ലെങ്കില്‍ മഞ്ഞപ്പിത്തം പോലുള്ള ഗുരുതരമായ രോഗങ്ങളാല്‍ കഷ്ടപ്പെടുകയോ അനുഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കണം. ഇതിനായി 10 മില്ലി കറ്റാര്‍ വാഴ നീരും 10 മില്ലി നെല്ലിക്ക നീരും തുല്യ അളവില്‍ വെള്ളത്തില്‍ കലര്‍ത്തി രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് ഒരു തവണ കുടിക്കുക.
ഉള്ളി
ഫാറ്റി ലിവര്‍ പ്രശ്നം ഒഴിവാക്കാനായി ഉള്ളി കഴിക്കുന്നത് ഫലപ്രദമാണ്. ആയുര്‍വേദം അനുസരിച്ച് കരളിന്റെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങള്‍ ഉള്ളി ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. കരള്‍ രോഗം ബാധിച്ച രോഗികള്‍ ദിവസത്തില്‍ രണ്ടുതവണയെങ്കിലും ഉള്ളി കഴിക്കണം. പച്ച ഉള്ളിയുടെ ഉപയോഗം ഫാറ്റി ലിവര്‍ എന്ന പ്രശ്നത്തില്‍ നിന്ന് ആശ്വാസം നല്‍കും.
കറ്റാര്‍വാഴ
കരളിന് ഉത്തമമാണ് കറ്റാര്‍വാഴ. ഇത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് കരളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വൃത്തികെട്ട കൊഴുപ്പിനെ നീക്കം ചെയ്യുന്നു. പതിവായി മഞ്ഞപ്പിത്തം പിടിപെടുന്നവര്‍ക്കും നേരത്തെ മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും കറ്റാര്‍വാഴ കഴിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
