ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി പ്രകൃതിയിലുണ്ട്; ശ്വസനം മെച്ചപ്പെടുത്തും ഈ ആയുര്‍വേദ വഴി

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഹൃദയവും ശ്വാസകോശവും, എന്തെന്നാല്‍ നാം ഉറങ്ങുമ്പോള്‍ പോലും നമുക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നവയാണ് ഇവ. അതിനാല്‍ തന്നെ ഇവയ്ക്ക് അതിയായ പരിചരണവും ആവശ്യമായ സമീകൃത ആഹാര രീതിയും ആവശ്യമാണ്‌. ലോക ജനസംഖ്യയുടെ 92 ശതമാനവും മലിനമായ വായു ശ്വസിക്കുന്നു. ഹാനികരമായ വിഷ പദാർത്ഥങ്ങൾ ശ്വാസകോശത്തിലേക്കും ഹൃദയലേക്കും ആഴത്തിൽ വ്യാപിക്കുകയും അവയെ നശിപ്പിക്കുകയും പ്രതിവർഷം 6 ദശലക്ഷത്തിലധികം ജനങ്ങളുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണെന്ന് പഠനങ്ങൾ പറയുന്നു.

ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ഓക്സിജൻ അടങ്ങിയ രക്തം എത്തിക്കുകയും കോശങ്ങളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്ന ശ്വസന സംവിധാത്തിലെ സുപ്രധാന അവയവങ്ങളാണ് ശ്വാസകോശം. മലിനീകരണത്തിൽ നിന്നും മറ്റ് പാരിസ്ഥിതിക മലിനീകരണങ്ങളിൽ നിന്നും വായുവിനെ ഫിൽട്ടർ ചെയ്യാനും സംരക്ഷിക്കാനും ശ്വാസകോശങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. മലിനീകരണവും അലര്ജിക്ക് കാരണവുമാകുന്ന വിവിധ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ വളരെ വേഗത്തിൽ തന്നെ ചുമ, ശ്വാസംമുട്ടൽ, കണ്ണിൽ നിന്ന് വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു.

ayurveda remedies for breathing problem

കൊറോണക്ക് ശേഷം പ്രത്യേകിച്ചും ശ്വാസകോശങ്ങളെ സംരക്ഷിക്കുകയും ശ്വസനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ദോഷകരമായ മലിനീകരണത്തിൽ നിന്നും മാരകമായ മറ്റ് രോഗാണുക്കളിൽ നിന്നും ശ്വാസ കോശത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ പ്രധാനമാണ്. അതിനായി നമ്മുടെ പ്രകൃതിയിൽ തന്നെ ലഭ്യമായ ഈ കാര്യങ്ങൾ ഉപയോഗപ്പെടുത്തി പാർശ്വ ഫലങ്ങൾ ഇല്ലാതെ തന്നെ ശ്വസന സംവിധാനങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കാവുന്നതാണ്.

വെളുത്തുള്ളിയും മഞ്ഞളും

വെളുത്തുള്ളിയിലും മഞ്ഞളിലും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതും ആസ്ത്മയ്ക്ക് കാരണമായേക്കാവുന്ന മ്യൂക്കസ് അലിയിക്കാൻ സഹായിക്കുന്നതുമായ ചേരുവകളാണ്. ഈ ഭക്ഷണ പദാർത്ഥങ്ങൾ ചൂടിനെ പ്രോത്സാഹിപ്പിക്കുന്നതിനാൽ ഇവ കഴിക്കുമ്പോൾ തണുത്ത സ്വഭാവമുള്ള മ്യൂക്കസുമായി സമ്പർക്കം പുലർത്തുമ്പോൾ അത് ഉരുകുകയും ചെയ്യുന്നു, മാത്രല്ല ഇവയ്ക്ക് ശ്വാസ നാളിയിലെ വീക്കം കുറയ്ക്കുവാനുള്ള കഴിവ് ഉള്ളതിനാൽ സുഖകരമായ ശ്വാസഗതി സുഖമമാക്കുകയും ചെയ്യുന്നു, മാത്രമല്ല ആസ്ത്മ രോഗികളുടെ ശ്വസന ബുദ്ധിമുട്ടുകൾ പരിഹരിക്കുകയും ചെയ്യുന്നു.

ഇഞ്ചി

ഏതാണ്ട് ഇഞ്ചി 5,000 വർഷത്തിലേറെയായി വിവിധ മരുന്നുകൾക്കും ചികിത്സകൾക്കും ഉപയോഗിക്കുന്നു. ഇഞ്ചിയുടെ രുചിയും അതിലെ ഘടകങ്ങളും ശ്വസന സംവിധാനത്തെ വളരെയേറെ സഹായിക്കുന്നവയാണ്, അത് തൊണ്ടയിലെ മ്യൂക്കസ് കുറയ്ക്കുവാൻ സഹായിക്കുന്നു. മാത്രമല്ല ആസ്ത്മ രോഗികൾ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകളെ എളുപ്പത്തിൽ ശമിപ്പിക്കുകയും ചെയ്യുന്നു. ഇഞ്ചിയിലെ ഘടകങ്ങൾ ശ്വാസ നാളിയിലെ പേശികളെ (എഎസ്എം) പൂർവ്വ സ്ഥിതിയിൽ ആക്കുന്നു. മെച്ചപ്പെട്ട ഫലങ്ങൾക്കായി, ആസ്ത്മ രോഗിക്ക് ശർക്കരയിൽ ഇഞ്ചിപ്പൊടി ചേര്‍ത്തോ നേരിട്ടോ അല്ലെങ്കിൽ ചായയിലോ ഉപയോഗിക്കാം.

തുളസി

ആയുർവേദത്തിലെ ഒരു പ്രശസ്തമായ ഔഷധസസ്യമായ തുളസി, മിക്കവാറും എല്ലാ ഇന്ത്യൻ വീടുകളിലും തുളസിയുടെ സാന്നിധ്യം ഉണ്ട്. ഇവയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു, ഇത് അണുബാധകളെ ചെറുക്കാൻ മാത്രമല്ല ശരീരത്തിന്റെ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. സിങ്ക്, വൈറ്റമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ തുളസി ചായയോടൊപ്പമോ, തുളസിയില നീര് തേൻ ചേർത്തോ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ഇൻഫ്ലുവൻസ, ചുമ, ജലദോഷം എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസം നൽകും.

കിരിയാത്ത

ആൻറി-ഇൻഫ്ലമേഷൻ, ആൻറി-വൈറൽ, ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ, ഇമ്മ്യൂൺ-സ്റ്റിമുലേറ്റിംഗ് പ്രോപ്പർട്ടികൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ നിരവധി ശ്വാസകോശ സംബന്ധമായ ചികിത്സയിലെ പ്രധാന ആയുർവേദ ഘടകമാണ് കിരിയാത്ത.

ആടലോടകം

ആസ്ത്മ രോഗികൾക്ക് ആശ്വാസം നൽകുന്ന മറ്റൊരു ഘടകമാണ് ആടലോടകം. ആയുർവേദത്തിൽ ശ്വസന സംബന്ധമായ മരുന്നുകളിലടെ പ്രധാന ഘടകമാണ് ഇത്, ശ്വാസ നാളിയുടെ പ്രശ്നങ്ങളെ വളരെ കൃത്യമായി പരിഹരിക്കുവാൻ ആടലോടകത്തിന് സാധിക്കും. ആസ്ത്മ കൂടാതെ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയുടെ ചികിത്സയിലും ആടലോടകം പ്രധാന ചേരുവയാണ് ആടലോടകം.

തിപ്പലി

ശ്വാസകോശ സംബന്ധമായ ചികിത്സിക്കുന്നതിൽ അത്ഭുത മരുന്നെന്ന വിശേഷണം ഉള്ളവയാണ് തിപ്പലി. ശ്വസന നാളിയിലെ വീക്കം കുറക്കുകയും മ്യൂക്കസ്, മൂക്കിലെ മാറ്റ് അലർജികൾ എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു. ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവയ്ക്ക് അര ഗ്ലാസ് പാലിൽ കുറച്ച് തിപ്പലി തിളപ്പിച്ച് കഷായം കുടിക്കുന്നത് നല്ല ഫലം നൽകും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, February 29, 2024, 10:00 [IST]
X
Desktop Bottom Promotion